Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ വന്‍ വിലക്കയറ്റം വരാന്‍ പോകുന്നു? പെട്രോളും സ്വര്‍ണവും മാത്രമല്ല, ഉപ്പിന് വരെ പൊന്നുംവില!

മിഡില്‍ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ പ്രതിസന്ധികളില്‍ യുഎഇയില്‍ ആശങ്ക. ഇപ്പോള്‍ നടക്കുന്ന ഇസ്രായേല്‍-ഇറാന്‍ യുദ്ധം എമിറേറ്റ്‌സ് നിവാസികളെ നേരിട്ട് ബാധിക്കില്ലെങ്കിലും പരോക്ഷമായി വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നേക്കാം എന്നാണ് റിപ്പോര്‍ട്ട്. അടുത്ത മാസം രാജ്യത്ത് ഇന്ധനവിലയില്‍ വലിയ വര്‍ധനവിന് സാധ്യതയുണ്ട് എന്നാണ് വിദഗ്ധരെല്ലാം വിലയിരുത്തുന്നത്.

ഇത് കൂടാതെ സ്വര്‍ണാഭരണങ്ങളുടെ വിലയിലെ വര്‍ധനവ്, ചില സ്ഥലങ്ങളിലേക്കുള്ള വിമാന നിരക്കിലെ വര്‍ധനവ് എന്നിവയുള്‍പ്പെടെ ചില പരോക്ഷ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടതും വ്യോമാതിര്‍ത്തി അടച്ചതുമായ രാജ്യങ്ങളില്‍ നിന്നുള്ള ഉപഭോക്തൃ വസ്തുക്കളുടെ വിലയും സംഘര്‍ഷം തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ കുതിച്ചുയരാന്‍ സാധ്യതയുണ്ട്.

UAE

വെള്ളിയാഴ്ച രാവിലെ ഇസ്രായേല്‍ ഇറാനെ ആക്രമിച്ചതിനുശേഷം എണ്ണവില 14 ശതമാനം ഉയര്‍ന്നു. ഡബ്ല്യുടിഐയും ബ്രെന്റും ബാരലിന് 72.98 ഡോളറിലും 74.23 ഡോളറിലുമാണ് ക്ലോസ് ചെയ്തത്. വാരാന്ത്യത്തില്‍ ഇത് യഥാക്രമം 7.26 ശതമാനവും 7.02 ശതമാനവും ഉയര്‍ന്നു. 2015 ല്‍ യുഎഇ ചില്ലറ പെട്രോള്‍ വില നിയന്ത്രണം നീക്കിയതിനുശേഷം, വിലകള്‍ അന്താരാഷ്ട്ര വിലകളുമായി പൊരുത്തപ്പെടുത്തി പ്രതിമാസം പരിഷ്‌കരിക്കാറുണ്ട്.

ഇസ്രായേലും ഇറാനും പരസ്പരം എണ്ണ സംഭരണ സൗകര്യങ്ങള്‍ ലക്ഷ്യമിട്ടതോടെ തിങ്കളാഴ്ച വിപണി വീണ്ടും തുറക്കുമ്പോള്‍ ഇത് എണ്ണവില കൂടുതല്‍ ഉയര്‍ത്തും. ഇത് അടുത്ത മാസം യുഎഇയില്‍ പെട്രോള്‍ വില ഉയര്‍ത്തുന്നതിന് കാരണമായേക്കും എന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള സായ് ക്യാപിറ്റലിലെ വിശകലന വിദഗ്ധനായ നയീം അസ്ലം പറഞ്ഞു. ഈ സംഘര്‍ഷം സ്വര്‍ണത്തിന്റേയും വില വര്‍ധിപ്പിക്കാന്‍ കാരണമാകും.

