Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ ഒരുപടി വീണു; അടിച്ചുകയറി മറ്റു രണ്ട് രാജ്യങ്ങള്‍, രക്ഷ ഒരുക്കാന്‍ ബദല്‍മാര്‍ഗങ്ങള്‍ നിരവധി

ദോഹ: കുറഞ്ഞ ജനസംഖ്യയും മികച്ച വരുമനവുമാണ് ഖത്തറിന്റെ സാമ്പത്തിക കരുത്ത്. ലോകത്തെ പ്രധാന നിക്ഷേപക രാജ്യമാണ് ഖത്തര്‍. ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്നത് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയാണ്. 526 ബില്യണ്‍ ഡോളര്‍ ആസ്തി ഈ അതോറിറ്റിക്കുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശ നിക്ഷേപത്തിന് ഖത്തര്‍ പണം സമ്പാദിക്കുന്നത് പ്രധാനമായും എല്‍എന്‍ജി കയറ്റുമതിയില്‍ നിന്നാണ്.

ലോകത്തെ പ്രധാന വാതക കയറ്റുമതി രാജ്യമാണ് ഖത്തര്‍. എന്നാല്‍ അടുത്തിടെ ഇക്കാര്യത്തില്‍ ഖത്തര്‍ ചില തിരിച്ചടികള്‍ നേരിടുകയാണ്. ഇന്റര്‍നാഷണല്‍ ഗ്യാസ് യൂണിയന്റെ (ഐജെയു) പുതിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം സൂചിപ്പിക്കുന്നു. ലോകത്ത് എല്‍എന്‍ജി കയറ്റുമതിയില്‍ മൂന്നാം സ്ഥാനത്താണ് ഖത്തര്‍. മുന്നിലുള്ള പ്രബല രാജ്യം അമേരിക്കയാണ്.

qatar-lng-export-

അമേരിക്കയാണ് വാതക കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യം. രണ്ടാംസ്ഥാനത്ത് ഓസ്‌ട്രേലിയയും. മൂന്നാം സ്ഥാനമാണ് ഖത്തറിന് എന്ന് ഐജെയു റിപ്പോര്‍ട്ടില്‍ പറയുന്നു. 2024ല്‍ അമേരിക്ക 88.42 മില്യണ്‍ ടണ്‍ എല്‍എന്‍ജി കയറ്റുമതി ചെയ്തു. അതായത്, ലോകത്തെ മൊത്തം കയറ്റുമതിയുടെ 21 ശതമാനം വരുമിത്. 2023നേക്കാള്‍ 3.89 മില്യണ്‍ ടണ്‍ കയറ്റുമതി അമേരിക്ക വര്‍ധിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയ 81.04 മില്യണ്‍ ടണ്‍ എല്‍എന്‍ജിയാണ് കയറ്റുമതി ചെയ്തത്. മൊത്തം കയറ്റുമതിയുടെ 19.7 ശതമാനം വരുമിത്. 2023നേക്കാള്‍ 1.48 മില്യണ്‍ ടണ്‍ വാതകത്തിന്റെ കയറ്റുമതി ഓസ്‌ട്രേലിയ വര്‍ധിപ്പിച്ചു. എന്നാല്‍ ഖത്തറിന്റെ കാര്യത്തില്‍ മറിച്ചാണ് സംഭവിച്ചിരിക്കുന്നത്, 2023നേക്കാള്‍ 2024ല്‍ കയറ്റുമതി കുറയുകയാണ് ചെയ്തിരിക്കുന്നത്.

77.23 മില്യണ്‍ ടണ്‍ വാതകമാണ് ഖത്തര്‍ കഴിഞ്ഞ വര്‍ഷം കയറ്റുമതി ചെയ്തത്. 0.99 മില്യണ്‍ ടണ്‍ വാതകത്തിന്റെ കയറ്റുമതി കുറയുകയാണ് ചെയ്തിരിക്കുന്നത് എന്ന് ഐജെയുവിന്റെ 'വേള്‍ഡ് എല്‍എന്‍ജി റിപ്പോര്‍ട്ട് 2025'ല്‍ പറയുന്നു. റഷ്യ മറ്റൊരു പ്രധാന വാതക കയറ്റുമതി രാജ്യമാണ്. എന്നാല്‍ അമേരിക്കയും യൂറോപ്പും ചുമത്തിയ ഉപരോധം കാരണം പഴയ പോലെ കയറ്റുമതി നടക്കുന്നില്ല.

ഖത്തറിന്റെ വിദേശ നിക്ഷേപങ്ങള്‍

അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലും ഖത്തറിന് വന്‍തോതില്‍ നിക്ഷേപമുണ്ട്. 45 ബില്യണ്‍ ഡോളര്‍ അമേരിക്കയില്‍ നിക്ഷേപിക്കുമെന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖത്തര്‍ പ്രഖ്യാപിച്ചിരുന്നു. യൂറോപ്പില്‍ പ്രധാനമായും ഫ്രാന്‍സിലും ജര്‍മനിയിലുമാണ് ഖത്തറിന്റെ നിക്ഷേപം. കൂടാതെ ബ്രിട്ടനിലും വന്‍തോതില്‍ നിക്ഷേപമുണ്ട്. ഖത്തറിന്റെ നിക്ഷേപം പ്രോല്‍സാഹിപ്പിക്കാന്‍ ഫ്രാന്‍സ് നികുതി ഇളവ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഏഷ്യയില്‍ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങി പ്രധാന രാജ്യങ്ങളിലെല്ലാം ഖത്തറിന് നിക്ഷേപമുണ്ട്. ഇന്ത്യയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ഖത്തര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഊര്‍ജം, ധനകാര്യം, റിയല്‍ എസ്റ്റേറ്റ്, സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, ടെക്‌നോളജി എന്നീ രംഗങ്ങളിലാണ് ഖത്തര്‍ പ്രധാനമായും നിക്ഷേപിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+