ലോകത്തിലെ സുരക്ഷിത നഗരങ്ങളിൽ ഒന്നാമത് അബുദാബി; ആദ്യ പത്തിൽ ആറും യുഎഇയിൽ നിന്ന്..!
ദുബായ്: തുടർച്ചയായി പത്താം വർഷവും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അബുദാബി. 2017ലാണ് ഈ യുഎഇ നഗരത്തെ ആദ്യമായി നേട്ടത്തിന് തിരഞ്ഞെടുക്കാത്തത്. അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. സുരക്ഷ, ജീവിതനിലവാരം, ജീവിതച്ചെലവ് എന്നിവ നിരീക്ഷിക്കുന്ന ആഗോള പ്ലാറ്റ്‌ഫോമായ നംബിയോ ആണ് റാങ്കിംഗ് തയ്യാറാക്കിയത്. കഴിഞ്ഞ വർഷം 382 നഗരങ്ങളെയും മറികടന്നുകൊണ്ട് അബുദാബി ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
ഈ വർഷവും നേട്ടം തുടർന്നു. യുഎഇയിലെ താമസക്കാർക്കും പ്രവാസികൾക്കുമിടയിൽ രാജ്യത്തിനുള്ള അഭിപ്രായം കണക്കിലെടുക്കുമ്പോൾ ഈ അംഗീകാരം ഒരിക്കലും അമ്പരപ്പ് ഉണ്ടാക്കില്ല. കാരണം മലയാളികൾ ഉൾപ്പെടെ ദശലക്ഷക്കണക്കിന് പ്രവാസികൾ യുഎഇയിൽ ഏറ്റവും പ്രതീക്ഷയോടെ നോക്കി കാണുന്ന ഇടമാണ് അബുദാബി.

ഉയർന്ന ജീവിതനിലവാരം, സുരക്ഷ, ഭദ്രത, എളുപ്പത്തിൽ സ്ഥിരതാമസമാക്കാൻ കഴിയുന്ന സാഹചര്യം എന്നിവ ചൂണ്ടിക്കാട്ടി, ഏകദേശം 19 പ്രവാസികളും യുഎഇയിൽ സ്ഥിരമായി താമസിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതിൽ തന്നെ പലരുടെയും പ്രഥമ പരിഗണന അബുദാബിക്ക് തന്നെയാണ്.
നേരത്തെ ഇന്റർനേഷൻസ് കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തുവിട്ട 'എക്‌സ്‌പാറ്റ് ഇൻസൈഡർ 2025' സർവേ റിപ്പോർട്ട് പ്രകാരം, 18 ശതമാനം പ്രവാസികളും സമീപഭാവിയിൽ രാജ്യത്ത് തുടരാൻ പദ്ധതിയിടുന്നു. എന്നാൽ, 39 ശതമാനം പേർക്ക് അവരുടെ ദീർഘകാല പദ്ധതികളെക്കുറിച്ച് കൃത്യമായ തീരുമാനമില്ല. ഇത്രയധികം പ്രവാസികൾ അവിടെ തന്നെ തുടരാൻ കാരണം ഈ നാടിനുള്ള പ്രത്യേകതകൾ തന്നെയാണ്.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ദീർഘവീക്ഷണമുള്ള നേതൃത്വവും സ്ഥിരമായ പിന്തുണയും, പോലീസ് ഉദ്യോഗസ്ഥരുടെ അർപ്പണബോധമുള്ള പ്രവർത്തനങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അബുദാബി പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ അഹമ്മദ് സൈഫ് ബിൻ സൈറ്റൂൺ അൽ മുഹൈരിയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
അബുദാബിയുടെ സുരക്ഷാ മാതൃകയിൽ 24 മണിക്കൂർ ജാഗ്രത, നൂതനമായ തന്ത്രങ്ങൾ, ആധുനിക സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ശക്തമായ സമൂഹ പങ്കാളിത്തം എന്നിവയുണ്ട്. ഇത് സുരക്ഷിതവും സ്ഥിരതയുള്ളതുമായ സമൂഹത്തിന്റെ അടിത്തറയാണെന്നും മുഹൈരി ഊന്നിപ്പറഞ്ഞു. ഇക്കാര്യത്തിൽ യുഎഇ ലോകത്തിന് തന്നെ മാതൃകയാണെന്നത് പൊതുവെ ഉയരുന്ന അഭിപ്രായമാണ്.
മനുഷ്യ സുരക്ഷയോടുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ റാങ്കിംഗെന്ന് അബുദാബി പോലീസ് ഡയറക്‌ടർ ജനറൽ മേജർ ജനറൽ ഷെയ്ഖ് മുഹമ്മദ് ബിൻ തഹ്‌നൂൻ അൽ നഹ്യാനും അഭിപ്രായപ്പെടുകയുണ്ടായി. ജീവിക്കാനും ജോലി ചെയ്യാനും നിക്ഷേപിക്കാനും ആകർഷകമായ ഒരന്തരീക്ഷം തന്നെയാണ് അബുദാബി സൃഷ്‌ടിച്ചതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
പട്ടികയിൽ രണ്ടാം സ്ഥാനത്ത് മറ്റൊരു യുഎഇ നഗരമായ റാസൽ-ഖൈമയാണ്. മൂന്നും സ്ഥാനങ്ങളിലും യുഎഇ നഗരങ്ങൾ തന്നെയാണ്, മൂന്നാമത് അജ്‌മാനും, നാലാമത് ഷാർജയുമാണ്. അഞ്ചാം സ്ഥാനത്ത് ഖത്തറിലെ ദോഹയും, ആറാം സ്ഥാനത്ത് ദുബായും, ഏഴാം സ്ഥാനത്ത് തായ്‌പേയും, എട്ടാമത് മസ്‌ക്കറ്റും, ഒൻപതാം സ്ഥാനത്ത് ഹേഗും, പത്താം സ്ഥാനത്ത് ടാംപരെയുമാണ് ഇടം നേടിയത്.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
ഡോളര്‍ വിട്ട് എല്ലാവരും പൊന്നിലേക്ക്, ദുബായിലും സ്വര്‍ണവില മുകളിലേക്ക് തന്നെ..! -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
സൗദി അറേബ്യ മറുകണ്ടം ചാടിയോ; തുര്‍ക്കിക്ക് വാതില്‍ തുറന്നു, പാകിസ്താന് മുഖ്യ കേന്ദ്രം -
51 ദിവസങ്ങള്‍ കൂടി... അത് കഴിഞ്ഞാല്‍ ദുബായ് ചുട്ടുപൊള്ളും! ശരിക്കുള്ള ചൂട് വരാന്‍ പോകുന്നേ ഉള്ളൂ -
"രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി" -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ?












Click it and Unblock the Notifications