Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്തില്‍ നിന്ന് സൗദിയിലേക്ക് ബുള്ളറ്റ് ട്രെയിന്‍; പിന്നെ ഖത്തറിലേക്കും... ഗള്‍ഫില്‍ നിര്‍ണായക നീക്കം

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് സൗദി അറേബ്യയിലേക്ക് ബുള്ളറ്റ് ട്രെയിന്‍ വരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കുവൈത്തില്‍ സുപ്രധാന യോഗം നടന്നു. കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ മന്ത്രാലയ പ്രതിനിധികള്‍ പങ്കെടുത്തു. പദ്ധതിയുടെ കടലാസ് ജോലികള്‍ വേഗത്തിലാക്കാന്‍ തീരുമാനമായി.

പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് പഠനം നടത്താന്‍ പ്രത്യേക സംഘത്തെ കുവൈത്ത് നിയോഗിച്ചു. ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ശേഷം ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവയ്ക്കും. സുപ്രധാന പദ്ധതിയാണിതെന്നും നടപടികള്‍ വേഗത്തിലാക്കണമെന്നും എല്ലാ വകുപ്പുകള്‍ക്കും പൊതുമരാമത്ത് മന്ത്രാലയം കത്തയച്ചു. സൗദിയുടെ ഭാഗത്ത് നിന്നും നടപടിള്‍ ത്വരിതഗതിയില്‍ മുന്നോട്ട് പോകുന്നുണ്ട്.

saudi-kuwait-rail

കഴിഞ്ഞ മെയ് മാസത്തില്‍ സൗദി അറേബ്യ വിഷയം ചര്‍ച്ച ചെയ്യാന്‍ സുപ്രധാന യോഗം വിളിച്ചുചേര്‍ത്തിരുന്നു. പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ച സൗദി, ഫ്രഞ്ച് കമ്പനിയായ സിസ്ത്രയ്ക്ക് സാധ്യതാ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കരാര്‍ നല്‍കി. ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വെ ശൃംഖല നേരത്തെ ചര്‍ച്ചയിലുണ്ടായിരുന്നു. ഇതിന്റെ ഭാഗം കൂടിയാണ് സൗദി-കുവൈത്ത് പാത.

കുവൈത്തിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ നിന്ന് സൗദിയിലെ ശദ്ദാദിയ വരെ നീളുന്ന 111 കിലോമീറ്ററുള്ള പാതയാണ് ആദ്യ ഘട്ട ചര്‍ച്ചയിലുള്ളത്. പിന്നീട് സൗദി തലസ്ഥാനമായ റിയാദിലേക്ക് നീട്ടും. റിയാദില്‍ നിന്ന് ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്കുള്ള പാതയും ചര്‍ച്ചയിലാണ്. 550 കിലോമീറ്ററുള്ള പാത സംബന്ധിച്ച് പഠനം നടത്തുന്നതും സിസ്ത്രയാണ്.

ഗള്‍ഫിലെ ആറ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന റെയില്‍വെ ശൃംഖല സജീവ ചര്‍ച്ചയായിരുന്നത് 2008ലായിരുന്നു. പദ്ധതിക്ക് എല്ലാ രാജ്യങ്ങളും ഒരുങ്ങുകയും ചെയ്തു. എന്നാല്‍ പിന്നീട് പല തടസങ്ങളും നേരിട്ടു. 2008-09ലെ ആഗോള സാമ്പത്തിക പ്രതിസന്ധി, 2011ലെ അറബ് വിപ്ലവം, 2014ലെ എണ്ണ വില ഇടിവ് എന്നിവയെല്ലാം തടസമായി.

2017ല്‍ സൗദിയും സഖ്യരാജ്യങ്ങളും ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചതോടെ ജിസിസി റെയില്‍വെ പദ്ധതി പൂര്‍ണമായും നിലച്ചു. 2021ല്‍ ഉപരോധം പിന്‍വലിച്ച സാഹചര്യത്തിലാണ് പദ്ധതി വീണ്ടും പൊടിതട്ടിയെടുത്തത്. ഒമാനില്‍ നിന്ന് യുഎഇയിലേക്ക് റെയില്‍വെ പാത പുരോഗമിക്കുകയാണ്. അതിന് പുറമെയാണ് കുവൈത്ത്-സൗദി-ഖത്തര്‍ എന്നിവയെ ബന്ധിപ്പിക്കുന്ന പാത വരുന്നത്.

കുവൈത്തിനും റിയാദിനുമിടയില്‍ വരുന്ന റെയില്‍വെ പാത യാത്രയ്ക്കും ചരക്കുകടത്തിനും ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലുള്ളതാകും. മൂന്ന് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട രാജ്യമാണ് ഖത്തര്‍. സൗദിയുമായി മാത്രമാണ് ഖത്തറിന് കരാതിര്‍ത്തിയുള്ളത്. ജിസിസിയിലേക്ക് ഒറ്റ വിസ എന്ന പദ്ധതിയും ചര്‍ച്ചയിലാണ്. രണ്ടു പദ്ധതിയും യാഥാര്‍ഥ്യമായാല്‍ ഒരു വിസയില്‍ ജിസിസിയിലെ എല്ലാ രാജ്യങ്ങളിലേക്കും ട്രെയിന്‍ യാത്ര ചെയ്യാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+