യുഎഇ ബുള്ളറ്റ് ട്രെയിന്‍ വേഗത്തില്‍; ഒച്ച് പോലെ ഇന്ത്യ... 300 കോടി കമ്മിയായി ഇരു രാജ്യങ്ങളുടെയും കച്ചവടം
ഇന്ത്യയും യുഎഇയും തമ്മില്‍ പതിറ്റാണ്ടുകള്‍ നീണ്ട വ്യാപാര പങ്കാളിത്തമുണ്ട്. 2022ലാണ് സ്വതന്ത്ര്യ വ്യാപാര കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. പരസ്പരമുള്ള കച്ചവടത്തില്‍ ഇളവുകള്‍ നല്‍കുന്നതാണ് ഈ കരാര്‍. ഉടമ്പടി പ്രാബല്യത്തില്‍ വന്നതോടെ കച്ചവടം പൊടിപൊടിച്ചു. പക്ഷേ, യുഎഇയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ വളരെ പിന്നിലാണ്.
യുഎഇയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 109 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള കയറ്റുമതിയാകട്ടെ 11 ശതമാനം മാത്രമേ വളര്‍ന്നുള്ളൂ. ഇന്ത്യയുടെ മൂന്നാമത്തെ വ്യാപാര പങ്കാളിയാണ് യുഎഇ. യുഎഇയും ഇന്ത്യയും ഒപ്പുവച്ച സ്വതന്ത്ര്യ വ്യാപാര കരാറില്‍ നേട്ടം കൊയ്യുന്നത് യുഎഇയാണ്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ചൈനയാണ് എന്ന കാര്യവും എടുത്തുപറയണം...

നവംബര്‍ മാസത്തിലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. യുഎഇയില്‍ നിന്ന് ഇന്ത്യ 612 കോടി ഡോളറിന്റെ വസ്തുക്കളാണ് ഇറക്കുമതി ചെയ്തത്. എന്നാല്‍ 300 കോടി ഡോളറിന്റെ വസ്തുക്കള്‍ മാത്രമേ കയറ്റുമതി ചെയ്തുള്ളൂ. അതായത്, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കമ്മി 300 കോടി ഡോളറില്‍ അധികം വരും. ഇക്കാര്യത്തില്‍ ഇന്ത്യയുടെ നില പരുങ്ങളിലാണ് എന്ന് ചുരുക്കം.
2022 മെയ് മാസത്തിലാണ് ഇന്ത്യയും യുഎഇയും തമ്മില്‍ സ്വതന്ത്ര്യ വ്യാപാര കരാര്‍ ഒപ്പുവച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 8365 കോടി ഡോളറിന്റെതാണ്. ക്രൂഡ് ഓയില്‍, കെമിക്കല്‍, സുഗന്ധ വസ്തുക്കള്‍, അമൂല്യ കല്ലുകള്‍, ഇരുമ്പ്, ഉരുക്ക്്, ചെമ്പ്, അലുമിനിയം ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് ഇന്ത്യ യുഎഇയില്‍ നിന്ന് പ്രധാനമായും ഇറക്കുന്നത്.
ഇന്ത്യ കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നാണ്. നടപ്പ് സാമ്പത്തിക വര്‍ഷം നവംബര്‍ വരെ 7468 കോടി ഡോളറിന്റെ വസ്തുക്കളാണ് ചൈനയില്‍ നിന്ന് ഇറക്കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലുള്ള കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 10 ശതമാനം കൂടുതലാണിത്. അതായത്, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഇന്ത്യ ഈ വര്‍ഷം ചൈനയെ ആശ്രയിക്കുന്നുണ്ട്.
ചൈന, റഷ്യ, യുഎഇ, അമേരിക്ക, ഇറാഖ്, സൗദി അറേബ്യ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, സ്വിറ്റ്‌സര്‍ലാന്റ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയുമായി വ്യാപാര ഇടപാട് നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യമുള്ളത് ഈ രാജ്യങ്ങളാണ്. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി 9 ശതമാനം ഉയര്‍ന്നിട്ടുണ്ട്.
അമേരിക്ക, യുഎഇ, നെതര്‍ലാന്റ്ഡ്, ബ്രിട്ടന്‍, ചൈന, സിംഗപ്പൂര്‍, സൗദി അറേബ്യ, ബംഗ്ലാദേശ്, ജര്‍മനി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അമേരിക്കയും ചൈനയുമായിരുന്നു ഇന്ത്യയുടെ വലിയ വ്യാപാര പങ്കാളികള്‍. ഈ വര്‍ഷം നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 5.27 ശതമാനം വര്‍ധിച്ചിട്ടുണ്ട്.












Click it and Unblock the Notifications