Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ഗള്‍ഫ് രാജ്യത്തെ പ്രവാസികള്‍ ശ്രദ്ധിക്കണം; ഓരോ ദിവസവും പിഴ കൂടും, കൈവിട്ട കളി വേണ്ട

കുവൈത്ത് സിറ്റി: പത്ത് ലക്ഷത്തോളം ഇന്ത്യക്കാര്‍ താമസിക്കുന്ന രാജ്യമാണ് കുവൈത്ത്. ഇതില്‍ ഏറെയും മലയാളികളാണ്. സമീപകാലത്ത് കടുത്ത അച്ചടക്ക നടപടികള്‍ സ്വീകരിക്കുകയാണ് കുവൈത്ത്. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കുവൈത്ത് ഭരണകൂടം പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ചട്ടം ലംഘിച്ച് കുവൈത്തില്‍ താമസിക്കുന്നവരെ പിടിക്കാനും നാടുകടത്താനുമെല്ലാം സ്വീകരിക്കുന്ന നടപടികള്‍ ദിനേന വാര്‍ത്തയാണ്.

അതിനിടെയാണ് ചട്ടം ലംഘിക്കുന്നവര്‍ക്ക് ഉയര്‍ത്ത പിഴത്തുക ചുമത്താന്‍ കുവൈത്ത് തീരുമാനിച്ചിരിക്കുന്നത്. ജനുവരി അഞ്ച് മുതലാണ് പുതിയ പിഴ സമ്പ്രദായം നിലവില്‍ വരിക. ഓരോ ദിവസവും പിഴ കൂടി കൂടി വരുന്ന രീതിയിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രവാസികള്‍ നിയമ വിരുദ്ധമായി കുവൈത്തില്‍ താമസിക്കുന്നെങ്കില്‍ രേഖകള്‍ ശരിപ്പെടുത്താനുള്ള ശ്രമം വേണം.

kuwait fine structure

കുഞ്ഞ് ജനിച്ചാല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ഒരു മാസം വൈകിയാല്‍ രണ്ട് ദിനാര്‍ പിഴ കൊടുക്കേണ്ടി വരും. പിന്നീടുള്ള ഓരോ മാസത്തിനും നാല് ദിനാര്‍ ആയിരിക്കും പിഴ. ഇക്കാര്യത്തിലുള്ള പരമാവധി പിഴ 2000 ദിനാര്‍ ആണ്. ലോകത്തെ ഏറ്റവും മൂല്യമുള്ള കറന്‍സിയായ ദിനാര്‍ പിഴയായി ചുമത്തപ്പെടുന്നത് മലയാളി പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ തുകയായിരിക്കും.

വിസിറ്റ് വിസയിലെത്തി കാലാവധി കഴിഞ്ഞിട്ടും മടങ്ങാത്തവര്‍ പരിധി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും 10 ദിനാര്‍ വീതം പിഴ കൊടുക്കേണ്ടി വരും. പരമാവധി 2000 ദിനാറും. ജോലി വിസയ്ക്ക് കുവൈത്തിലെത്തി ചട്ടം ലംഘിച്ച് താമസിക്കുന്നു എങ്കില്‍ ആദ്യ മാസത്തെ ഓരോ ദിവസവും രണ്ട് ദിനാര്‍ വച്ച് പിഴ ഈടാക്കും. അതിന് ശേഷം ദിവസമുള്ള പിഴ നാല് ദിനാര്‍ ആയി ഉയരും. പരാമവധി പിഴ 1200 ദിനാര്‍ ആയിരിക്കും.

വീട്ടു ജോലിക്ക് വന്ന ശേഷം നിയമം ലംഘിച്ച് താമസിച്ചാല്‍ ദിവസം രണ്ട് ദിനാര്‍ ആണ് പിഴ. പരമാവധി 600 ദിനാറും. പുതിയ പിഴ നിരക്ക് എല്ലാ കംപ്യൂട്ടറുകളിലും അപ്‌ഡേറ്റ് ചെയ്യാന്‍ ആഭ്യന്തര ഇലക്ട്രോണിക് മന്ത്രാലയം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റസിഡന്‍സി പെര്‍മിറ്റുള്ള വ്യക്തിക്ക് പരമാവധി പിഴ 1200 ദിനാറും സന്ദര്‍ശകര്‍ക്ക് 2000 ദിനാറുമാണ്. നേരത്തെയുള്ള പിഴയില്‍ നിന്ന് വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.

ദുബായ്-കുവൈത്ത് എമിറേറ്റ്‌സ് വിമാന സര്‍വീസ്

കുവൈത്തിലേക്ക് എമിറേറ്റ്‌സിന്റെ എ350 വിമാനം ഇനി മുതല്‍ സര്‍വീസ് നടത്തും. ദുബായില്‍ നിന്ന് രാത്രി 1.25വ് പുറപ്പെടുന്ന വിമാനം 2.15ന് കുവൈത്തിലെത്തും. തിരിച്ച് 3.40ന് പുറപ്പെടുന്ന വിമാനം 6.25ന് ദുബായില്‍ ഇറങ്ങും. ബഹ്‌റൈനിലേക്കും ശ്രീലങ്കയിലേക്കുള്ള സര്‍വീസ് കൂട്ടാനും എമിറേറ്റ്‌സ് തീരുമാനിച്ചിട്ടുണ്ട്. രാവിലെ 8.20ന് ദുബായില്‍ നിന്ന് ബഹ്‌റൈനിലേക്ക് പുറപ്പെടുക. തിരിച്ചുള്ള വിമാനം 10 മണിക്ക് പുറപ്പെട്ട് 12.15ന് ദുബായില്‍ മടങ്ങിയെത്തും.

1989 മുതല്‍ എമിറേറ്റ്‌സ് വിമാനം കുവൈത്ത് സര്‍വീസ് നടത്തുന്നുണ്ട്. ആഴ്ചയില്‍ 29 സര്‍വീസുകളാണ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബോയിങ്-777 സീറ്റുകള്‍ കൂട്ടിയ പിന്നാലെയാണ് ഇപ്പോള്‍ എ350 വിമാനം സര്‍വീസ് ആരംഭിക്കാന്‍ പോകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+