Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ കടത്തില്‍ മുങ്ങുമോ? ചതിച്ചത് ക്രൂഡ് ഓയില്‍: ആ ലക്ഷ്യത്തിലേക്ക് എത്താന്‍ സാധിക്കില്ലേ

രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക മേഖലകളെ സമൂലമായ രീതിയില്‍ ഉടച്ചുവാർക്കുകയെന്ന ലക്ഷ്യത്തോടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ 2016 ല്‍ പ്രഖ്യാപിച്ച വിശാലമായ പദ്ധതിയാണ് സൗദി അറേബ്യയുടെ വിഷൻ 2030, അഥവാ 'സൗദി വിഷൻ 2030'. ക്രൂഡ് ഓയിലില്‍ നിന്നുള്ള വരുമാനത്തെ അമിതമായി ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥയിൽ മാറി വൈവിധ്യവത്കൃതവും സുസ്ഥിരവുമായ ഒരു ആഗോള ശക്തിയായി സൗദിയെ മാറ്റുകയെന്നതാണ് ചുരുക്കത്തില്‍ വിഷൻ 2030 ന്റെ കാതല്‍.

ക്രൂഡ് ഓയില്‍ ഇതര വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഈ പദ്ധതി നടപ്പിലാക്കാന്‍ സൗദി പ്രധാനമായും ചിലവഴികുന്നത് ക്രൂഡ് ഓയില്‍ നിന്നും ലഭിക്കുന്ന വരുമാനം തന്നെയാണ്. ലോകത്തിലെ ഏറ്റവും വലി ക്രൂഡ് ഓയില്‍ കയറ്റുമതിക്കാരായ രാജ്യത്തെ സംബന്ധിച്ച് നിലവില്‍ ഈ മേഖലയില്‍ നിന്നുള്ള വരുമാനവും ഏറെ പ്രധാനപ്പെട്ടതാണ്. എന്നാൽ, 2025-ൽ ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ കുത്തനെയുള്ള ഇടിവ് രാജ്യത്തിന്റെ വരുമാനത്തില്‍ കുറവ് വരുത്തുകയും അതുവഴി വിഷൻ 2030 പദ്ധതികളുടെ നടപ്പാക്കലിന് വലിയ വെല്ലുവിളികള്‍ ഉയർത്തുകയും ചെയ്യുന്നു.

saudi-arabia-

സമീപവർഷങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലയിലാണ് അടുത്തിടെയായി അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില. ബാരല്‍ വില ഡോളറിന് 65 ഡോളറിന് താഴേക്ക് വരെ പോകുന്ന സാഹചര്യമുണ്ടായി. സൗദി അറേബ്യയുടെ സംബന്ധിച്ച് രാജ്യത്തിന്റെ ബജറ്റ് കടത്തിലേക്ക് പോകാതെ സന്തുലിതമായി നിർത്താന്‍ നിലവിലെ സാഹചര്യത്തില്‍ ക്രൂഡ് ഓയിലിന് അന്തരാഷ്ട്ര വിപണയില്‍ ബാരലിന് 90 ഡോളറിന് മുകളിലെങ്കിലും ലഭിക്കണമെന്നാണ് അന്താരാഷ്ട്ര നാണയ നിധി (IMF) വിലയിരുത്തുന്നത്.

എണ്ണേതര വരുമാനം വർദ്ധിപ്പിക്കുക എന്നതിനോടൊപ്പം തന്നെ ടൂറിസം, സാങ്കേതികവിദ്യ, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിൽ നിക്ഷേപം വർദ്ധിപ്പിക്കുക എന്നതും വിഷന്‍ 2030 ന്റെ പ്രധാന ലക്ഷ്യമാണ്. നിയോം, റെഡ് സീ പ്രോജക്ട്, 2034 ഫുട്ബോള്‍ ലോകകപ്പിനായുള്ള സ്റ്റേഡിയങ്ങൾ തുടങ്ങിയ പദ്ധതികൾക്ക് തന്നെ ട്രില്യൺ ഡോളറുകളുടെ നിക്ഷേപം രാജ്യത്തിന് ആവശ്യമുണ്ട്. ഇവിടെയാണ് ക്രൂഡ് ഓയിലിലെ വിലയിടിവ് പ്രധാനമായും വെല്ലുവിളിയാകുന്നത്.

