സൗദി അറേബ്യയും ഖത്തറും ലെബനനിൽ വൻ നിക്ഷേപത്തിന് തയ്യാർ; പദ്ധതി വിശദീകരിച്ച് യുഎസ്
ലെബനന്റെ തെക്കൻ മേഖലയിൽ ഇസ്രായേൽ അതിർത്തിയോട് ചേർന്നുള്ള സാമ്പത്തിക മേഖലയിൽ നിക്ഷേപം നടത്താൻ സൗദി അറേബ്യയും ഖത്തറും തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി ടോം ബറാക്ക് . ഹിസ്ബുള്ള ആയുധം വെച്ച് കീഴടങ്ങിയാൽ അത്തരമൊരു നീക്കത്തിന് ഇരുരാജ്യങ്ങളും തയ്യാറാകുമെന്നും ഹിസ്ബുള്ളയുടെ അംഗങ്ങൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് നിക്ഷേപത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നും ബറാക്ക് പറഞ്ഞു.
ഹിസ്ബുള്ളയെ വർഷാവസാനത്തോടെ നിരായുധീകരിക്കാനുള്ള പദ്ധതികൾ ലെബനൻ സർക്കാർ തയ്യാറാക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരുന്നു. ഓഗസ്റ്റ് അവസാനത്തോടെ ഈ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സൈന്യമാണ് ഈ നീക്കത്തിന് പിന്നിൽ.

സെപ്റ്റംബർ 2-ന് നടക്കുന്ന യോഗത്തിൽ സൈന്യം തയ്യാറാക്കുന്ന ഈ പദ്ധതി സർക്കാരിന്റെ പരിഗണനക്ക് വരും. യോഗത്തിൽവെച്ച് പദ്ധതിക്ക് അംഗീകാരം നൽകുമെന്നാണ് സർക്കാർ വൃത്തങ്ങളും അറിയിച്ചത്. ഈ സാഹചര്യത്തിൽ തെക്കൻ ലെബനിൽ നിന്നും തങ്ങളുടെ സൈന്യത്തെ പിൻവലിക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രായേൽ എന്നാണ് നെതന്യാഹു വ്യക്തമാക്കിയത്.
'നമ്മുടെ സംവിധാനത്തിലേക്ക് പണം എത്തണം. ഈ പണം ഗൾഫ് രാജ്യങ്ങളിൽ നിന്ന് വരും', പ്രസിഡന്റ് ജോസഫ് ഔനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ബറാക്ക് പറഞ്ഞു. 'ലെബനീസ് സമൂഹത്തിലെ ഒരു വിഭാഗത്തോട് അവരുടെ ഉപജീവനമാർഗ്ഗം ഉപേക്ഷിക്കാൻ ആവശ്യപ്പെടുമ്പോൾ ഖത്തറും സൗദി അറേബ്യയും തെക്കൻ ലെബനനുവേണ്ടി നിക്ഷേപം നടത്തുന്നതിന് പങ്കാളികളാകാൻ തയ്യാറാണെന്നാണ് അറിയിച്ചത്', അദ്ദേഹം വ്യക്തമാക്കി.
'ഇറാൻ പണം നൽകി പരിശീലിപ്പിക്കുന്ന 40,000 പോരാളികൾ ഉണ്ട്.ഇവരുടെ ആയുധങ്ങൾ പിടിച്ചെടുത്ത് ഒലിവ് മരങ്ങൾ നടാൻ ആവശ്യപ്പെടുന്നത് സാധ്യമല്ലല്ലോ. അവരെ സഹായിക്കേണ്ടതുണ്ട്. അത് നമ്മൾ ചെയ്യണം', ബറാക്ക് കൂട്ടിച്ചേർത്തു. ഇറാൻ പിന്തുണയ്ക്കുന്ന ഹിസ്ബുള്ള പോരാളികളെക്കുറിച്ചാണ് അദ്ദേഹം പ്രതിപാദിച്ചത്.1980-കൾ മുതൽ ടെഹ്‌റാൻ ഹിസ്ബുള്ളയ്ക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ട്. അവർക്ക് ഒരു ഉപജീവനമാർഗം ഉണ്ടാക്കാനുളള സാമ്പത്തിക പദ്ധതികൾക്കായി ഗൾഫ് രാജ്യങ്ങളും അമേരിക്കയും ലെബനനും നമ്മളെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുമെന്നും ബറാക് പറഞ്ഞു
ഇസ്രായേലിലേക്കും സിറിയയിലേക്കും പോകാതെ നേരിട്ട് ഇറാനുമായി ഹിസ്ബുള്ള വിഷയം ചർച്ച ചെയ്യാത്തത് എന്തേയെന്ന ചോദ്യത്തിന് അത് നടക്കുന്നില്ലെന്നാണോ നിങ്ങൾ കരുതുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഇസ്രായേൽ 1978-ൽ നടത്തിയ അധിനിവേശത്തിന് ശേഷം ദക്ഷിണ ലെബനനിൽ വിന്യസിച്ചിട്ടുള്ള യുഎൻ സമാധാന സേനയായ യുണിഫിലിന് (UNIFIL) ഫണ്ട് നൽകുന്നതിന് പകരം ലെബനീസ് സൈന്യത്തിന് ധനസഹായം നൽകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ബറാക് വ്യക്തമാക്കി. ന്യൂയോർക്കിൽ ഈയാഴ്ച നടക്കുന്ന യുഎൻ വോട്ടെടുപ്പിൽ യുണിഫിലിന്റെ കാലാവധി ഒരു വർഷത്തേക്ക് മാത്രം നീട്ടുന്നതിനെ യുഎസ് പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
2023 ഒക്ടോബർ 7 ഇസ്രായേലിൽ ഹമാസ് ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ ചെറിയ സംഘർഷങ്ങൾ നടന്നിരുന്നു.
പലസ്തീനെ പിന്തുണച്ച് ഹിസ്ബുള്ള അതിർത്തി കടന്ന് റോക്കറ്റ് ആക്രമണവും നടത്തിയിരുന്നു. 2024 സെപ്റ്റംബറിൽ ഈ സംഘർഷം വലിയ യുദ്ധമായി രൂപാന്തരപ്പെടുകയും 4,000-ത്തിലധികം ആളുകൾ മരിക്കുകയും ചെയ്തു. ആക്രമണങ്ങളിൽ ലെബനനിൽ 11 ബില്യൺ ഡോളറിന്റെ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
നവംബർ യുഎസ് നടത്തിയ മധ്യസ്ഥ ചർച്ചയ്ക്ക് ശേഷം ഇസ്രായേലും ലെബനനും വെടിനിർത്തൽ പ്രഖ്യാപിച്ചു. അതിനുശേഷം അതിർത്തി പ്രദേശങ്ങളിൽ തങ്ങളുടെ സാന്നിധ്യം അവസാനിപ്പിച്ചെന്നാണ് ഹിസ്ബുള്ള പറയുന്നത്. അതേസമയം ഇസ്രായേൽ പിന്നീടും ആക്രമണങ്ങൾ തുടർന്നു.
വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷവും ആഴ്ചകളോളം ഇസ്രായേൽ സൈന്യം അതിർത്തി പ്രദേശങ്ങളിൽ തുടർന്നു, ഇപ്പോഴും അഞ്ച് തന്ത്രപ്രധാന സ്ഥലങ്ങൾ അവരുടെ നിയന്ത്രണത്തിലാണ്.
-
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം












Click it and Unblock the Notifications