Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറിനെ മറികടന്ന് യുഎഇ ഇന്ത്യയിലേക്ക് എത്തുന്നു: ഗെയിലുമായി വമ്പന്‍ കരാർ, പിന്നാലെ ഖത്തറും വരും

ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി) വിതരണം ചെയ്യുന്നതിനായി പുതിയ കരാറിലേർപ്പെട്ട് ഇന്ത്യയും യു എ ഇയും. ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി വാതക കമ്പനിയായ ഗെയിൽ (ഇന്ത്യ) ലിമിറ്റഡിന് പ്രതിവർഷം 0.5 ദശലക്ഷം മെട്രിക് ടൺ എൽഎൻജി വിതരണം ചെയ്യുന്നതിനുള്ള 10 വർഷത്തെ കരാറിലാണ് യു എ ഇയും അഡ്നോക് ഗ്യാസ് ചൊവ്വാഴ്ച ഒപ്പുവച്ചിരിക്കുന്നത്.

2030 ഓടെ ഇന്ത്യയിലെ വാതക ഉപഭോഗം ഇന്നത്തെ 155 എം എം എസ്‌ സി എം ഡിയിൽ നിന്ന് 500 ദശലക്ഷം സ്റ്റാൻഡേർഡ് ക്യുബിക് മീറ്ററായി (എം എം എസ്‌ സി എം ഡി) ഉയർത്തുമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് യു എ ഇയുമായുള്ള പുതിയ കരാർ.

uae-india-qatar

കമ്പനിയുടെ പ്രധാന വിപണിയായി ഇന്ത്യ തുടരുകയാണെന്ന് അഡ്നോക് ഗ്യാസ് ചീഫ് എക്സിക്യൂട്ടീവ് അഹമ്മദ് മുഹമ്മദ് അലബ്രിയും പറഞ്ഞു. "ഉത്തരവാദിത്തപരമായ ഊർജ്ജ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന ദീർഘകാല പങ്കാളിത്തം ഊട്ടിയുറപ്പിക്കുന്ന് ഈ ഏറ്റവും പുതിയ വിതരണ കരാർ അടിവരയിടുന്നു," അലെബ്രി കൂട്ടിച്ചേർത്തു.

അഡ്നോക്ക് ഗ്യാസിൻ്റെ മാതൃസ്ഥാപനമായ അബുദാബി നാഷണൽ ഓയിൽ കമ്പനി വാതക വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിനെ ഒരു പരിവർത്തന ഇന്ധനമായി കാണുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലുമാണ് ഇന്ത്യയുമായുള്ള കരാർ. കൂടാതെ, 2022 ഫെബ്രുവരിയിൽ റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിനു ശേഷം എൽഎൻജിയുടെ ഡിമാന്‍ഡ് വലിയ തോതില്‍ വർധിച്ചിട്ടുമുണ്ട്.

2022-23 വാർഷിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ, യുഎസ്എ, ഖത്തർ, ഓസ്‌ട്രേലിയ, റഷ്യ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിതരണം കൂടി കണക്കിലെടുക്കുമ്പോള്‍ ഗെയില്‍ വഴി പ്രതിവർഷം 14 ദശലക്ഷം ടൺ എൽഎൻജി രാജ്യത്തേക്ക് എത്തുന്നുണ്ട്. മറുവശത്ത് ടോട്ടൽ എനർജീസ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, പെട്രോ ചൈന ഇൻ്റർനാഷണൽ എന്നിവയുൾപ്പെടെയുള്ള കമ്പനികളുമായി 2023-ൽ 12 ബില്യൺ ഡോളർ മൂല്യമുള്ള ഒന്നിലധികം അന്താരാഷ്ട്ര എൽഎൻജി കരാറുകളിൽ അഡ്നോക്കും ഒപ്പുവെച്ചിരുന്നു.

അതേസമയം, ഊർജ്ജ രംഗത്ത് ഇന്ത്യയുമായി പുതിയ കരാറിലേർപ്പെടാന്‍ ഖത്തറും താല്‍പര്യം അറിയിച്ചിട്ടുണ്ട്. നിലവിലുള്ള കരാറുകളേക്കാൾ വിലകുറഞ്ഞതും കൂടുതൽ അയഞ്ഞ വ്യവസ്ഥകളിൽ ഇന്ത്യൻ കമ്പനികള്‍ക്ക് ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) ലഭ്യമാക്കുന്നതിനുള്ള ദീർഘകാല കരാറിൽ ഖത്തർ എനർജി ഒപ്പുവെച്ചേക്കുമെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സ് കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തത്.

ഡെസ്റ്റിനേഷൻ-ഫ്ലെക്സിബിൾ കാർഗോകളും കുറഞ്ഞ വിലയും വാഗ്ദാനം ചെയ്യുന്ന കരാർ ഇന്ത്യന്‍ കമ്പനികള്‍ക്കും കൂടുതല്‍ ലാഭകരമായേക്കുമെന്നാണ് പ്രതീക്ഷ. 77 ദശലക്ഷത്തിൽ നിന്ന് 2027 ഓടെ 126 ദശലക്ഷം ടിപിയായി ദ്രവീകൃത ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഖത്തർ, യുഎസ് നിന്നുള്ള മത്സരം വർദ്ധിക്കുന്നതിനാൽ ഏഷ്യയിലും യൂറോപ്പിലും ഇളവുകളോടെ വലിയ തോതില്‍ എല്‍ എന്‍ ജി വിതരണം ചെയ്യാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+