Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി ആരാംകോയ്ക്ക് തിരിച്ചടി: ലാഭം 30 ശതമാനം ഇടിഞ്ഞു, പണി കൊടുത്തവരില്‍ ചൈനയും

റിയാദ്: സൗദി അറേബ്യയുടെ പൊതുമേഖലാ എണ്ണക്കമ്പനിയായ അരാംകോയുടെ കാലയളവില്‍ വന്‍ ഇടിവ്. 2023 ലെ രണ്ടാം പാദത്തിൽ 30 ബില്യൺ ഡോളർ ലാഭമാണ് കമ്പനി നേടിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 40% ഇടിവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയിൽ വില കുറഞ്ഞതാണ് ലാഭം കുറയാന്‍ കാരണം.

വരുമാനത്തിൽ ലോകത്തിലെ രണ്ടാമത്തെ വലിയ കമ്പനിയാണ് സൗദി അറേബ്യൻ ഓയിൽ കമ്പനി എന്നറിയപ്പെടുന്ന അരാംകോയെന്നാണ് ഫോർച്യൂൺ മാസിക കഴിഞ്ഞ ആഴ്ച പുറത്ത് വിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നത്. വാൾമാർട്ടാണ് ഏറ്റവും വലിയ കമ്പനികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് വരുന്നത്. ആമസോണിനും ആപ്പിളിനും മുന്നിലാണ് ആരാംകോയുടെ സ്ഥാനം.

saudiarabi

2022 ൽ ആരാംകോ 160 ബില്യൺ ഡോളറിലധികം ലാഭമായിരുന്നു സ്വന്തമാക്കിയത്. ഇത് ഒരു പൊതു വ്യാപാര സ്ഥാപനം രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലിയ ലാഭവുമായിരുന്നു ഇത്. മറ്റൊരു പ്രധാന എണ്ണ ഉൽപ്പാദകരായ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആഗോളതലത്തിൽ ഉത്പാദനം കുറയ്ക്കുന്നതിനും ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് വെട്ടിച്ചുരുക്കാനും ലക്ഷ്യമിട്ടുള്ള വാർഷിക യു.എൻ കാലാവസ്ഥാ ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുമ്പോഴാണ് ആരാംകോയുടെ ലാഭം കുറയുന്നത് എന്നതും ശ്രദ്ധേയമാണ്.

റഷ്യയുടെ ഉക്രൈൻ അധിനിവേശത്തെ തുടർന്ന് എണ്ണവിലയിലുണ്ടായ വർധനയാണ് കഴിഞ്ഞ വർഷം അരാംകോയ്ക്ക് നേട്ടമായത്. 2022 ജൂണിൽ അന്താരാഷ്‌ട്രതലത്തിൽ ബാരലിന് 120 ഡോളറിന് മുകളിലായിരുന്നു എണ്ണ വിലയെങ്കില്‍ അടുത്ത കാലത്തായിരുന്നെങ്കില്‍ നിരക്ക് 75 മുതല്‍ 85 ഡോളർ വരെയാണ്.

ചൈനയിൽ നിന്നുള്ള ഡിമാൻഡ് കുറഞ്ഞതും പണപ്പെരുപ്പത്തെ ചെറുക്കാൻ ലക്ഷ്യമിട്ടുള്ള പലിശനിരക്കും കണക്കിലെടുത്ത് വില ഉയർത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സൗദി അറേബ്യ ഈയടുത്ത മാസങ്ങളിൽ എണ്ണ ഉൽപ്പാദനം വലിയ തോതില്‍ വെട്ടിക്കുറയ്ക്കുകയും സഹ ഒപെക് അംഗങ്ങളെയും ഇത് ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു.

വമ്പന്‍ പദ്ധതിയായ വിഷൻ 2030-ന് ധനസഹായം നൽകുന്നതിന് സൗദിക്ക് എണ്ണയില്‍ നിന്നുള്ള വരുമാനം ഏറെ പ്രധാനമാണ്, ചെങ്കടൽ തീരത്ത് 500 ബില്യൺ ഡോളറിന്റെ ഒരു നഗരത്തിന്റെ നിർമ്മാണം ഉൾപ്പെടെ "ഗിഗാപ്രോജക്‌റ്റുകൾ" എന്ന് വിളിക്കപ്പെടുന്ന നിരവധി പദ്ധതികളാണ് വിഷന്‍ 2030 ല്‍ അടങ്ങിയിരിക്കുന്നത്.

വിനോദസഞ്ചാരം, വിനോദം, കായികം എന്നിവയിൽ ബില്യൺ കണക്കിന് ഡോളർ നിക്ഷേപമാണ് അടുത്ത കാലത്തായി രാജ്യം നടത്തിയത്. പി ജി എ ടൂറുമായുള്ള ലയനവും പ്രാദേശിക ക്ലബ്ബുകൾക്കായി കളിക്കാൻ ഫുട്ബോളിലെ ഏറ്റവും വലിയ ചില താരങ്ങളെ റിക്രൂട്ട് ചെയ്യുന്നതും ഉൾപ്പെടെ ഇതിന്റെ ഭാഗമാണ്. അയൽരാജ്യമായ യെമനിലെ യുദ്ധത്തിലെ പങ്കാളിത്തവും സൗദിക്ക് ചിലവേറിയതാണ്.

രാജ്യാന്തര നാണയ നിധിയുടെ കണക്കനുസരിച്ച് സൗദി അറേബ്യക്ക് എണ്ണക്കമ്മി ഉണ്ടാകാതിരിക്കാൻ ബാരലിന് ഏകദേശം 80 ഡോളർ എണ്ണവില ആവശ്യമാണ്. സെപ്റ്റംബർ വിതരണത്തിനുള്ള ബെഞ്ച്മാർക്ക് യുഎസ് ക്രൂഡ് ഓയിൽ വെള്ളിയാഴ്ച ബാരലിന് 1.27 ഡോളർ ഉയർന്ന് 82.82 ഡോളറിലെത്തിയിരുന്നു. ഒക്ടോബറിലെ വിതരണത്തിനുള്ള ബ്രെന്റ് ക്രൂഡ് വില ബാരലിന് 1.10 ഡോളർ ഉയർന്ന് 86.24 ഡോളറിലേക്കുമെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+