Get Updates
Get notified of breaking news, exclusive insights, and must-see stories!

2500 കോടി ഡോളര്‍ മതിയാകില്ല... തുര്‍ക്കിയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് ഡ്രോണുകള്‍ വരുന്നു

റിയാദ്: ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധം ശക്തമാക്കാനുള്ള തുര്‍ക്കിയുടെ നീക്കം വിജയം കാണുന്നു. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ജിസിസി പര്യടനത്തില്‍ ഒപ്പ് വയ്ക്കുന്നത് കോടികളുടെ കരാറുകള്‍. ആദ്യമെത്തിയ സൗദി അറേബ്യയില്‍ നിന്ന് പ്രതീക്ഷയേറുന്ന കരാറുകള്‍ യാഥാര്‍ഥ്യമായി എന്ന് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തുര്‍ക്കിയില്‍ നിന്ന് പൈലറ്റില്ലാ വിമാനങ്ങള്‍ (ഡ്രോണ്‍) വാങ്ങാന്‍ സൗദി അറേബ്യ തീരുമാനിച്ചു. എത്ര രൂപയുടെ കരാറാണ്, എത്ര ഡ്രോണുകള്‍ വാങ്ങുന്നുണ്ട് എന്നീ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അടുത്തിടെ സൗദി അറേബ്യയും യുഎഇയും ഖത്തറും കോടികളുടെ നിക്ഷേപം തുര്‍ക്കിയില്‍ നടത്തിയതിന് പുറമെയാണ് പുതിയ പ്രതിരോധ-ഊര്‍ജ കരാറുകള്‍. കൂടാതെ വ്യാപാര കരാറുകളിലും ഒപ്പുവച്ചിട്ടുണ്ട്.

mbs

ജിസിസിയിലെ മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉര്‍ദുഗാന്‍ പുറപ്പെട്ടത്. തിങ്കളാഴ്ച സൗദിയിലെത്തിയ അദ്ദേഹം ഇന്ന് ഖത്തറിലും നാളെ യുഎഇയിലുമെത്തും. എല്ലാ രാജ്യങ്ങളില്‍ നിന്നും വന്‍തോതില്‍ നിക്ഷേപം സ്വീകരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഉര്‍ദുഗാന്‍. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്ന തുര്‍ക്കിക്ക് വലിയ പ്രതീക്ഷയാണ് ഉര്‍ദുഗാന്റെ പുതിയ പര്യടനം.

വന്‍കിട ബിസിനസുകാരും ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന 200 പേരുടെ സംഘം ഉര്‍ദുഗാന്റെ കൂടെയുണ്ട്. തുര്‍ക്കി പ്രതിരോധ കമ്പനിയായ ബയ്കറും സൗദി പ്രതിരോധ മന്ത്രാലയവുമാണ് ഡ്രോണ്‍ കരാര്‍ ഒപ്പുവച്ചത്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സാന്നിധ്യത്തില്‍ ധാരണാപത്രം കൈമാറി. സൗദി സൈന്യത്തിന് കരുത്തേകുന്നതാണ് പുതിയ ഡ്രോണുകള്‍ എന്ന് പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രതികരിച്ചു.

തുര്‍ക്കിയുടെ ഇന്നത്തെ അവസ്ഥ പരിതാപകരം

തുര്‍ക്കിയുടെ പണപ്പെരുപ്പം കഴിഞ്ഞ ഒക്ടോബറില്‍ 85 ശതമാനമായിരുന്നു. ഇത്രയും ഉയര്‍ച്ചയില്‍ പണപ്പെരുപ്പം എത്തിയ സാഹചര്യത്തില്‍ കടുത്ത അച്ചടക്ക നടപടികളാണ് തുര്‍ക്കി ഭരണകൂടം സ്വീകരിക്കുന്നത്. കഴിഞ്ഞ മാസത്തെ കണക്കുപ്രകാരം പണപ്പെരുപ്പം 38 ശതമാനത്തിലെത്തി. ഇനിയും കുറയണം എന്ന ലക്ഷ്യത്തോടെ ഇന്ധന നികുതി വര്‍ധിപ്പിച്ചിരിക്കുകയാണ്. 200 ശതമാനമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

തുര്‍ക്കിയുടെ വ്യാപാര കമ്മിയും വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യത്തെ അഞ്ചുമാസത്തെ കണക്കുകള്‍ പ്രകാരം 37.70 ബില്യണ്‍ ഡോളറാണ് വ്യാപാര കമ്മി. ഇറക്കുമതി കൂടുകയും കയറ്റുമതി കുറയുകയും ചെയ്യുന്ന അവസ്ഥയാണിത്. തുര്‍ക്കിയുടെ ലിറ കറന്‍സിയുടെ മൂല്യം തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിദേശ നിക്ഷേപം വന്നാല്‍ മാത്രമേ കരകയറാന്‍ സാധിക്കു. ഇതാണ് ഉര്‍ദുഗാന്റെ ഗള്‍ഫ് പര്യടനത്തിന് കാരണം.

ഗള്‍ഫ് രാജ്യങ്ങളുമായി അടുത്ത കാലം വരെ നല്ല രീതിയില്‍ ആയിരുന്നില്ല തുര്‍ക്കിയുടെ ബന്ധം. 2011ലെ അറബ് വിപ്ലവത്തിന് തുര്‍ക്കി പിന്തുണ നല്‍കിയിരുന്നു. ഇതാണ് സൗദിയും യുഎഇയും തുര്‍ക്കിക്കെതിരെ തിരിയാന്‍ കാരണം. 2017ല്‍ സൗദി സഖ്യം ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച വേളയില്‍ തുര്‍ക്കി ഖത്തറിനൊപ്പം നിന്നതും സൗദിയുടെ അനിഷ്ടത്തിന് കാരണമായി. തുര്‍ക്കിയില്‍ വച്ച് സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജി കൊല്ലപ്പെട്ടതും ബന്ധം വഷളാക്കി.

സമ്പന്നരായ ഗള്‍ഫ് രാജ്യങ്ങളുമായി ഉടക്കിയാല്‍ ദോഷം ചെയ്യുമെന്ന് മനസിലാക്കിയ ഉര്‍ദുഗാന്‍ രണ്ടു വര്‍ഷം മുമ്പ് സമവായ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് കോടികള്‍ തുര്‍ക്കിയില്‍ നിക്ഷേപിക്കാന്‍ ജിസിസി രാജ്യങ്ങള്‍ തയ്യാറായി. ഖത്തറും യുഎഇയും 2000 കോടി ഡോളറിന്റെ കൈമാറ്റമാണ് അടുത്തിടെ തുര്‍ക്കിയുമായി നടത്തിയത്. തുര്‍ക്കി കേന്ദ്രബാങ്കിന് സൗദി 500 കോടി ഡോളറും നല്‍കി. അടുത്ത അഞ്ച് വര്‍ഷത്തേക്ക് 4000 കോടി ഡോളറിന്റെ വ്യാപാര കരാര്‍ യുഎഇയും തുര്‍ക്കിയും ആഴ്ചകള്‍ക്ക് മുമ്പ് ഒപ്പുവച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+