പ്രവാസി പാസ്പോര്‍ട്ട്; യുഎഇയില്‍ പുതിയ മാറ്റങ്ങള്‍... വാതില്‍പ്പടി സേവനങ്ങള്‍ ഒരുക്കുന്നു
ദുബായ്: യുഎഇയില്‍ ഇന്ത്യന്‍ പ്രവാസികളുടെ പാസ്പോര്‍ട്ട്, അറസ്റ്റേഷന് സേവനങ്ങള്‍ക്ക് ഏകീകൃത സ്വഭാവം വരുന്നു. 2024 ജനുവരി ഒന്ന് മുതലാകും പുതിയ മാറ്റം. ഇതിനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസി ആരംഭിച്ചുവെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കോണ്‍സുലര്‍ സേവനങ്ങള്‍ നവീകരിക്കാനാണ് തീരുമാനം. ഇതിന് പുതിയ ഏജന്‍സിയെ തേടുകയാണ്.
പാസ്പോര്‍ട്ട്, ഇന്ത്യന്‍ വിസ, അറസ്റ്റേഷന് തുടങ്ങിയ കോണ്‍സുലര്‍ സേവനങ്ങള്‍ ചെയ്യുന്നതിന് അബുദാബിയിലെ ഇന്ത്യന്‍ എംബസി കരാര്‍ ക്ഷണിച്ചു. അതിവേഗവും സുതാര്യമായും സേവനങ്ങള്‍ ഉറപ്പാക്കണം എന്നാണ് എംബസി കരാറുകാര്‍ക്ക് മുമ്പാകെ വെക്കുന്ന നിബന്ധന. അപേക്ഷകരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുക, കാര്യക്ഷമത വര്‍ധിപ്പിക്കുക തുടങ്ങിയ നിബന്ധനകളുമുണ്ട്.

പ്രവാസികള്‍ക്ക് വേണ്ടി എംബസിയും ദുബായിലെ കോണ്‍സുലേറ്റും ചെയ്യുന്ന സേവനങ്ങള്‍ കരാര്‍ ലഭിക്കുന്ന ഏജന്‍സിയാകും ചെയ്യുക. നിലവില്‍ പാസ്പോര്‍ട്ട്, വിസ അപേക്ഷകളില്‍ നടപടികള്‍ സ്വീകരിക്കുന്നത് ബിഎല്‍എസ് ഇന്റര്‍നാഷണലും അറ്റസ്റ്റേഷന് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ചെയ്യുന്നത് ഐവിഎസ് ഗ്ലോബലുമാണ്. ഇനി ഒരൊറ്റ ഏജന്‍സിക്ക് കരാര്‍ നല്‍കാനാണ് ആലോചന.
എല്ലാ എമിറേറ്റ്സിലും ഇന്ത്യന്‍ കോണ്‍സുലര്‍ ആപ്ലിേേക്കഷന് സെന്റര്‍ (ഐസിഎസി) എന്ന പേരിലാകും പുതിയ സര്‍വീസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. എല്ലാ സേവനങ്ങളും കൈയ്യെത്തും ദൂരത്ത് ലഭ്യമാകും എന്നതാണ് വരാന്‍ പോകുന്ന പ്രധാന മാറ്റം. യുഎഇയിലെ 35 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇത് വലിയ സൗകര്യമാകും. മാത്രമല്ല, ഇന്ത്യന്‍ വിസ തേടുന്ന വിദേശികള്‍ക്കും ഈ കേന്ദ്രം വഴിയാകും സേവനം.
ഒരു പ്രവൃത്തി ദിവസം 1600 സേവനങ്ങളാണ് പുതിയ കേന്ദ്രം വഴി ലഭിക്കുക. കൊവിഡിന് മുമ്പ് ചെയ്തിരുന്ന അത്രയും സേവനങ്ങള്‍ പ്രതിദിനം ഉറപ്പാക്കണം എന്ന നിബന്ധനയും എംബസി മുന്നോട്ട് വെക്കുന്നു. മാത്രമല്ല, അപേക്ഷകര്‍ക്ക് വേഗം സമീപിക്കാന്‍ സാധിക്കുന്ന ഇടങ്ങളിലാകണം സര്‍വീസ് കേന്ദ്രങ്ങള്‍. അല്‍ ഖാലിദിയ, അല്‍ റീം, മുസാഫ, അല്‍ഐന്‍, ഗയാത്ത് തുടങ്ങി അബുദാബിയിലെ സ്ഥലങ്ങളില്‍ സേവന കേന്ദ്രം വേണമെന്ന് എംബസി ആവശ്യപ്പെടുന്നു.
കരാമ, മറിന, അല്‍ ഖൗസ്, ദെയ്റ, ഖുസൈസ് തുടങ്ങിയ സ്ഥലങ്ങളാണ് ദുബായില്‍ നിര്‍ദേശിക്കുന്നത്. ഷാര്‍ജയില്‍ അബു ഷാഗര, റൊല്ല, ഖൊര്‍ഫുക്കാന്‍ എന്നീ സ്ഥലങ്ങളില്‍ സേവന കേന്ദ്രങ്ങള്‍ വേണമെന്നാണ് എംബസിയുടെ നിര്‍ദേശം. കൂടാതെ അജ്മാന്, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ ഓരോ കേന്ദ്രങ്ങള്‍ വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പുതിയ സേവന കേന്ദ്രം ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തിക്കണം, ഓണ്‍ലൈന്‍ അപ്പോയിന്മെന്റിന് നാല് ദിവസത്തില്‍ കൂടുതല്‍ വരരുത്, അപേക്ഷയുടെ സ്റ്റാറ്റസ് ലഭ്യമാക്കണം. ഇംഗ്ലീഷ്, അറബിക്, ഹിന്ദി, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ വെബ്സൈറ്റുകള്‍ ലഭ്യമാകണം തുടങ്ങിയ നിബന്ധനയും ഇന്ത്യന്‍ എംബസി മുന്നോട്ട് വെച്ചിട്ടുണ്ട്. പ്രത്യക്ഷമായതിന് പുറമെ രഹസ്യ ഫീസുകള്‍ പാടില്ലെന്നും എംബസി വ്യക്തമാക്കുന്നു.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications