സൗദിയില്‍ മാസപ്പിറവി കണ്ടു; ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ജൂണ്‍ 16 ന്
റിയാദ്: സൗദി അറേബ്യയില്‍ ബലി പെരുന്നാള്‍ (ഈദ് അല്‍ അദാ) ഈ മാസം 16 ന്. വ്യാഴാഴ്ച സൗദിയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി പുരോഹിതര്‍ അറിയിച്ചു. റിയാദിന് സമീപം ഹരീഖിലാണ് മാസപ്പിറവി പിറ ദൃശ്യമായത്. ഇതോടെ വ്യാഴാഴ്ച, ദുല്‍ഖഅദയുടെ അവസാന ദിവസവും ജൂണ്‍ 7 വെള്ളിയാഴ്ച, ദുല്‍ഹിജ്ജയുടെ ആദ്യ ദിവസവുമായിരിക്കും. അറഫ സംഗമം ഈ മാസം 15 നായിരിക്കും.
ജൂണ്‍ 14 വെള്ളിയാഴ്ച ഹജ്ജിനായി തീര്‍ഥാടകര്‍ മിനായിലേക്ക് നീങ്ങും. ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ് അറഫാ സംഗമം. ഈദിന് ഒരു ദിവസം മുമ്പാണ് അറഫാ ദിനം ആചരിക്കുന്നത്. അടയാളപ്പെടുത്തുകയും ഇസ്ലാം മതവിശ്വാസപ്രകാരം ഏറ്റവും പുണ്യദിനമായാണ് ഇത് അറിയപ്പെടുന്നത്. മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതി നിവാസികളോട് ആഹ്വാനം ചെയ്തിരുന്നു.

അതേസമയം അന്തരീക്ഷം മേഘാവൃതമായിരുന്നതിനാല്‍ പതിവായി നിരീക്ഷണം നടത്തുന്ന തുമൈറില്‍ മാസപിറ കാണാന്‍ കഴിഞ്ഞിരുന്നില്ല. അതിന് ശേഷമാണ് ഹരീഖില്‍ നിന്ന് മാസപ്പിറവി ദൃശ്യമായതായി അറിയിച്ചത്. അതേസമയം മാസപ്പിറ കാണാത്തതിനാല്‍ ഒമാനില്‍ മാത്രം ബലിപെരുന്നാള്‍ ജൂണ്‍ 17 നായിരിക്കും. ദുല്‍ഹജ്ജ് മാസപ്പിറവി കാണാത്തതിനാല്‍ ഒമാനില്‍ ബലിപെരുന്നാള്‍ ജുണ്‍ 17 തിങ്കളാഴ്ചയായിരിക്കുമെന്ന് മത കാര്യ മന്ത്രാലയം അറിയിച്ചു.
ഒമാനില്‍ വ്യാഴാഴ്ച ദുല്‍ഖഅദ് 29 ആയിരുന്നു. ജൂണ്‍ 16 മുതല്‍ 20 വ്യാഴാഴ്ച വരെയാകും ഒമാനില്‍ ബലി പെരുന്നാളിനോട് അനുബന്ധിച്ചുള്ള പൊതു അവധി ദിവസങ്ങള്‍. വാരാന്ത്യ അവധി കൂടി കഴിഞ്ഞ് 23ന് ആയിരിക്കും ഓഫിസുകളെല്ലാം തുറന്നു പ്രവര്‍ത്തിക്കുക. സൗദി അറേബ്യയും യുഎഇയും പോലുള്ള ഇസ്ലാമിക രാജ്യങ്ങള്‍ക്ക്, ഈ ഈദ് ഏറ്റവും ദൈര്‍ഘ്യമേറിയ മതപരമായ അവധി ദിവസങ്ങളില്‍ ഒന്നായിരിക്കും.
മിക്ക ജീവനക്കാര്‍ക്കും ഒരു നീണ്ട വാരാന്ത്യമാണ് ഈ രാജ്യങ്ങളില്‍ അനുവദിച്ചിരിക്കുന്നത്. ഗവണ്‍മെന്റിന്റെ പൊതു അവധി ദിവസങ്ങളുടെ പട്ടിക പ്രകാരം യുഎഇ നിവാസികള്‍ക്ക് അറഫാ ദിനത്തിന് (ദുല്‍ ഹിജ്ജ 9) ഒരു ദിവസവും ഈദ് അല്‍ അദ്ഹയ്ക്ക് (ദുല്‍ ഹിജ്ജ 10 മുതല്‍ 12 വരെ) മൂന്ന് ദിവസത്തെ അവധിയും ലഭിക്കും. ബലി പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈദ് അല്‍ അദ്ഹയില്‍ വിശ്വാസികള്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തും.
ഇബ്രാഹിം നബിയുടെ വിശ്വാസ പരീക്ഷണത്തിന്റെ സ്മരണയ്ക്കായി ബലി നല്‍കുന്നതും ഈ ദിവസത്തിലാണ്. അതേസമയം സൗദിയിലെ മുഴുവന്‍ പ്രവിശ്യകളിലും സൂര്യോദയത്തിന് 15 മിനിറ്റിനു ശേഷമാണ് ബലിപെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കേണ്ടതെന്ന് ഇസ്ലാമികകാര്യ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് അല്‍ ഷെയ്ഖ് നിര്‍ദേശിച്ചു.












Click it and Unblock the Notifications