സൈനിക-അല്ലെങ്കില്‍ വ്യാപാര സംഘര്‍ഷങ്ങളില്‍ നിക്ഷേപകര്‍ക്ക് സ്വര്‍ണം സുരക്ഷിതമായ ഒരു ഉല്‍പ്പന്നമാണ്. ഇസ്രായേല്‍-ഇറാന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ദുബായില്‍ സ്വര്‍ണ വില ഗ്രാമിന് 5 ദിര്‍ഹത്തിനടുത്ത് ഉയര്‍ന്നു. വേനല്‍ക്കാല അവധിക്കാലത്ത് വിദേശ യാത്ര ചെയ്യുമ്പോള്‍ യുഎഇ നിവാസികള്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ പ്രവണത കാണിക്കാറുണ്ട്.

ഈ സാഹചര്യത്തില്‍ വിലയേറിയ ലോഹ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ അവര്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരും. ഞായറാഴ്ച 24 കാരറ്റിന് ഗ്രാമിന് 413.5 ദിര്‍ഹത്തില്‍ വില ഉയര്‍ന്നതിനാല്‍, ഇത് സ്വര്‍ണാഭരണങ്ങളുടെ ആവശ്യകതയെ ബാധിച്ചേക്കാം. മധ്യേഷ്യയിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുമ്പോള്‍ സ്ഥിരത പുലര്‍ത്തുന്ന ഒരേയൊരു കോട്ട സ്വര്‍ണ്ണമാണ്. എണ്ണവില 6-13 ശതമാനം വരെ ഉയര്‍ന്നതോടെ വിതരണ തടസസ്സങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക ഒരു തുടക്കം മാത്രമാണ്.

ഫ്‌ളൈറ്റ് റഡാര്‍24 പ്രകാരം സംഘര്‍ഷം കാരണം പ്രതിദിനം ഏകദേശം 3000 വിമാനങ്ങള്‍ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തു. ഇതില്‍ യുഎഇ വിമാനക്കമ്പനികളായ എമിറേറ്റ്‌സ്, ഫ്‌ലൈദുബായ്, എത്തിഹാദ് എയര്‍വേയ്സ്, എയര്‍ അറേബ്യ എന്നിവയുടെ വിമാന കാലതാമസം, റദ്ദാക്കല്‍, വഴിതിരിച്ചുവിടല്‍ എന്നിവ ഉള്‍പ്പെടുന്നു. വ്യോമാതിര്‍ത്തി അടച്ചതിനാല്‍ യുഎഇ എയര്‍ലൈനുകള്‍ ഇറാന്‍, ഇറാഖ്, ഇസ്രായേല്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള ചില വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

ഇത് നിരവധി യാത്രക്കാര്‍ അവരുടെ യാത്രാ പദ്ധതികള്‍ വൈകിപ്പിക്കാന്‍ കാരണമായി. പ്രാദേശിക സംഘര്‍ഷം ഉടന്‍ അവസാനിക്കുമ്പോള്‍ യാത്രാ തിരക്കും ആവശ്യവും കാരണം ഇത് ഹ്രസ്വകാലത്തേക്ക് വിമാന നിരക്കുകള്‍ വര്‍ധിപ്പിക്കാനും കാരണമാകും. മാത്രകമല്ല അടച്ച വ്യോമാതിര്‍ത്തിയുള്ള പ്രാദേശിക രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചില സാധനങ്ങളുടെ വിലയും വര്‍ധിച്ചേക്കാം.

സൈനിക സംഘര്‍ഷം കാരണം ഇറാന്‍, ഇറാഖ്, സിറിയ, ജോര്‍ദാന്‍, ഇസ്രായേല്‍ എന്നിവ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചിരുന്നു. ഇത് വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുകയും സാധനങ്ങളുടെ ഇറക്കുമതിയിലും കയറ്റുമതിയിലും കാലതാമസമുണ്ടാക്കുകയും ചെയ്‌തേക്കാം. യുഎഇയിലേക്കുള്ള ഇറാന്റെ കയറ്റുമതിയില്‍ ധാതുക്കള്‍, ജൈവ രാസവസ്തുക്കള്‍, ഭക്ഷ്യയോഗ്യമായ പഴങ്ങളും പച്ചക്കറികളും, ഉപ്പ്, പരവതാനികള്‍, പാലുല്‍പ്പന്നങ്ങള്‍, വളം എന്നിവ ഉള്‍പ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+