യുഎഇയിലെ സ്വർണ വിപണി ഇനി ടാറ്റ ഭരിക്കും; പ്രമുഖ ജ്വല്ലറി ഗ്രൂപ്പിനെ ഏറ്റെടുത്തു; 147 ഷോറൂമുകള്‍
ദുബായ്: യു എ ഇയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ ഭൂരിപക്ഷം ഓഹരികളും ഏറ്റെടുത്ത് ടാറ്റ ഗ്രൂപ്പിന്റെ ആഭരണ ബ്രാൻഡായ ടൈറ്റൻ. ജി സി സി മേഖലയിലെ തന്നെ പ്രമുഖ കമ്പനിയായ ഡമാസ് യു എ ഇയുടെ 67 ശതമാനം ഓഹരികളാണ് ടൈറ്റൻ സ്വന്തമാക്കിയതെന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഏകദേശം 1038 മില്യൺ യുഎഇ ദിർഹത്തിന്റെ, അതായത് 2357.25 കോടി രൂപയുടെ ഇടപാടാണ് നടന്നത്.
ഇടപാട് പൂർത്തിയായതോടെ, ടൈറ്റന് യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നീ ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിലെ ദമാസിന്റെ ബിസിനസ്സും ട്രേഡ്മാർക്കും ഉടമസ്ഥാവകാശം ലഭിക്കും. ഖത്തറിലെ ഏറ്റവും വലിയ കമ്പനിയായ മന്നായ് കോർപ്പറേഷനാണ് ടൈറ്റന്‍ വാങ്ങിയതിന് ശേഷം ബാക്കിയുള്ള 33 ശതമാനം ഓഹരികളുടെ ഉടമകള്‍. 2029-ന് ശേഷം ടൈറ്റൻ ബാക്കി ഓഹരികളും കൂടി വാങ്ങാന്‍ സാധ്യതയുണ്ട്.

ഇതോടെ മറ്റൊരു ഇന്ത്യന്‍ കമ്പനി കൂടി യു എ ഇയിലെ സ്വർണാഭാരണ ബിസിനസ് മേഖലയില്‍ പിടിമുറുക്കുകയാണ്. 1907-ൽ സ്ഥാപിതമായ ദമാസ്, ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ആഭരണ കമ്പനികളിൽ ഒന്നാണ്. 146 ഷോപ്പുകളുള്ള ദമാസ് ആളുകളെട പ്രിയപ്പെട്ട ബ്രാന്‍ഡുകളില്‍ ഒന്നുമാണ്. ഗൾഫ് മേഖലയിലും പ്രത്യേകിച്ച് യുഎഇയിലും വിപുലീകരണത്തിനായി ടൈറ്റൻ കാലങ്ങളായി ശ്രമിച്ചുവരികയാണ്, പക്ഷേ വിപണി കീഴടക്കാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് ദമാസ് ഏറ്റെടുക്കുകയെന്ന നയത്തിലേക്ക് നീങ്ങിയത്.
2025-ലെ ആദ്യ പാദത്തിൽ (Q1FY26), ദുബായ്, ഷാർജയിൽ ഒരു ടാനിഷ് കടയും ഒരു ടാടാ ഐ പ്ലസ് കടയും തുറന്നെങ്കിലും വിജയകരമായിരുന്നില്ല. "ദമാസിന്റെ ഏറ്റെടുക്കലോടെ, ടൈറ്റൻ കമ്പനി തങ്ങളുടെ ഡയസ്പോറ ശ്രദ്ധയിൽ നിന്ന് മറ്റ് ദേശീയതകളിലേക്കും എത്നിക് ഗ്രൂപ്പുകളിലേക്കും വ്യാപിക്കുന്നു." ടൈറ്റന്റെ മാനേജിങ് ഡയറക്ടർ സി.കെ. വെങ്കടരാമൻ പറഞ്ഞു. ഈ ഏറ്റെടുക്കൽ ടൈറ്റന് ഒരു വലിയ ആഗോള അവസരം സൃഷ്ടിക്കുന്നതിന് പുറമേ, ഗൾഫ് രാജ്യങ്ങളിലെ ആഭരണ വിപണിയിൽ ടൈറ്റന്റെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടൈറ്റന്റെ എക്സ്ചേഞ്ച് ഫയലിംഗ് പ്രകാരം, 2024-ലെ സാമ്പത്തിക വർഷത്തില്‍ ദമാസിന്റെ മൊത്തം വിറ്റുവരവ് 1461 മില്യൺ AED (3432 കോടി രൂപ) ആയിരുന്നു. 2023-ലും 2022-ലും യഥാക്രമം 1332 മില്യൺ ദിർഹവും 1140 മില്യൺ ദിർഹവും വിറ്റുവരവ് രേഖപ്പെടുത്തി. ഈ ഇടപാട് 2026 ജനുവരി 31-നോ അതിന് മുമ്പോ പൂർത്തിയാകുമെന്നും ടൈറ്റന്‍ അറിയിക്കുന്നു.












Click it and Unblock the Notifications