സൗദി അറേബ്യ യുഎഇയെ വീഴ്ത്തും!! മൂന്നര വര്‍ഷത്തിനകം; 10000 കോടി ചെലവിട്ട് കൂറ്റന്‍ ജിദ്ദ ടവര്‍
റിയാദ്: അംബര ചുംബികളുടെ നാടാണ് യുഎഇ. ദുബായിലെ ബുര്‍ജ് ഖലീഫ അറിയാത്ത കൊച്ചു കുട്ടികള്‍ പോലുമില്ല. വിദേശികളെ ആകര്‍ഷിക്കുന്ന യുഎഇയുടെ തുറുപ്പ് ചീട്ടുകളിലൊന്നാണിത്. എന്നാല്‍ ഇതിനെയും വെല്ലുന്ന മറ്റൊരു കൂറ്റന്‍ കെട്ടിടം നിര്‍മിക്കാന്‍ പോകുകയാണ് സൗദി അറേബ്യ. ബിന്ലാദിന് കണ്‍സ്ട്രക്ഷന്‍ കമ്പനി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നിര്‍മാണ ചുമതല.
കിങ്ഡം ഹോള്‍ഡിങ് കമ്പനി (കെഎച്ച്സി) യുടെ ചെയര്‍മാനും ശതകോടീശ്വരനുമായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരനാണ് ഇക്കാര്യം പറഞ്ഞത്. ജിദ്ദയില്‍ ചെങ്കടലിനോട് ചേര്‍ന്നാകും കൂറ്റന്‍ ടവര്‍ വരിക. ആയിരം മീറ്ററിനേക്കാള്‍ ഉയരം വരുമെന്നാണ് അണിയറയിലുള്ളവര്‍ അവകാശപ്പെടുന്നത്. അറിയാം സൗദിയുടെ പുതിയ പദ്ധതിയെ കുറിച്ച്...

(പ്രതീകാത്മക ചിത്രം)
ജിദ്ദ ടവര്‍ എന്ന പേരില്‍ പുതിയ കൂറ്റന്‍ കെട്ടിടം നിര്‍മിക്കാനാണ് സൗദിയുടെ തീരുമാനം. നേരത്തെ ഈ പദ്ധതി ചര്‍ച്ച ചെയ്യുകയും നിര്‍മാണത്തിന് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2018ല്‍ പദ്ധതി നിലച്ചു പോയി. ഇപ്പോള്‍ വീണ്ടും നിര്‍മാണം തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ് കെഎച്ച്സി.
അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരാണ് ജിദ്ദ ടവറിന്റെ നിര്‍മാണം പുനനാരംഭിക്കാന്‍ പോകുന്ന കാര്യം വെളിപ്പെടുത്തിയത്. അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ഈ പദ്ധതി വലിയ വാര്‍ത്തയാണിപ്പോള്‍. 10000 കോടി റിയാല്‍ ചെലവ് വരുന്ന പദ്ധതിയാണിത്. അതായത്, 2600 കോടി ഡോളര്‍ ചെലവ് വരും.
ജിദ്ദ ടവറിന്റെ നിര്‍മാണം ഔദ്യോഗികമായി പുനരാരംഭിച്ചിരിക്കുകയാണിപ്പോള്. ഞങ്ങള്‍ തിരിച്ചെത്തിയിരിക്കുകയാണ് എന്ന് അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന് എക്സില്‍ കുറിച്ചു. പുതിയ ടവര്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ജിദ്ദയുടെയും സൗദിയുടെയും ചിത്രം പൂര്‍ണമായി മാറും. എഞ്ചിനിയറിങിന്റെ അനന്ത സാധ്യതകള്‍ ഉപയോഗിച്ചാണ് നിര്‍മാണം.
ജിദ്ദ ഇക്കണോമിക് കമ്പനിയാണ് നിര്‍മാണ കണ്‍സോര്‍ഷ്യത്തിന് നേതൃത്വം നല്‍കുന്നത്. 157 നിലകള്‍ നിര്‍മിക്കാനാണ് ആലോചന. നിലവില്‍ 63 നിലകള്‍ നിര്‍മിച്ചിട്ടുണ്ട്. മൂന്നര വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കും. സമീപ പ്രദേശങ്ങളും ഇതോടൊപ്പം നവീകരിക്കും. ചുറ്റുമുള്ള 17 ലക്ഷം ചതുരശ്ര മീറ്ററില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്.
സൗദി പത്രമായ അല്‍വതന്‍ ബിന്‍ തലാല്‍ രാജകുമാരനെ ഉദ്ധരിച്ച് വിവരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു ലക്ഷം പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം ടവറിലുണ്ടായിരിക്കും. 2028ല്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജിദ്ദ ടവര്‍ വരുമെന്ന് കേട്ട ഉടനെ മേഖലയിലെ സ്ഥലങ്ങളുടെ വില കുതിച്ചുയര്‍ന്നിട്ടുണ്ട്.
2013ലാണ് ജിദ്ദ ടവറിന്റെ നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങിയത്. എന്നാല്‍ 2018ല്‍ നലച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ബിന്‍ തലാല്‍ രാജകുമാരന് ഉള്‍പ്പെടെയുള്ളവരെ പോലീസ് തടവിലാക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്. നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചിരുന്ന ബിന്‍ ലാദിന് ഗ്രൂപ്പിന്റെ ചെയര്‍മാനും തടവിലാക്കപ്പെട്ടിരുന്നു.
നിര്‍മാണം പൂര്‍ത്തിയായാല്‍ ബുര്‍ജ് ഖലീഫയേക്കാള്‍ വലിപ്പമുണ്ടാകും ജിദ്ദ ടവറിന്. ബുര്‍ജ് ഖലീഫയ്ക്ക് 828 മീറ്റര്‍ ഉയരമാണുള്ളത്. ജിദ്ദ ടവറിന് 1000 മീറ്റര്‍ ഉയരുമുണ്ടാകും. ബുര്‍ജ് ഖലീഫയുടെ ഡിസൈനര്‍ ആയിരുന്ന അമേരിക്കന്‍ ശില്‍പ്പി അഡ്രിയാന്‍ സ്മിത്ത് ആണ് ജിദ്ദ ടവറിന്റെയും ഡിസൈനര്‍. ഫോര്‍ സീസണ് ഹോട്ടല്‍, ഓഫീസുകള്‍, ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍, 157ാം നിലയില്‍ നിന്നുള്ള നിരീക്ഷണ കേന്ദ്രം എന്നിവയെല്ലാം ജിദ്ദ ടവറിന്റെ പ്രത്യേകതകളാകും.
-
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications