Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ വീണത് ഇന്ത്യയ്ക്ക് മുന്നില്‍; ഡീല്‍ കുറഞ്ഞ വിലയ്ക്ക്, പാകിസ്താന്‍ ശരിക്കും പെട്ടു

ഇന്ത്യയുമായി ഏറെ കാലത്തെ വ്യാപാര ബന്ധമുള്ള രാജ്യമാണ് ഖത്തര്‍. പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ നല്‍കിയ രാജ്യം കൂടിയാണിത്. പഹല്‍ഗാം ആക്രമണ ശേഷം ഇന്ത്യയ്ക്ക് പിന്തുണയുമായി ആദ്യമെത്തിയവരില്‍ ഖത്തറുമുണ്ടായിരുന്നു. ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിച്ച മുന്‍ നാവികരെ വെറുതെവിട്ടത് ഇന്ത്യയുമായുള്ള സൗഹൃദത്തിന്റെ തെളിവായി ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയും ഖത്തറും തമ്മില്‍ പ്രധാന ഇടപാട് ദ്രവ്യ പ്രകൃതി വാതക (എല്‍എന്‍ജി) ത്തിലാണ്. ഇന്ത്യയുമായി ദീര്‍ഘകാല കരാര്‍ ഖത്തര്‍ ഇക്കാര്യത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. ലോകത്തെ പ്രധാന എല്‍എന്‍ജി കയറ്റുമതി രാജ്യമാണ് ഖത്തര്‍. ബ്രെന്റ് ക്രൂഡിന്റെ 12.6 ശതമാനം വിലയ്ക്കാണ് ഇന്ത്യയുമായി കരാര്‍ ഒപ്പുവച്ചത്. എന്നാല്‍ ഇതാണ് പാകിസ്താനെ വിഷമത്തിലാക്കിയ കാര്യം.

qatar pakistan india gas deal

പാകിസ്താനും ഖത്തറും ദീര്‍ഘകാല എല്‍എന്‍ജി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. എന്നാല്‍ ഇത് നീട്ടിവയ്ക്കാനാണ് പാകിസ്താന്റെ പുതിയ തീരുമാനം. വിഷയത്തില്‍ ഖത്തറുമായി ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങുകയാണ് പാകിസ്താന്‍. ഇക്കണോമിക് കോഡിനേഷന്‍ കമ്മിറ്റി (ഇസിസി) ഖത്തറുമായി വീണ്ടും ചര്‍ച്ച നടത്താന്‍ പെട്രോളിയം ഡിവിഷനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

പാകിസ്താനും ഖത്തറും തമ്മില്‍ 2016ല്‍ ഒപ്പുവച്ച കരാര്‍ പ്രകാരം ബ്രെന്റ് ക്രൂഡിന്റെ 13.37 ശതമാനം വിലയ്ക്കാണ് ഇടപാട്. എന്നാല്‍ ഇന്ത്യയുമായുള്ള കരാര്‍ 12.66 ശതമാനത്തിനാണ്. ഇന്ത്യയേക്കാള്‍ ഉയര്‍ന്ന വില പാകിസ്താന്‍ നല്‍കണം. ഇത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കും. തുടര്‍ന്നാണ് വീണ്ടും ചര്‍ച്ച നടത്താന്‍ ശ്രമിക്കുന്നത്. ഖത്തര്‍ ഇക്കാര്യം സമ്മതിക്കുമോ എന്ന് വ്യക്തമല്ല.

177 കാര്‍ഗോ പിന്നീട് മതി

2025 മുതല്‍ 2031 വരെ കരാര്‍ പ്രകാരം ലഭിക്കേണ്ട 177 കാര്‍ഗോ ഇപ്പോള്‍ വേണ്ടതില്ല എന്ന് പാകിസ്താന്‍ പറയുന്നു. വാതകത്തിന് പാകിസ്താനില്‍ ആവശ്യം കുറഞ്ഞിരിക്കുകയാണ്. ഈ വേളയില്‍ തുടര്‍ച്ചയായി എല്‍എന്‍ജി കാര്‍ഗോ വരുന്നത് വലിയ തിരിച്ചടിയുണ്ടാക്കും. ആവശ്യമില്ലാതെ ചരക്ക് കെട്ടിക്കിടക്കുന്ന സാഹചര്യമാകും ഉണ്ടാകുക. നിലവിലുള്ള ഇടപാടില്‍ 5.6 ബില്യണ്‍ ഡോളര്‍ കൊടുക്കാനുമുണ്ട്.

ഖത്തറുമായി നിലവിലുണ്ടാക്കിയ ഊര്‍ജ കരാര്‍ പാകിസ്താനിലെ ഇറക്കുമതി കമ്പനികള്‍ക്ക് നഷ്ടമാണ്. വാതകത്തിന്റെ ആവശ്യം കുറഞ്ഞുവരികയും കെട്ടിക്കിടക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഖത്തറുമായി ചര്‍ച്ച ചെയ്ത് വില കുറയ്ക്കാനും വിതരണം വൈകിപ്പിക്കാനുമാണ് ആലോചന. അതേസമയം, മിച്ചം വരുന്ന വാതകം മറിച്ചുവില്‍ക്കുന്ന കാര്യവും പാകിസ്താന്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

പാകിസ്താന് ഇളവ് നല്‍കിയാല്‍ മറ്റു രാജ്യങ്ങളും ഖത്തറിന് മേല്‍ വില കുറയ്ക്കാനും കരാര്‍ വൈകിപ്പിക്കാനും സമ്മര്‍ദ്ദം ചെലുത്താനുള്ള സാധ്യതയുണ്ട്. ഇക്കാര്യം ഖത്തര്‍ മനസിലാക്കുന്നു. അതുകൊണ്ടുതന്നെ പാകിസ്താന് ഇളവ് നല്‍കാനുള്ള സാധ്യത കുറവാണ് എന്നാണ് വിലയിരുത്തല്‍. ഇന്ത്യയുമായി കുറഞ്ഞ വിലയ്ക്ക് കരാര്‍ ഒപ്പുവച്ചതാണ് മറ്റു രാജ്യങ്ങള്‍ ചര്‍ച്ചയ്ക്ക് അടിസ്ഥാനമായി കാണുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+