കാശ് പിന്നെ തന്നാല്‍ മതിയെന്ന് സൗദി അറേബ്യ; പാകിസ്താന് ലോട്ടറി!! അത്യപൂര്‍വ വളര്‍ച്ചയും നേട്ടം
റിയാദ്/ഇസ്ലാമാബാദ്: എണ്ണ ഇതര വരുമാനം വന്‍തോതില്‍ കൂട്ടുകയാണ് സൗദി അറേബ്യ. പത്ത് വര്‍ഷത്തിനിടെ ഇക്കാര്യത്തില്‍ വന്‍ നേട്ടം കൈവരിച്ചത് കഴിഞ്ഞ മാസമാണ്. റിയാദ് ബാങ്ക് സൗദി അറേബ്യ പര്‍ച്ചേസിങ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് (പിഎംഐ) 58.4 ശതമാനത്തില്‍ നിന്ന് 60.5 ശതമാനമായി ഉയര്‍ന്നത് സൗദിക്ക് നേട്ടമായി. വിദേശ നിക്ഷേപം കൂടുതല്‍ വരുന്നതിന് ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, സൈനിക ആവശ്യങ്ങള്‍ക്ക് വേണ്ടി സൗദി അറേബ്യ വന്‍തോതില്‍ പണം ചെലവഴിക്കുന്നു എന്നതാണ് മറ്റൊരു വിവരം. 758 കോടി ഡോളര്‍ ആണ് കഴിഞ്ഞ വര്‍ഷം സൈനിക ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചത്. ദശാബ്ദങ്ങള്‍ക്ക് ശേഷം ഇത്രയും ഉയര്‍ന്ന അളവില്‍ തുക ചെലവഴിക്കുന്നത് ആദ്യമാണ്. അതിനിടെയാണ് പാകിസ്താനുമായുള്ള സൗദിയുടെ പുതിയ കരാറും വാര്‍ത്തയായിരിക്കുന്നത്...

കഴിഞ്ഞ ദിവസം സൗദി അറേബ്യയും പാകിസ്താനും പുതിയ കരാറില്‍ ഒപ്പുവച്ചു. സൗദി വികസന ഫണ്ട് (എസ്എഫ്ഡി) ആണ് സൗദിയുടെ ഭാഗത്ത് നിന്ന് കരാറിന്റെ ഭാഗമായത്. എണ്ണ ഇടപാടില്‍ 120 കോടി ഡോളറിന്റെ ഇളവ് പാകിസ്താന് ലഭിക്കുന്നതാണ് കരാര്‍. ഇത് കൂടാതെ മറ്റൊരു കരാറും ഇരുരാജ്യങ്ങളും ഒപ്പുവച്ചുവെന്ന് റേഡിയോ പാകിസ്താന്‍ റിപ്പോര്‍ട്ട് ചെയ്തു.
സൗദി അറേബ്യയില്‍ നിന്ന് പാകിസ്താന് എണ്ണ വാങ്ങാം. പണം ഇപ്പോള്‍ നല്‍കേണ്ടതില്ല. 120 കോടി ഡോളറിന്റെ എണ്ണയ്ക്കാണ് ഇളവ്. ഈ തുക ഒരു വര്‍ഷം കഴിഞ്ഞ ശേഷം നല്‍കിയാല്‍ മതിയാകും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വേളയില്‍ ലഭിച്ചിരിക്കുന്ന പുതിയ ഇളവ് പാകിസ്താന് വലിയ ആശ്വാസമാണ്. മന്‍സെഹ്രയില്‍ പുതിയ ജല പദ്ധതി തുടങ്ങുന്നതിന് 41 ദശലക്ഷം ഡോളര്‍ അനുവദിച്ചതാണ് രണ്ടാമത്തെ കരാര്‍.
26.4 ലക്ഷം പാകിസ്താന്‍ പൗരന്മാര്‍
പാകിസ്താന്‍ സാമ്പത്തികകാര്യ സെക്രട്ടറി ഡോ. കാസിം നിയാസ്, സൗദി എസ്എഫ്ഡി സിഇഒ സുല്‍ത്താന്‍ അബ്ദുറഹ്മാന്‍ അല്‍ മര്‍ഷദ് എന്നിവരാണ് കരാര്‍ ഒപ്പുവച്ചത്. പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്, സൗദി അംബാസഡര്‍ നവാഫ് ബിന്‍ സെയ്ദ് അല്‍ മാലികി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പുവയ്ക്കല്‍.
പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ പാകിസ്താന്‍ പ്രധാനമായും വാങ്ങുന്നത് സൗദിയില്‍ നിന്നാണ്. പാകിസ്താന്റെ ചെലവിന്റെ സിംഹഭാഗം പോകുന്നത് ക്രൂഡ് ഓയിലിന് വേണ്ടിയാണ്. ഇക്കാര്യത്തില്‍ ഇളവ് ലഭിക്കുന്നത് വലിയ നേട്ടമാകുമെന്നതില്‍ തര്‍ക്കമില്ല. വിദേശ കരുതല്‍ ധനം വര്‍ധിക്കാന്‍ ഇത് സഹായിക്കും. അന്താരാഷ്ട്ര നാണയ നിധി പാകിസ്താന്റെ സാമ്പത്തിക രംഗം സംബന്ധിച്ച് അടുത്ത മാസം പരിശോധന നടത്താനിരിക്കെയാണ് സൗദിയുടെ ഇളവ് എന്നതും എടുത്തു പറയണം.
സൗദി അറേബ്യയിലെ വിദേശികളില്‍ കൂടുതല്‍ ബംഗ്ലാദേശുകാരാണ്. ഇന്ത്യക്കാരും പാകിസ്താന്‍കാരുമാണ് പിന്നീടുള്ളത്. 2023ലെ കണക്കു പ്രകാരം 26.4 ലക്ഷം പാകിസ്താന്‍ പൗരന്മാര്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ടത്രെ. മിക്കവരും സാധാരണ ജോലി ചെയ്യുന്നവരാണ്. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി ഒട്ടേറെ തൊഴില്‍ അവസരങ്ങള്‍ സൗദിയില്‍ സൃഷ്ടിക്കുന്നുണ്ട്.












Click it and Unblock the Notifications