Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ വഴി മാറുമോ? യുഎഇ ഇന്ത്യ പുതിയ ഡീല്‍; എണ്ണ മാത്രമല്ല, യുക്രൈനിലേക്ക് റെക്കോര്‍ഡ് ഡീസല്‍

പ്രകൃതി വാതകത്തിന് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത് ജിസിസി രാജ്യമായ ഖത്തറിനെയാണ്. എന്നാല്‍ സമീപകാലത്ത് മറ്റു പല രാജ്യങ്ങളുമായും കരാര്‍ ഒപ്പുവയ്ക്കുന്നുണ്ട്. ലോകത്ത് അമേരിക്കയാണ് വാതക കയറ്റുമതിയില്‍ മുന്നിലുള്ള രാജ്യം. ഇപ്പോള്‍ സൗദി അറേബ്യയും ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. അതിനിടെയാണ് ഇന്ത്യ യുഎഇയുമായി കരാര്‍ ഒപ്പുവച്ചിരിക്കുന്നത്.

യുഎഇയുടെ എണ്ണ കമ്പനിയായ അഡ്‌നോകും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമാണ് പുതിയ കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനുമായി വാതക കരാറില്‍ എത്തിയ പിന്നാലെയാണ് അഡ്‌നോക് മറ്റൊരു ഇന്ത്യന്‍ കമ്പനിയുമായി ധാരണയായത്. ഇതോടെ ഇന്ത്യയിലേക്ക് വാതകം അയക്കുന്ന പ്രധാന രാജ്യമായി മാറുകയാണ് യുഎഇ. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാര്‍ ആണ് ഇതിലേക്ക് വഴി തെളിച്ചത്...

uae india gas deal-

ഇന്ത്യന്‍ ഓയിലും അഡ്‌നോകും തമ്മില്‍ 15 വര്‍ഷത്തേക്കുള്ള കരാറാണ് ഒപ്പുവച്ചിരിക്കുന്നത്. ഓരോ വര്‍ഷവും പത്ത് ലക്ഷം ടണ്‍ ദ്രവ്യ പ്രകൃതി വാതകം (എല്‍എന്‍ജി) ആണ് അഡ്‌നോക് ഇന്ത്യന്‍ തുറമുഖത്തേക്ക് അയക്കുക. യുഎഇയുടെ റുവൈസ് എല്‍എന്‍ജി പ്രൊജക്ടില്‍ നിന്നായിരിക്കും വാതകം. കാര്‍ബണിന്റെ കുറഞ്ഞ അംശം മാത്രമുള്ള എല്‍എന്‍ജിയാണിത് എന്നതാണ് പ്രത്യേകത.

2029ല്‍ അഡ്‌നോകുമായി ഏറ്റവും വലിയ വാതക കരാര്‍ ഒപ്പുവച്ച കമ്പനി ഇന്ത്യന്‍ ഓയില്‍ ആയി മാറും. കാരണം ഓരോ വര്‍ഷവും 22 ലക്ഷം ടണ്‍ വാതകം ആയിരിക്കും ആ വര്‍ഷം മുതല്‍ അഡ്‌നോക് ഇന്ത്യന്‍ ഓയിലിന് കൈമാറുക. ഇന്ത്യയുടെ സുപ്രധാന ഊര്‍ജ പങ്കാളിയായി ഇതോടെ യുഎഇ മാറുമെന്ന് അഡ്‌നോക് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് റാഷിദ് ഖല്‍ഫാന്‍ അല്‍ മസ്രൂയി പറഞ്ഞു.

ഇന്ത്യയുടെ വ്യാപാര ഇടനാഴി

അഡ്‌നോകും ഹിന്ദുസ്ഥാന്‍ പെട്രോളിയവും തമ്മില്‍ പത്ത് വര്‍ഷത്തേക്കുള്ള കരാറാണ് രണ്ടാഴ്ച മുമ്പ് ഒപ്പുവച്ചത്. ഈ മാസം രണ്ട് കരാറുകളാണ് ഇന്ത്യന്‍ കമ്പനികള്‍ യുഎഇ കമ്പനിയുമായി ഉണ്ടാക്കിയത് എന്നതും എടുത്തു പറയണം. വര്‍ഷത്തില്‍ അഞ്ച് ലക്ഷം ടണ്‍ വാതകമാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന് നല്‍കുക. യുഎഇയുടെ റുവൈസ് വാതക പ്രൊജക്ട് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായാല്‍ കൂടുതല്‍ വാതകം ഇന്ത്യയിലേക്ക് വരുമെന്നാണ് പ്രതീക്ഷ.

ഖത്തറുമായിട്ടാണ് ഇന്ത്യയ്ക്ക് പ്രധാന വാതക കരാറുള്ളത്. ഇപ്പോള്‍ യുഎഇയും ഈ ഗണത്തിലേക്ക് വരികയാണ്. സൗദി അറേബ്യ ജാഫൂറയില്‍ ഖനനം ആരംഭിച്ചു കഴിഞ്ഞാല്‍ ഇന്ത്യ ഈ സാധ്യത കൂടി ഉപയോഗപ്പെടുത്തുമെന്നാണ് വിവരം. ഇതോടെ ജിസിസി രാജ്യങ്ങളില്‍ നിന്ന് വാതകം വാങ്ങുന്ന പ്രധാന രാജ്യമായി ഇന്ത്യ മാറും. അതേസമയം, യുക്രൈനിലേക്ക് കൂടുതല്‍ ഡീസല്‍ അയക്കുന്ന രാജ്യം ഇന്ത്യയാണ് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ മാസം യുക്രൈനിലേക്ക് കൂടുതല്‍ ഡീസല്‍ അയച്ച രാജ്യം ഇന്ത്യയാണ്. യുക്രൈന്‍ ഇറക്കുമതി ചെയ്തതിന്റെ 15.5 ശതമാനം ഇന്ത്യയില്‍ നിന്നാണ് എന്ന് യുക്രൈന്‍ ഓയില്‍ മാര്‍ക്കറ്റ് അനലൈസിങ് കമ്പനിയായ നാഫ്‌തോറിനോക് പറയുന്നു. 2700 ടണ്‍ ഡീസല്‍ ആണ് ഓരോ ദിവസവും ഇന്ത്യ യുക്രൈനിലേക്ക് അയച്ചതത്രെ. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇത് വെറും 1.9 ശതമാനം മാത്രമായിരുന്നു. അതായത്, ഊര്‍ജ വിഷയത്തില്‍ യുക്രൈനെ പ്രധാനമായും സഹായിക്കുന്ന രാജ്യങ്ങളിലൊന്ന് ഇപ്പോള്‍ ഇന്ത്യയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്കെതിരായ അമേരിക്കയുടെ നടപടി കൂടുതല്‍ ചോദ്യം ചെയ്യപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+