Get Updates
Get notified of breaking news, exclusive insights, and must-see stories!

പുറത്തിറങ്ങുമ്പോള്‍ കുടയെടുക്കാന്‍ മറക്കേണ്ട; സൗദിയില്‍ ഇനി മഴ ദിവസം

കെയ്റോ: സൗദി അറേബ്യയുടെ മിക്ക ഭാഗങ്ങളിലും നാളെ മുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട് എന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ച മുതല്‍ വരാനിക്കുന്ന മിക്ക ദിവസങ്ങളിലും മഴയുള്ള കാലാവസ്ഥ അനുഭവപ്പെടും എന്നാണ് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ബുധനാഴ്ച വരെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും മിതമായതോ കനത്തതോ ആയ മഴ പെയ്യും.

സൗദി നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി ( എന്‍ സി എം ) ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം പൊടി നിറഞ്ഞ കാറ്റും ഉണ്ടാകും. രാജ്യത്തുടനീളം ആലിപ്പഴ വര്‍ഷത്തിനും തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട് എന്നും സൗദി നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി അറിയിച്ചു. തബൂക്ക്, വടക്കന്‍ അതിര്‍ത്തികള്‍, അല്‍ ജൗഫ്, മദീന, മക്ക, ഹായില്‍, അല്‍ ഖാസിം, റിയാദ്, കിഴക്കന്‍ പ്രവിശ്യ, അല്‍ ബഹ, അസീര്‍ എന്നീ പ്രദേശങ്ങളില്‍ ഭേദപ്പെട്ട മഴ ലഭിക്കും.

Saudi Arabia Weather

വടക്കു - പടിഞ്ഞാറന്‍ സൗദി അറേബ്യയിലെ തബൂക്കും പടിഞ്ഞാറ് മദീനയും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രവചനം. അല്‍ ജൗഫിന്റെ വടക്കന്‍ മധ്യ പ്രദേശങ്ങളിലും വടക്കന്‍ അതിര്‍ത്തികളിലും ഞായറാഴ്ച വൈകുന്നേരം മുതല്‍ ചൊവ്വാഴ്ച വരെ മഴ അനുഭവപ്പെടും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വടക്കു പടിഞ്ഞാറന്‍ പ്രദേശങ്ങളിലും അല്‍ ഖസീമിലും മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടാകും.

തിങ്കള്‍ മുതല്‍ ബുധന്‍ വരെ റിയാദ് മേഖലയിലേക്കും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കിഴക്കന്‍ പ്രവിശ്യയിലും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മക്ക എന്നിവിടങ്ങളിലേക്കും മഴ വ്യാപിക്കും. അതേസമയം ഇന്ന് രാത്രിയോടെ തബൂക്ക്, അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തികള്‍, ഹായില്‍, അല്‍ ഖാസിം എന്നിവയുടെ ചില ഭാഗങ്ങളില്‍ മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും റിയാദിന്റെ വടക്കന്‍ ഭാഗങ്ങളിലേക്കും അത് വ്യാപിക്കാനും സാധ്യതയുണ്ടെന്നും എന്‍ സി എം മുന്നറിയിപ്പ് നല്‍കി.

ഈ സാഹചര്യത്തില്‍ ഇവിടങ്ങളില്‍ തണുത്ത കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. പൊതു ജനങ്ങള്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകള്‍ പാലിക്കണം എന്നും അധികൃതര്‍ നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം എന്നും എന്‍ സി എം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+