Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ സ്വര്‍ണവില കുറഞ്ഞു; മലയാളി പ്രവാസികള്‍ക്ക് വന്‍ നേട്ടം, 14200 രൂപ ലാഭം, ഇങ്ങനെ ആദ്യം

ദുബായ്/കൊച്ചി: സ്വര്‍ണവിലയിലെ മാറ്റമാണ് ഇന്ന് വിപണിയില്‍ നിന്നുള്ള പ്രധാന വാര്‍ത്ത. കേരളത്തില്‍ 10,000 രൂപയില്‍ അധികം ഒരു പവന് വില വര്‍ധിച്ചു. ബെംഗലൂരു, ഹൈദരാബാദ്, ചെന്നൈ ഉള്‍പ്പെടെയുള്ള എല്ലാ നഗരങ്ങളിലും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ യുഎഇയില്‍ സ്വര്‍ണവില കുറയുകയാണ് ചെയ്തത്. ആഗോള വിപണിയിലും സ്വര്‍ണില കുറഞ്ഞിട്ടുണ്ട്.

വന്ദേഭാരത് ടിക്കറ്റ് പകുതി വിലയ്ക്ക്; വീഡിയോ വൈറല്‍, ഒടുവില്‍ ടിടിഇയെ തൂക്കി റെയില്‍വെ
വന്ദേഭാരത് ടിക്കറ്റ് പകുതി വിലയ്ക്ക്; വീഡിയോ വൈറല്‍, ഒടുവില്‍ ടിടിഇയെ തൂക്കി റെയില്‍വെ

ഇത് യുഎഇയിലെ പ്രവാസികള്‍ക്ക് മികച്ച അവസരമാണ് നല്‍കിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ ലാഭകരമാകും യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നത്. നാട്ടിലേക്ക് വരാനിരിക്കുന്ന പ്രവാസികള്‍ക്കും വിസിറ്റിങ് വിസയില്‍ എത്തിയവരുമെല്ലാം അവസരം ഉപയോഗപ്പെടുത്തിയേക്കും. മാത്രമല്ല, പ്രവാസികളെ ആകര്‍ഷിക്കാന്‍ ജ്വല്ലറികള്‍ പ്രത്യേക ഓഫറുകളും നല്‍കുന്നുണ്ട്.

uae kerala gold price today

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15390 രൂപയാണ് വില. ഒരു പവന് 123120 രൂപയും. ഗ്രാമിന് 1275 രൂപ വര്‍ധിച്ചപ്പോള്‍ പവന് 10200 രൂപ കൂടി. എന്നാല്‍ യുഎഇയില്‍ ഇന്നലെ വൈകീട്ട് ഒരു ഗ്രാമിന് 525.25 ദിര്‍ഹമായിരുന്നു വില. ഇന്ന് രാലിവെ 524.25 ആയി കുറഞ്ഞു. രൂപ-ദിര്‍ഹം മൂല്യ വ്യത്യാസം 25.97 ആണെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കറന്‍സി മൂല്യത്തില്‍ ഇടയ്ക്ക് നേരിയ മാറ്റം വന്നേക്കാം.

തൃഷ-സൂര്യ ചിത്രത്തിന് പ്രത്യേക ഷോ അനുമതി നല്‍കി വിജയ്; നന്ദി പറഞ്ഞ് അണിയറ പ്രവര്‍ത്തകര്‍
തൃഷ-സൂര്യ ചിത്രത്തിന് പ്രത്യേക ഷോ അനുമതി നല്‍കി വിജയ്; നന്ദി പറഞ്ഞ് അണിയറ പ്രവര്‍ത്തകര്‍

രൂപയുടെ മൂല്യം ഇടിഞ്ഞുവരികയാണ്. ആഗോള വിപണിയില്‍ സ്വര്‍ണവിലയും കുറയുന്നുണ്ട്. ഔണ്‍സ് സ്വര്‍ണത്തിന് 4702 ഡോളറാണ് പുതിയ നിരക്ക്. കഴിഞ്ഞ ദിവസത്തേക്കാള്‍ നേരിയ കുറവാണിത്. ഇതേ തുടര്‍ന്നാണ് യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സ്വര്‍ണവില കുറഞ്ഞത്. എന്നാല്‍ ഇന്ത്യയില്‍ ഇറക്കുമതി തീരുവ ഉയര്‍ത്തിയതാണ് വില ഉയരാന്‍ കാരണം.

യുഎഇ-കേരളം സ്വര്‍ണവിലയിലെ മാറ്റം

യുഎഇയില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 524.25 ദിര്‍ഹമാണ് വില. രൂപയുടെ ഇപ്പോഴത്തെ മൂല്യം കണക്കാക്കിയാല്‍ ഒരു ഗ്രാമിന് 13610 രൂപയാണ് നല്‍കേണ്ടത്. കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 1780 രൂപയുടെ കുറവ് യുഎഇയിലുണ്ട്. ഇത് ഒരു പവനുമായി താരതമ്യം ചെയ്യുമ്പോള്‍ 14240 രൂപയുടെ ലാഭമാകും. നാട്ടിലേക്ക് വരുന്ന പുരുഷന് 20 ഗ്രാമും സ്ത്രീക്ക് 40 ഗ്രാമും സ്വര്‍ണം കൊണ്ടുവരാന്‍ സാധിക്കും. രേഖ വേണമെന്ന് മാത്രം.

ഇന്ത്യയില്‍ ഇതുവരെ സ്വര്‍ണം ഇറക്കുമതി ചെയ്യുമ്പോള്‍ 6 ശതമാനം ആയിരുന്നു നികുതി. ഇന്ന് മുതല്‍ 15 ശതമാനമാക്കി ഉയര്‍ത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സ്വര്‍ണത്തിന്റെ ഇറക്കുമതി കുറയ്ക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ചുങ്കം ഉയര്‍ത്തിയത്. പത്ത് ശതമാനം ചുങ്കവും 5 ശതമാനം സെസും ഉള്‍പ്പെടുത്തിയാണ് 15 ശതമാനം നികുതി വരുന്നത്.

സ്വര്‍ണം ഞെട്ടിച്ചു; 10200 രൂപ വര്‍ധിച്ചു, ഈ കുതിച്ചുചാട്ടം ചരിത്രത്തിലാദ്യം, ഇന്നത്തെ പവന്‍ വില അറിയാം
സ്വര്‍ണം ഞെട്ടിച്ചു; 10200 രൂപ വര്‍ധിച്ചു, ഈ കുതിച്ചുചാട്ടം ചരിത്രത്തിലാദ്യം, ഇന്നത്തെ പവന്‍ വില അറിയാം

എന്നാല്‍ ഇറക്കുമതി നികുതി വര്‍ധിപ്പിച്ചതിനാല്‍ നികുതി വെട്ടിപ്പ് വര്‍ധിച്ചേക്കുമെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. ഇത് ഗുണത്തേക്കാള്‍ ഏറെ ദോഷമാകും ചെയ്യുക എന്ന് അവര്‍ അഭിപ്രായപ്പെടുന്നു. ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുരുത് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ സ്വര്‍ണം വാങ്ങാതെ പഴയ സ്വര്‍ണം മാറ്റിവാങ്ങാമെന്ന് വിപണി നിരീക്ഷകര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+