സൗദി അറേബ്യയുടെ തന്ത്രം വിജയിച്ചു; ഇന്ത്യ മാത്രമല്ല, ചൈനയും 'വീണു', ബിന്‍ സല്മാന് സന്തോഷം
റിയാദ്: സൗദി അറേബ്യയുടെ വിപണി തന്ത്രം വിജയം കാണുന്നു. സൗദിയില്‍ നിന്ന് ചൈന വന്‍തോതില്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ തുടങ്ങി. ക്രൂഡ് ഓയില്‍ വിപണിയില്‍ സൗദി അറേബ്യ അവരുടെ പഴയ പ്രതാപം തിരിച്ചുപിടിക്കുകയാണ്. മറ്റു എണ്ണ രാജ്യങ്ങള്‍ നേരത്തെ മുന്നേറ്റം നടത്തിയെങ്കിലും വില കുറച്ചുള്ള നീക്കമാണ് സൗദിക്ക് നേട്ടമായത്.
ലോകത്ത് ഖനനം ചെയ്യാന്‍ സാധിക്കുന്ന ക്രൂഡ് ഓയില്‍ കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. മാത്രമല്ല, ഇപ്പോള്‍ പ്രകൃതി വാതക കയറ്റുമതിയിലും ശ്രദ്ധ പതിപ്പിച്ചിരിക്കുകയാണ് സൗദി. ഇതിനിടെയാണ് ലോകത്തെ പ്രധാന എണ്ണ ഇറക്കുമതി രാജ്യങ്ങളായ ഇന്ത്യയും ചൈനയും അവരുടെ വാങ്ങല്‍ കേന്ദ്രങ്ങളില്‍ മാറ്റം വരുത്തുന്നു എന്ന വിവരം.

ഇന്ത്യയും ചൈനയുമെല്ലാം ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയിലിന് വേണ്ടി ആശ്രയിക്കുന്നത് റഷ്യയെ ആണ്. റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വാങ്ങുമ്പോള്‍ ചരക്കു കടത്ത് കൂലി അധികമാണെങ്കിലും അവര്‍ വില കുറച്ചു നല്‍കുന്നതായിരുന്നു ആകര്‍ഷണം. എന്നാല്‍ അമേരിക്കയുടെ ഉപരോധം ശക്തമായതോടെ റഷ്യന്‍ എണ്ണ കൂടുതല്‍ വെല്ലുവിളി നേരിടുകയാണ്.
എണ്ണ രാജ്യങ്ങള്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ വിപണിയിലെത്തിച്ചത് വില കുറയാന്‍ കാരണമായിരുന്നു. ഉല്‍പ്പാദനത്തില്‍ നിയന്ത്രണം വേണം എന്ന നിലപാടായിരുന്നു നേരത്തെ സൗദിക്ക്. എന്നാല്‍ മറ്റു രാജ്യങ്ങള്‍ ക്വാട്ട ലംഘിച്ചതോടെ സൗദിയും നിലപാട് മാറ്റി. പരമാവധി ഉല്‍പ്പാദിപ്പിക്കുക, വില കുറച്ച് കൊടുക്കുക എന്ന തന്ത്രത്തിലേക്ക് സൗദിയും എത്തി. ഇതില്‍ ചൈനയും ഇന്ത്യയും ആകൃഷ്ടരായി.
5 വര്‍ഷത്തിനിടെ ഇത്രയും കുറഞ്ഞ വില ആദ്യം
ഫെബ്രുവരി മുതല്‍ 0.30 ഡോളര്‍ ആണ് ഒരു ബാരലിന് സൗദി അറേബ്യ കുറച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നേരിയ തോതില്‍ വില കുറച്ചു വരികയാണ് സൗദി അറേബ്യ. നിലവില്‍ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് സൗദി ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ നല്‍കുന്നത്. ഇത് ഇന്ത്യയ്ക്കും ചൈനയ്ക്കും നേട്ടമായി.
ലോകത്തെ പ്രധാന എണ്ണ ഇറക്കുമതി രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ഈ രണ്ട് വിപണിയില്‍ നിന്നും റഷ്യ അകലുകയാണ്. പകരം എത്തുന്നതാകട്ടെ സൗദി അറേബ്യയും. ഇത് സൗദിയുടെ ബജറ്റ് ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. സാധാരണ സൗദിയില്‍ നിന്ന് 48 ദശലക്ഷം ബാരല്‍ എണ്ണയാണ് ചൈന വാങ്ങിയിരുന്നത്. മാര്‍ച്ചില്‍ 57 ദശലക്ഷം ആയി ഉയരുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാസം വരെ റഷ്യയുടെ എണ്ണയാണ് ഇന്ത്യ കൂടുതല്‍ ഇറക്കിയിരുന്നത്. ഫെബ്രുവരിയിലെ ആദ്യ പത്ത് ദിവസത്തെ കണക്കുകള്‍ പ്രകാരം ഈ സ്ഥാനത്ത് സൗദി അറേബ്യയാണ്. പ്രതിദിനം 1.13 ദശലക്ഷം ബാരല്‍ എണ്ണയാണ് സൗദി അറേബ്യ ഇന്ത്യയിലേക്ക് അയച്ചത്. റഷ്യ 1.09 ദശലക്ഷം ബാരലും. ജനുവരിയില്‍ റഷ്യയില്‍ നിന്ന് 1.14 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ പ്രതിദിനം ഇറക്കുമതി ചെയ്തിരുന്നത്.
-
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?











Click it and Unblock the Notifications