എന്നാൽ, സൗദി സമ്പദ്‌വ്യവസ്ഥയുടെ 62% വരുമാനവും എണ്ണയിൽ നിന്നാണ്. എണ്ണ വില 65 ഡോളറിന് താഴെ നില്‍ക്കുന്ന 2025 ല്‍ രാജ്യത്തിന്റെ ബജറ്റ് കമ്മി 27 ബില്യൺ ഡോളറായി (101 ബില്യൺ റിയാൽ) ഉയർന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. എണ്ണ വരുമാനം കുറയുന്നത്, സൗദി അരാകോയുടെ ലാഭം 30 ശതമാനം കുറയ്ക്കുന്നതിനും കാരണമായി. ഇത് 2025-ൽ സർക്കാരിന് 32 ബില്യൺ ഡോളറിന്റെയും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് (PIF) 6 ബില്യൺ ഡോളറിന്റെയും നഷ്ടമാണ് ഉണ്ടാക്കിയതെന്നും കണക്കുകള്‍ പറയുന്നു .

2025-2030 കാലയളവിൽ വാർഷിക നിക്ഷേപം 40-50 ബില്യൺ ഡോളറിൽ നിന്ന് 70 ബില്യൺ ഡോളറാക്കുകയെന്ന പദ്ധതി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് ഉണ്ടെങ്കിലും വരുമാനത്തിലുണ്ടാകുന്ന ഇടിവ് ഈ ലക്ഷ്യം പൂർത്തീകരിക്കുന്നതിന് തടസ്സം സൃഷ്ടിച്ചേക്കും. 2024 ല്‍ തന്നെ രാജ്യത്തിന്റെ കടം 324 ബില്യൺ ഡോളറായി (16% വർദ്ധന) വർധിച്ചിട്ടുണ്ട്. വരുമാനം കുറയുന്ന സാഹചര്യത്തില്‍ 2025-ന്റെ അവസാനത്തോടെ ഇത് ജി ഡി പിയുടെ 29.9%-ലേക്ക് ഉയരും എന്നണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പദ്ധതികള്‍ പൂർത്തീകരിക്കണമെങ്കില്‍ രാജ്യം വീണ്ടും കടം എടുക്കേണ്ടി വരും.

വരുമാനം കുറഞ്ഞതോടെ പല പദ്ധതികള്‍ക്കും കാലതാമസം നേരിടുന്നുണ്ട്. നിയോമിന്റെ അഭിമാന പദ്ധതിയായ ദ ലൈനില്‍ 15 ലക്ഷം ജനങ്ങളെ ഉള്‍ക്കൊള്ളിക്കുക എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍ പിന്നീട് ഇത് 300000 ലേക്ക് കുറച്ചു. ചില പദ്ധതികള്‍ വിപുലീകരിക്കുക എന്നതിനോടൊപ്പം വെട്ടിച്ചുരുക്കാനുള്ള സാധ്യതകളും ഉണ്ടെന്ന് 2023-ൽ ധനമന്ത്രി മുഹമ്മദ് അൽ-ജദാൻ തന്നെ വ്യക്തമാക്കിയിരുന്നു.

വെല്ലുവിളികള്‍ക്കിടയിലും ആശ്വാസം നല്‍കുന്ന ചില വാർത്തകളും സൗദിയില്‍ നിന്നുണ്ട്. 2023-ൽ ജി ഡി പിയുടെ 50%-ലധികം സംഭാവന ചെയ്തത് എണ്ണേതര മേഖലയില്‍ നിന്നുള്ള വരുമാനമാണ്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 30% കവിഞ്ഞതിനോടൊപ്പം തന്നെ 27 ദശലക്ഷം വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാനും ഇക്കാലയളവില്‍ സാധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+