യുഎഇ ടു മുംബൈ ട്രെയിന്‍, വ്യാപാര ബന്ധം: ഇടനാഴിയില്‍ ഇന്ത്യയും യുഎഇയും സുപ്രധാന ചർച്ചകളിലേക്ക്
ഡല്‍ഹി: നിരവധി പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ (ഐഎംഇഇസി) ആദ്യ ഘട്ട പ്രവർത്തനങ്ങള്‍ ആരംഭിച്ച് ഇന്ത്യയും യുഎഇയും. ഇത് സംബന്ധിച്ച ഇരു രാജ്യങ്ങളിലേയും മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം മെയ് 15 ന് അകം നടക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ നിന്നും ആരംഭിക്കുന്ന ഇടനാഴി യുഎഇ, ജോർദാൻ, സൗദി അറേബ്യ, ഇസ്രായേൽ എന്നിവയെ യൂറോപ്പുമായും അവിടെ നിന്ന് യുഎസുമായും ബന്ധിപ്പിക്കും.
ജല, റോഡ്, റെയില്‍ ഗാതഗത മാർഗ്ഗങ്ങള്‍ ഇടനാഴിക്ക് വേണ്ടി ഉപയോഗിക്കും. വ്യാപാരമാണ് പ്രധാന ലക്ഷ്യം. ഇടനാഴിക്ക് അമേരിക്കന്‍ ഭരണകൂടവും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 14 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സാമ്പത്തിക ഇടനാഴ് സംബന്ധിച്ച അന്തർ-ഗവൺമെൻ്റ് ചട്ടക്കൂട് കരാറിൽ ഒപ്പുവച്ചതിന് ശേഷം, ആദ്യ ഘട്ട പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി അടുത്ത മാസം ആദ്യ റൗണ്ട് മീറ്റിംഗുകൾ നടത്താൻ ഇരു രാജ്യങ്ങളും തീരുമാനിക്കുകയായിരുന്നു.

ഇടനാഴി ഇന്ത്യയെ മിഡിൽ-ഈസ്റ്റ് വഴി യൂറോപ്പുമായി ബന്ധിപ്പിക്കുക മാത്രമല്ല, യുഎഇയുമായുള്ള ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കുകയും ചെയ്യും എന്നതാണ് പ്രധാന ആകർഷണീയത. വ്യാപാരം, ഷിപ്പിംഗ്, വാണിജ്യ മന്ത്രാലയങ്ങളുടെ പ്രതിനിധികളുമായുള്ള ജോയിൻ്റ് സെക്രട്ടറി തല യോഗത്തിൽ ഇരുപക്ഷവും പ്രോട്ടോക്കോളുകള്‍ സംബന്ധിച്ച ചർച്ചയായിരിക്കും നടത്തുക.
ഇന്ത്യൻ തുറമുഖമായ മുന്ദ്രയിൽ ഒരിക്കൽ ക്ലിയർ ചെയ്ത ചരക്ക് കണ്ടെയ്‌നറുകൾ യുഎഇയിൽ വീണ്ടും തുറന്ന് പരിശോധിക്കില്ലെന്ന് തുടങ്ങിയവ അടക്കമുള്ള പ്രോട്ടോക്കോളുകളായിരിക്കും നടപ്പിലാക്കുക. ഈ ചരക്കുകളുടെ നേരിട്ട് തന്നെ ഫുജൈറ, അല്ലെഭ്കില്‍ യൂറോപ്പിലോ അമേരിക്കയിലോ ഉള്ള അന്തിമ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാൻ അനുവദിക്കും. ഏപ്രിൽ 25 ന് യുഎഇയിൽ നടത്താൻ നിശ്ചയിച്ചിരുന്ന യോഗം ഇരുവിഭാഗത്തിൻ്റെയും ആവശ്യത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.
മിഡില്‍ ഈസ്റ്റില്‍ റെയില്‍വേ, തുറമുഖ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലൂടെ ഇന്ത്യയും യൂറോപ്പും തമ്മിലുള്ള വ്യാപാരം 40 ശതമാനം വേഗത്തിലാകുമെന്നും പ്രതീക്ഷയുണ്ട്. ജി 20 രാജ്യങ്ങളെ ബന്ധിപ്പിക്കുകയായിരിക്കും സാമ്പത്തിക ഇടനാഴിയുടെ പ്രഥമ ലക്ഷ്യമെന്നും അടുത്ത തലമുറയ്ക്കായി അടിത്തറ പാകുന്നുവെന്നും നരേന്ദ്ര മോദി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ചൈനയുടെ വണ്‍ ബെല്‍റ്റ് പദ്ധതിക്ക് ബദലായി അമേരിക്കയുടെ മുന്‍കൈയിലാണ് സാമ്പത്തിക ഇടനാഴിക്ക് തുടക്കമിടുന്നത്. സാമ്പത്തിക ഇടനാഴിയിലെ നിക്ഷേപത്തിന് തയ്യാറാമെന്ന് ഫ്രാന്‍സും ഇടനാഴിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് ജര്‍മ്മനിയും വ്യക്തമാക്കിയിട്ടുണ്ട്. വ്യാപാര കേന്ദ്രീകൃതമാണെങ്കിലും പദ്ധതി വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് കാരണമാകും എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ പദ്ധതി
ഇന്ത്യ - യുഎഇ അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ പദ്ധതിയും ഈ ഇടനാഴിയുടെ പ്രധാന ചർച്ചാ വിഷയമാണ്. ആദ്യ ഘട്ടത്തില്‍ ഇത് സംബന്ധിച്ച നീക്കങ്ങള്‍ ഉണ്ടായേക്കില്ലെങ്കിലും പതിയെ ഈ ലക്ഷ്യവും പൂർത്തീകരിക്കാനുള്ള ശ്രമം ഉണ്ടായേക്കും. യുഎഇയിലെ ഫുജൈറ നഗരത്തേയും മുംബൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കടലിന് അടിയിലൂടെയുള്ള ട്രെയിന്‍ പദ്ധതി ലോകത്തെ തന്നെ ഏറ്റവും വലിയ എഞ്ചിനീയറിങ് വിസ്മയമായി മാറിയേക്കും. ഇത് സംബന്ധിച്ച പ്രാഥമിക പഠനങ്ങളും ഉടന്‍ ആരംഭിക്കും.
2018ല്‍ അബുദാബിയില്‍ വച്ച് നടന്ന ഇന്ത്യ-യുഎഇ കോണ്‍ക്ലേവിനിടെ അണ്ടർ വാട്ടർ ട്രെയിന്‍ പദ്ധതി സംബന്ധിച്ച ആദ്യ ചർച്ചകള്‍ നടക്കുന്നത്. നിരവധി കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട് എന്നതിനാല്‍ തന്നെ പദ്ധതിക്ക് കാലതാമസം ഉണ്ടാവുമെന്ന് യു എ ഇ നാഷണല്‍ അഡ്വൈസര്‍ ബ്യൂറോ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ചീഫ് കണ്‍സള്‍ട്ടന്റുമായ അബ്ദുല്ല അല്‍ഷെഹി അന്ന് തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
-
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം











Click it and Unblock the Notifications