ഖാപ് പഞ്ചായത്തിന്റെ ഉത്തരവിനെതിരെ യുവതി സുപ്രീംകോടതിയില്‍
ഭാഗ്പത്ത്: ഖാപ് പഞ്ചായത്ത് ഉത്തരവിട്ട ബലാത്സംഗത്തിനെതിരേ സുരക്ഷയ്ക്ക് വേണ്ടി ദളിത് യുവതി സുപ്രീംകോടതിയിലേക്ക്. സഹോദരന്‍ അന്യജാതി പെണ്‍കുട്ടിയുമായി ഒളിച്ചോടിയതിനെ തുടര്‍ന്ന് തന്നെയും സഹോദരിയേയും ബലാത്സംഗം ചെയ്യാന്‍ ഖാപ് പഞ്ചായത്ത് ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവില്‍ നിന്ന് സുരക്ഷിതത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് 23 കാരിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.ഉത്തര്‍പ്രദേശിലെ ഭഗ്പത്ത് ജില്ലക്കാരിയാണ് യുവതി. പോലീസ് പോലും തന്റെ കുടുംബത്തിന് എതിരാണെന്ന് ഇവര്‍ പറഞ്ഞിട്ടുണ്ട്.

ഗ്രാമത്തിലെ എതിര്‍ സമുദായം സഹോദരനെ കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണെന്നും പറയുന്നു. ദളിത് വിഭാഗത്തില്‍ പെടുന്ന പരാതിക്കാരിയുടെ സഹോദരന്‍ ജാട്ട് സമുദായത്തില്‍ നിന്നുള്ള വിവാഹിതയായ ഒരു സ്ത്രീയുമായി ഒളിച്ചോടിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
പ്രതികാരമായി യുവാവിന്റെ സഹോദരിമാരെ ബലാത്സംഗം ചെയ്യാനും ഇവരുടെ മുഖത്ത് കരിഓയില്‍ അടിച്ചു നഗ്‌നരാക്കി നടത്താനുമുള്ള ഖാപ് പഞ്ചായത്തിന്റെ തീര്‍പ്പിനെ പെണ്‍കുട്ടി നേരത്തെ അപലപിച്ചിരുന്നു












Click it and Unblock the Notifications