Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായിൽ സ്വർണത്തിന് മാർച്ചിൽ 12 ശതമാനം വിലയിടിഞ്ഞു; കാരണങ്ങൾ പലത്, ഇനി തിരിച്ചുവരവിന്റെ പാതയിൽ!

അബുദാബി: ദുബായിൽ സ്വർണവില ഇന്ന് രാവിലെ കുത്തനെ ഉയർന്നിരിക്കുകയാണ്. മാർച്ചിലെ വലിയ തിരുത്തലിന് ശേഷമുള്ള താൽക്കാലിക തിരിച്ചുവരവാണിത്. രാവിലെ 24 കാരറ്റ് സ്വർണത്തിന് ദിർഹം 566.75 (മാർച്ച് 31ന് ദിർഹം 563.25) ആയിരുന്നു വില. 22 കാരറ്റിന് ദിർഹം 525 (മാർച്ച് 31ന് ദിർഹം 521.50) ആയി വർദ്ധിച്ചു. കഴിഞ്ഞ മാസം സ്വർണവില ഏകദേശം 12 ശതമാനത്തോളം ഇടിഞ്ഞിരുന്നു, ഇത് 2008 ഒക്ടോബറിനു ശേഷം കണ്ട ഏറ്റവും വലിയ പ്രതിമാസ ഇടിവാണ്.

ഈ വിലയിടിവ് വിപണി പ്രതീക്ഷകൾ മാറ്റി എഴുതിയിരുന്നു. ഇതോടെ തിടുക്കപ്പെടാതെ ഘട്ടം ഘട്ടമായാണ് ഇപ്പോൾ വാങ്ങാനുള്ളവർ വിപണിയിലെത്തുന്നത്. നിലവിലെ സാഹചര്യത്തിൽ യുഎസ് ട്രഷറി വരുമാനം വർധിച്ചതും ഡോളർ ശക്തിപ്പെട്ടതും മുൻപ് വലിയ വിൽപനയ്ക്ക് കാരണമായി മാറിയിരുന്നു. ഇതിൽ നിന്ന് കരകയറിയ സ്വർണം, അടുത്തിടെ ഒരു ഔൺസിന് 4700 ഡോളറിലധികം നിലവാരത്തിലേക്ക് ഉയർന്നിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

gold rate

വിപണിയിലെ ഈ ദിശാമാറ്റം നിക്ഷേപകരുടെ നിലപാടുകളിലെ വലിയൊരു വ്യതിയാനമായാണ് കണക്കാക്കുന്നത്. പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകൾ മങ്ങിയതോടെ, ഭൂമിശാസ്ത്രപരമായ സമ്മർദ്ദങ്ങളിൽ സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കണ്ടിരുന്നവർ, കൂടുതൽ വരുമാനം നൽകുന്ന ആസ്‌തികളിലേക്ക് തിരിഞ്ഞുവന്നതാണ് ശ്രദ്ധേയമായ കാര്യം.

മാർച്ച് മാസത്തിൽ ശരിക്കും പറഞ്ഞാൽ സ്വർണത്തിന് സുരക്ഷിത നിക്ഷേപമെന്ന ആ പദവി പൂർണമായി നഷ്‌ടമായിരുന്നു. ആഗോള സാമ്പത്തിക സാഹചര്യത്തിലെ നാടകീയമായ മാറ്റത്തെയാണ് പല വിദഗ്‌ധരും ഇതിന്റെ കാരണമായി എടുത്തുകാട്ടുന്നത്. വർധിച്ചുവരുന്ന ട്രഷറി വരുമാനവും ഡോളറിന്റെ ശക്തിയും മഞ്ഞലോഹത്തിന് വലിയ വിലയിടിവിന് കാരണമായെന്നാണ് പറയപ്പെടുന്നത്.

പുതിയ വിലക്കയറ്റത്തിന് കാരണം?

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കപ്പെടുമെന്ന പ്രതീക്ഷയാണ് അടുത്തിടെയുണ്ടായ വിലവർദ്ധനവിന് പിന്നിൽ. വിപണിയുടെ ശ്രദ്ധ ഉടനടിയുള്ള യുദ്ധഭീഷണിയിൽ നിന്ന് ദീർഘകാല സാമ്പത്തിക പ്രത്യാഘാതങ്ങളിലേക്ക് തിരിഞ്ഞതും ഈ സാഹചര്യത്തിന് സഹായകമായ കാര്യങ്ങളിൽ ഒന്നാണ്. മാത്രമല്ല യുദ്ധം അവസാനിക്കുന്നതിനെ കുറിച്ചുള്ള ട്രംപിന്റെ അഭിപ്രായ പ്രകടനവും നിലവിലെ സ്ഥിതിയിലേക്ക് നയിച്ചു.

സ്വർണത്തിന് സ്ഥിരത കൈവരിക്കാൻ ഇതെല്ലാം വഴിയൊരുക്കി. ബോണ്ട് വ്യാപാരികളും അമിതമായ പലിശ വർധനവിലെ പ്രതീക്ഷകൾ കുറച്ച്, സംഘർഷങ്ങളുമായി ബന്ധപ്പെട്ട വളർച്ചാ ഭീഷണികളിലാണ് ശ്രദ്ധിക്കുന്നത്. ഈ പുനർമൂല്യനിർണയം സ്വർണത്തിന് നേട്ടങ്ങളുണ്ടാക്കാൻ സഹായിച്ചെങ്കിലും, വിപണിയിലുള്ള വിശ്വാസം ഇപ്പോഴും പരിമിതമാണ്. വില കൂടിയെങ്കിലും സ്വർണ വിപണി ഇപ്പോഴും കനത്ത ജാഗ്രതയിലാണ്.

സ്വർണം ഇടിഞ്ഞത് മാർച്ചിൽ

മാർച്ച് പകുതിയിലെ ഉയർന്ന നിലവാരമായ 600 ദിർഹം കടന്ന 24 കാരറ്റ് സ്വർണവിലയെക്കാൾ ഇപ്പോഴും വളരെ താഴെയാണ് നിലവാരം എന്നത് ഓർക്കണം. അനിശ്ചിതത്വത്തിന്റെ സമയങ്ങളിൽ, ഉയർന്ന വരുമാനം വാഗ്‌ദാനം ചെയ്യുന്ന ആസ്‌തികളിലേക്ക് മൂലധനം നീങ്ങിയതാണ് പലരും കാരണമായി വിലയിരുത്തുന്നത്. ഇനി സ്വർണവിലയിൽ ഇതേ പ്രവണത തുടരുമോ എന്നാണ് കണ്ടറിയേണ്ടത്. ഇത് മൂന്നാമത്തെ ദിവസമാണ് വില മുന്നോട്ട് കുതിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+