Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ പ്രതിഷേധം; നിരവധി ബംഗ്ലാദേശികള്‍ അറസ്റ്റില്‍... വീഡിയോ പ്രചരിപ്പിച്ചു, കടുത്ത നടപടി

ദുബായ്: യുഎഇയില്‍ പ്രതിഷേധം സംഘടിപ്പിച്ച ബംഗ്ലാദേശ് സ്വദേശികള്‍ അറസ്റ്റില്‍. പ്രതിഷേധം സംഘടിപ്പിക്കുകയും അതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തവര്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. മറ്റുള്ള ബംഗ്ലാദേശികളോട് സമാനമായ രീതിയില്‍ പ്രതിഷേധിക്കാനും ഇവര്‍ ആവശ്യപ്പെട്ടുവത്രെ. പ്രതികളുടെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.

പ്രതിഷേധിച്ചവര്‍ ഗതാഗതം തടസപ്പെടുത്തിയെന്ന് പ്രോസിക്യൂഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. പൊതു-സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ചെന്നും പ്രസ്താവനയിലുണ്ട്. സമാനമായ രീതിയില്‍ യുഎഇയുടെ എല്ലാ ഭാഗങ്ങളിലും പ്രതിഷേധിക്കാന്‍ പ്രതികള്‍ ആവശ്യപ്പെട്ടുവത്രെ. ഇവര്‍ ചെയ്ത കുറ്റങ്ങള്‍ എന്തൊക്കെയാണ് എന്ന് പ്രോസിക്യൂഷന്‍ വിശദീകരിച്ചു. തെരുവിലിറങ്ങി പ്രതിഷേധിക്കാനുള്ള കാരണം വിചിത്രമാണ്...

uae banglasheshis arrest

ബംഗ്ലാദേശില്‍ സര്‍ക്കാര്‍ വിരുദ്ധ സമരം ശക്തിപ്പെട്ടിരിക്കുകയാണ്. സര്‍ക്കാര്‍ ജോലികളില്‍ അനര്‍ഹമായ സംവരണം നല്‍കുന്നത് ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയാണ് സമരം ചെയ്യുന്നത്. ഭരണകക്ഷിയായ അവാമി ലീഗുമായി ബന്ധമുള്ളവരെ സര്‍ക്കാര്‍ സര്‍വീസില്‍ കയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സംവരണം എന്നു സമരക്കാര്‍ ആരോപിക്കുന്നു.

ബംഗ്ലാദേശില്‍ നടക്കുന്ന സമരത്തിന്റെ ഭാഗമായി യുഎഇയില്‍ ജോലി ചെയ്യുന്ന ബംഗ്ലാദേശികളും സമരത്തിന് ഒരുങ്ങി എന്നതാണ് അറസ്റ്റിലേക്ക് നയിച്ചത്. മാതൃരാജ്യത്തെ വിഷയത്തില്‍ യുഎഇയില്‍ പരസ്യപ്രതിഷേധം എന്തിന് സംഘടിപ്പിച്ചുവെന്നത് വ്യക്തമല്ല. യുഎഇയില്‍ പരസ്യപ്രതിഷേധത്തിന് വിലക്കുണ്ട്. ഇത് ലംഘിച്ചായിരുന്നു ബംഗ്ലാദേശികളുടെ നീക്കം.

വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി വിചാരണ നടത്തുമെന്ന് യുഎഇ അറ്റോര്‍ണി ജനറല്‍ ചാന്‍സലര്‍ ഡോ. ഹമദ് സെയ്ഫ് അല്‍ ശംസി പറഞ്ഞു. പൊതുസ്ഥലത്ത് അനുമതിയില്ലാതെ തടച്ചുകൂടി, സംഘര്‍ഷമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രതിഷേധിച്ചു, ക്രമസമാധാനം തകര്‍ത്തു, വ്യക്തികളെ അപകടപ്പെടുത്താന്‍ ശ്രമിച്ചു, ഗതാഗതം തടഞ്ഞു, പൊതു-സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ചു എന്നിവയാണ് പ്രതികള്‍ക്കെതിരായ കുറ്റം.

യുഎഇയുടെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്ന വിധം പ്രതികള്‍ പ്രവര്‍ത്തിച്ചുവെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. യുഎഇയില്‍ താമസിക്കുന്ന എല്ലാവരും നിയമം പാലിക്കണമെന്നും തെറ്റായ പ്രവര്‍ത്തനത്തിന് ജനങ്ങളെ പ്രേരിപ്പിക്കരുതെന്നും ഹമദ് അല്‍ ശംസി ആവശ്യപ്പെട്ടു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബംഗ്ലാദേശില്‍ ശൈഖ് ഹസീന സര്‍ക്കാരിനെതിരെ വലിയ സമരം നടക്കുകയാണ്. 100 ലധികം പേര്‍ പോലീസ് നടപടിയില്‍ കൊല്ലപ്പെട്ടു. ആയിരത്തോളം പേര്‍ക്ക് പരിക്കുണ്ട്. രാജ്യത്ത് നിശാ നിയമം പ്രഖ്യാപിച്ചിരിക്കുകയാണ്. അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാനാണ് നിര്‍ദേശം. സൈന്യത്തെയും അര്‍ധ സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്. കലാലയങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളെ അടിച്ചമര്‍ത്തുന്ന ശൈഖ് ഹസീന സര്‍ക്കാരിനെതിരേ ഏറെ കാലത്തിന് ശേഷം നടക്കുന്ന വലിയ സമരമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+