Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാമിലിയെ കൊണ്ടുപോകുന്നതിന് ചെലവേറും; പുതിയ നിബന്ധനകള്‍ നടപ്പാക്കാന്‍ കുവൈത്ത്

കുവൈത്ത് സിറ്റി: കുടുംബത്തെ ഗള്‍ഫിലേക്ക് കൊണ്ടുപോകുന്ന പ്രവാസികള്‍ ഏറെയാണ്. മക്കളുടെ സ്‌കൂള്‍ അവധിക്കും മറ്റുമാണ് ഇത്തരം യാത്രകള്‍ പ്ലാന്‍ ചെയ്യാറ്. ചിലര്‍ ഗള്‍ഫില്‍ താമസിച്ച് മക്കളുടെ പഠനം പൂര്‍ണമായും അവിടെ തന്നെയാക്കുന്നു. എന്നാല്‍ കുവൈത്തില്‍ നിന്നുള്ള പുതിയ വാര്‍ത്ത പ്രവാസികള്‍ക്ക് സന്തോഷവും അതോടൊപ്പം ആശങ്കയുമുണ്ടാക്കുന്നതാണ്.

കുവൈത്തില്‍ ഫാമിലി വിസ നിര്‍ത്തിവച്ചിട്ട് ഒരു വര്‍ഷത്തിലധികമായി. വിദേശികളുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചുവരുന്നു, അനധികൃത താമസം തുടരുന്നു തുടങ്ങി ഒട്ടേറെ പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഫാമിലി വിസ, വിസിറ്റ് വിസ കുവൈത്ത് സര്‍ക്കാര്‍ മരവിപ്പിച്ചത്. എന്നാല്‍ വൈകാതെ ഇത് പുനഃസ്ഥാപിക്കുമെന്നാണ് വിവരം. ചില നിബന്ധനകളോടെയാണ് പുനഃസ്ഥാപിക്കുക.

kuwait

കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഫാമിലി, വിസിറ്റ് വിസയുമായി ബന്ധപ്പെട്ട പുതിയ നിബന്ധന കൊണ്ടുവരുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഫാമിലി വിസ പുനഃസ്ഥാപിക്കുമെന്ന് കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ നിബന്ധനകളുടെ ചട്ടക്കൂട് ഏകദേശം തയ്യാറായി കഴിഞ്ഞു. ഇത് ആഭ്യന്തര മന്ത്രി ശൈഖ് തലാല്‍ അല്‍ ഖാലിദിന് സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുവൈത്തിലെത്തുന്നവര്‍ക്ക് പ്രത്യേക കാര്‍ഡ് നല്‍കണമെന്നാണ് പുതിയ മാര്‍ഗരേഖയില്‍ പറയുന്നതത്രെ. മാത്രമല്ല, കുവൈത്തിലെത്തുന്നവര്‍ക്ക് നിര്‍ബന്ധമായും ആരോഗ്യ ഇന്‍ഷുറന്‍സ് വേണ്ടിവരും. മാതാപിതാക്കള്‍, മക്കള്‍ എന്നിവരെയാണ് ഫാമിലിയായി കണക്കാക്കുക. സഹോദരന്‍, സഹോദരി എന്നിവര്‍ ഈ ഗണത്തില്‍ വരില്ല.

ആരോഗ്യ ഇന്‍ഷുറന്‍സിന് 500 കുവൈത്തി ദിനാര്‍ ചെലവ് വരും. ഒരു മാസം മാത്രമായിരിക്കും വിസിറ്റ് വിസയിലെത്തുന്നവര്‍ക്ക് കുവൈത്തില്‍ തങ്ങാന്‍ സാധിക്കുക. നേരത്തെ നല്‍കിയതിനേക്കാള്‍ 100 ശതമാനം ഇരട്ടിയാകും വിസിറ്റ് വിസയുടെ ഫീസ് എന്നും കുവൈത്ത് ടൈംസ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. അടുത്ത ഡിസംബറില്‍ പുതിയ വിസ പുനഃസ്ഥാപിച്ചേക്കും.

വിസിറ്റ് വിസയ്ക്ക് ഒരു മാസം മാത്രമാകും കാലാവധി. ഇത് കഴിഞ്ഞാല്‍ വിസിറ്റര്‍ രാജ്യം വിടുമെന്ന് അപേക്ഷകന്‍ ഉറപ്പ് നല്‍കണം. കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടില്ലെങ്കില്‍ അപേക്ഷകനെതിരെ നിയമ നടപടി സ്വീകരിക്കും. പിഴയോ തടവോ ലഭിക്കുന്ന രീതിയിലാകും ശിക്ഷ. പിന്നീട് ഇവര്‍ക്ക് വിസിറ്റ് വിസ അനുവദിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

പ്രവാസികള്‍ തദ്ദേശീയരേക്കാള്‍ കൂടുതലുള്ള രാജ്യമാണ് കുവൈത്ത്. ഇന്ത്യക്കാരാണ് വിദേശികളില്‍ കൂടുതല്‍. വിദേശികള്‍ കൂടുന്നു എന്നത് കുവൈത്തിലെ ചില എംപിമാര്‍ പതിവായി ഉന്നയിക്കുന്ന പരാതിയാണ്. നിയമവിരുദ്ധ താമസക്കാരും ഏറെയുണ്ട് എന്നാണ് ആക്ഷേപം. ഇതിനെല്ലാം പരിഹാരമായിട്ടാണ് ഫാമിലി, വിസിറ്റ് വിസകളില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരുന്നത്. നിബന്ധനകളും ചെലവും കൂടുന്ന സാഹചര്യത്തില്‍ ഫാമിലി നാട്ടില്‍ തന്നെ നില്‍ക്കട്ടെ എന്ന തീരുമാനത്തിലേക്ക് കുവൈത്തിലെ പ്രവാസികള്‍ എത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+