Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ നിവാസികള്‍ ജാഗ്രതൈ..! ഉച്ചയ്ക്ക് ശേഷം മഴ കനക്കുമെന്ന് മുന്നറിയിപ്പ്, ഒമാനിലും മഴ തുടരുന്നു

ദുബായ്: യു എ ഇയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം കനത്ത മഴ പ്രതീക്ഷിക്കാം എന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍ സി എം). രാജ്യത്ത് ഇന്ന് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും എന്നും ചില പ്രദേശങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട് എന്നും എന്‍ സി എം അറിയിച്ചു. ഉച്ചയോടെ കിഴക്കോട്ടും വടക്കോട്ടും ഉള്ള പ്രദേശങ്ങളില്‍ സംവഹന മേഘങ്ങളുടെ രൂപീകരണമുണ്ടാകും.

ഇത് ഉച്ചയ്ക്ക് ശേഷം മഴ പെയ്യാന്‍ കാരണമാകും. ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും പ്രത്യേകിച്ച് പടിഞ്ഞാറന്‍ മേഖലകളില്‍, മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇക്കാരണത്താല്‍ ഇന്ന് രാത്രിയിലും വ്യാഴാഴ്ച രാവിലെയും ഈര്‍പ്പമുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. രാജ്യത്തുടനീളം നേരിയതോ മിതമായതോ ആയ കാറ്റ് വീശിയേക്കും.

UAE News

ചില സമയങ്ങളില്‍ അത് ഉന്മേഷദായകമായിരിക്കും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ നേരിയ തോതില്‍ പ്രക്ഷുബ്ധമായേക്കും. രാജ്യത്തിന്റെ പര്‍വത പ്രദേശങ്ങളില്‍ താപനില 19 ഡിഗ്രി സെല്‍ഷ്യസായി കുറയും എന്ന് എന്‍ സി എം വ്യക്തമാക്കി.

തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും എന്‍സിഎം ഇന്ന് പുറപ്പെടുവിച്ച കാലാവസ്ഥാ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. തീരപ്രദേശങ്ങളില്‍ ഈര്‍പ്പത്തിന്റെ അളവ് ഉയര്‍ന്ന് 90 ശതമാനത്തിലും രാജ്യത്തിന്റെ പര്‍വതപ്രദേശങ്ങളില്‍ കുറഞ്ഞത് 15 ശതമാനത്തിലും എത്താന്‍ സാധ്യതയുണ്ട്.

അതേസമയം ഒമാനിലും മഴ ശക്തമായി തുടരുകയാണ്. ഇന്ന് അല്‍ ഹജര്‍ പര്‍വതനിരകളില്‍ 10-25 മില്ലീമീറ്ററും ദോഫാറിന്റെ പര്‍വതപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും 10-30 മില്ലീമീറ്ററും മഴ പെയ്‌തേക്കും എന്നാണ് സൂചന. ഒക്ടോബര്‍ 24 വരെ രാജ്യത്തുടനീളം കാര്യമായ മഴ പ്രതീക്ഷിക്കാമെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഇടിമിന്നലോട് കൂടിയ മഴ അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളെയായിരിക്കും ഏറ്റവും ബാധിക്കുക.

ചൊവ്വാഴ്ച ദോഫാറിന്റെ പര്‍വതങ്ങളിലും തീരപ്രദേശങ്ങളിലും മധ്യ തീരത്തും അല്‍ ഹജര്‍ പര്‍വതനിരകളിലും 10-20 മില്ലിമീറ്റര്‍ വരെ മഴയാണ് പെയ്തത്. ദേശീയ മള്‍ട്ടി ഹസാര്‍ഡ് എര്‍ലി വാണിംഗ് സെന്റര്‍ സ്ഥിതിഗതികള്‍ സജീവമായി നിരീക്ഷിച്ച് വരികയാണ്. അധികൃതര്‍ പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ പിന്തുടരണമെന്ന് നിവാസികളോട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+