Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ കടുപ്പിച്ചു; ഇസ്രായേല്‍ പരിധി വിടുന്നു എന്ന് മുന്നറിയിപ്പ്, അബ്രഹാം കരാര്‍ പൊളിയുമോ?

ദുബായ്: ഗള്‍ഫ് മേഖലയില്‍ നിന്ന് ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച രണ്ട് രാജ്യങ്ങളാണ് യുഎഇയും ബഹ്‌റൈനും. ശേഷം സൗദി അറേബ്യയുമായി ഇസ്രായേല്‍ അബ്രഹാം കരാറില്‍ ചര്‍ച്ച തുടരവെയാണ് 2023ല്‍ പശ്ചിമേഷ്യയുടെ രാഷ്ട്രീയ ചിത്രം മാറ്റിമറിച്ച ഇസ്രായല്‍ ആക്രമണം ഹമാസ് നടത്തിയത്. ഇതോടെ മേഖലയിലെ എല്ലാ രാജ്യങ്ങളുമായും ഇസ്രായേല്‍ യുദ്ധം ചെയ്യുന്ന സാഹചര്യമുണ്ടായി.

ഇനി ഇസ്രായേല്‍ മറ്റൊരു നീക്കം നടത്താന്‍ പോകുന്നു എന്നാണ് പുതിയ വിവരം. തീവ്ര വലതുപക്ഷക്കാരനായ ഇസ്രായേല്‍ ധനമന്ത്രി ബെസലില്‍ സ്‌മോട്രിക്, വെസ്റ്റ് ബാങ്ക് ഇസ്രായേലിനോട് കൂട്ടിച്ചേര്‍ക്കുമെന്ന് പ്രഖ്യാപിച്ചതാണ് പുതിയ വിവാദത്തിന് കാരണം. ഇസ്രായേല്‍ പരിധി വിടുന്നുവെന്നും ഇങ്ങനെ പോയാല്‍ അബ്രഹാം കരാര്‍ കൊണ്ട് കാര്യമില്ലെന്നും യുഎഇ പ്രതിനിധി സൂചിപ്പിച്ചു.

uae israel abraham accord-

പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി ഇസ്രായേല്‍, പലസ്തീന്‍ എന്നീ രണ്ട് രാജ്യങ്ങള്‍ രൂപീകരിക്കുക എന്നതാണ് യുഎഇ മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശം. സമാനമായ നിര്‍ദേശം തന്നെയാണ് ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും മുന്നോട്ട് വച്ചത്. എന്നാല്‍ ഇസ്രായേല്‍ ഇക്കാര്യം അംഗീകരിക്കുന്നില്ല എന്ന് മാത്രമല്ല, ബാക്കിയുള്ള പലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചടയ്ക്കാനും ശ്രമം തുടങ്ങി.

1967ല്‍ സംഭവിച്ചത്

മേഖലയില്‍ താമസിച്ചിരുന്ന പലസ്തീന്‍കാരെ കുടിയൊഴിപ്പിച്ചാണ് 1948ല്‍ ഇസ്രായേല്‍ സ്ഥാപിച്ചത്. തുടര്‍ന്ന് അവര്‍ അധികാര പരിധി വിപുലീകരിക്കാന്‍ തുടങ്ങി. ഇതിന്റെ ഭാഗമായിട്ടാണ് 1967ല്‍ ഇസ്രായേല്‍-അറബ് യുദ്ധം നടന്നത്. ഭൂരിഭാഗം പ്രദേശങ്ങളും ഇസ്രായേല്‍ പിടിച്ചടക്കി എന്നതായിരുന്നു യുദ്ധത്തിന്റെ ഫലം. യുദ്ധത്തിന് മുമ്പുള്ള അതിര്‍ത്തി കണക്കാക്കി പുതിയ രാജ്യം വേണം എന്നാണ് പലസ്തീന്‍കാരുടെ ആവശ്യം.

ഗാസ, വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് നിര്‍ദിഷ്ട പലസ്തീന്‍ രാജ്യം. നിലവില്‍ ഈസ്റ്റ് ജറുസലേമിലും വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ തന്നെയാണ് ഭരിക്കുന്നത്. ഗാസയില്‍ കടുത്ത പ്രതിരോധം നേരിട്ടതിനെ തുടര്‍ന്ന് ഇസ്രായേല്‍ സൈന്യം പിന്മാറിയിരുന്നു എങ്കിലും 2023ലെ സംഭവത്തിന് പിന്നാലെ വീണ്ടും ഇസ്രായേല്‍ സൈന്യം എത്തുകയും ആക്രമണം തുടരുകയുമാണ്.

ഇസ്രായേലിന്റെ പദ്ധതി

ഇതിനിടെയാണ് വെസ്റ്റ് ബാങ്കിന്റെ അഞ്ചില്‍ നാല് ഭാഗവും ഇസ്രായേലിനോട് കൂട്ടിചേര്‍ക്കാനുള്ള ശ്രമം. ഇതിനെതിരെയാണ് യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയ കാര്യങ്ങള്‍ക്കുള്ള അസിസ്റ്റന്റ് മിനിസ്റ്റര്‍ ലന നുസൈബ കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. പലസ്തീന്‍ ജനതയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി അബ്രഹാം കരാറില്‍ തങ്ങള്‍ ഒപ്പുവച്ചത്. വെസ്റ്റ് ബാങ്ക് ഇസ്രായേലിനോട് കൂട്ടിച്ചേര്‍ക്കുന്നത് പരിധി വിടുന്നതിന് തുല്യമാണ്. കരാറിന്റെ സത്തയ്ക്ക് തുരങ്കം വയ്ക്കലാണിത് എന്നും നുസൈബ പറഞ്ഞു.

യുഎഇയുടെ നിലപാടിനെ പിന്തുണച്ച് പലസ്തീന്‍ അതോറിറ്റി രംഗത്തുവന്നു. വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും 160 കുടിയേറ്റ കേന്ദ്രങ്ങളാണ് ഇസ്രായേല്‍ നിര്‍മിച്ചത്. ഏഴ് ലക്ഷത്തിലധികം ജൂതര്‍ ഇവിടെ താമസിക്കുന്നുണ്ട്. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരാണ് ഇസ്രായേലിന്റെ കുടിയേറ്റ കേന്ദ്ര നിര്‍മാണവും താമസവും. ഇതിന് പുറമെയാണ് വെസ്റ്റ് ബാങ്ക് പൂര്‍ണമായും പിടിച്ചടയ്ക്കാനുള്ള പദ്ധതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+