കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് മിനിട്ടില്‍ ചരിത്രം കുറിച്ച് ഇന്ത്യ; ഉപഗ്രഹവേധ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യം

Google Oneindia Malayalam News

Recommended Video

cmsvideo
ഉപഗ്രഹവേധ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യം | Oneindia Malayalam

ദില്ലി: ഇന്ത്യ വലിയ ബഹിരാകാശ നേട്ടം കൈവരിച്ചെന്ന് രാജ്യത്തെ അറിയിച്ച് പ്രധാനമന്ത്രി. ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യവിജയകരമായി പരീക്ഷിച്ചെന്നാണ് പ്രധാനമന്ത്രി രാജ്യത്തോടുള്ള അഭിസംബോധനയില്‍ വ്യക്തമാക്കിയത്.

<strong>ദീപാ നിശാന്ത് കുരുക്കില്‍; രമ്യ ഹരിദാസിനെ അവഹേളിച്ചെന്നാരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി</strong>ദീപാ നിശാന്ത് കുരുക്കില്‍; രമ്യ ഹരിദാസിനെ അവഹേളിച്ചെന്നാരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

മിഷന്‍ ശക്തി എന്ന് പേരിട്ട ദൗത്യം വിജയകരമായിരുന്നു.
ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വികസിപ്പിച്ചു. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഉപ്രഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്നതില്‍ ഇന്ത്യ വിജയിച്ചു. മൂന്ന് മിനിറ്റുകൊണ്ടാണ് ഒരു ഉപഗ്രഹത്തെ ഇന്ത്യ ആക്രമിച്ചു വീഴ്ത്തിയതെന്നും പ്രധാനമന്ത്രി അറിയിച്ചു.

ആദ്യം ആകാംക്ഷ

ആദ്യം ആകാംക്ഷ

11.45 നും 12 നും ഇടയിലുള്ള സമയത്ത് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രി രാവിലെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന എന്തായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു ഏവരും.

മോദിയുടെ രാവിലത്തെ ട്വീറ്റ്

സുപ്രധാനമായ പ്രസ്താവനയുണ്ടാകും

കാത്തിരിപ്പിന് വിരാമം

കാത്തിരിപ്പിന് വിരാമം

12 മണി കഴിഞ്ഞിട്ടും പ്രധാനമന്ത്രിയുടെ പ്രസ്താവന പുറത്ത് വരാതിരുന്നതോടെ ആകാംക്ഷ വര്‍ധിച്ചു. കാത്തിരിപ്പിന് വിരാമമിട്ട് 12:25 ഓടെയാണ് സുപ്രധാനം വിവരം പ്രധാനമന്ത്രി രാജ്യത്തെ അറിയിച്ചത്.

ഉപഗ്രഹവേധ മിസൈല്‍

ഉപഗ്രഹവേധ മിസൈല്‍

ഉപഗ്രഹവേധ മിസൈല്‍ സാങ്കേതിക വിദ്യ കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. നിലവില്‍ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് ഉപഗ്രഹവേധ മിസൈല്‍ സാങ്കേതിക വിദ്യയുള്ളത്.

തദ്ദേശീയമായി

തദ്ദേശീയമായി

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് പരീക്ഷിച്ചു വിജയിച്ചത്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍റ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍ ആണ് മിസൈല്‍ വികസിപ്പിച്ചത്. ലോ എര്‍ത്ത് ഓര്‍ബിറ്റ് ഭ്രമണ പഥത്തിലുള്ള ഉപഗ്രങ്ങളെ തകര്‍ക്കാന്‍ ഇനി ഇന്ത്യക്ക് സാധിക്കും.

ബഹിരാകാശത്തും

ബഹിരാകാശത്തും

ഇന്ത്യയെ സംബന്ധിച്ച് ഇത് വലിയൊരു അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കരയിലും കടലിലും ആകാശത്തും മാത്രമല്ല ബഹിരാകാശത്തുനിന്നുപോലുമുള്ള ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പുതിയ മിഷൻ

പുതിയ മിഷൻ

പ്രതിരോധ, വാർത്താവിനിമയ, കാർഷികനിരീക്ഷണ ഉപഗ്രഹങ്ങൾ അങ്ങനെ നിരവധി ഉപഗ്രഹങ്ങൾ ഇന്ത്യയുടെ പക്കലുണ്ട്. ഈ ഉപഗ്രഹങ്ങളുടെയെല്ലാം സുരക്ഷ ഉറപ്പാക്കാനും പുതിയ മിഷൻ കൊണ്ട് കഴിയും.

അഭിനന്ദിക്കുന്നു

അഭിനന്ദിക്കുന്നു

നേട്ടം രാജ്യത്തിന് പുതിയ പുതിയ ശക്തി നല്‍കും. അതിനാലാണ് ഇതിന് മിഷന്‍ ശക്തി എന്ന പേര് നല്‍കിയത്. ഇന്ത്യയെ കരുത്തുള്ള രാഷ്ട്രമാക്കി മാറ്റാന്‍ പരിശ്രമിച്ച എല്ലാ ശാസ്ത്രജ്ഞരെയും അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ നേട്ടം

ഇന്ത്യയുടെ നേട്ടം

ഇന്ത്യയുടെ നേട്ടം ഒരിക്കലും മറ്റൊരു രാജ്യത്തിനതിരെ ഉപയോഗിക്കില്ലെന്ന് രാജ്യാന്തര സമൂഹത്തിന് ഉറപ്പു നല്‍കുന്നു. ഇന്ത്യയുടെ സുരക്ഷയ്ക്കും പ്രതിരോധ ആവശ്യത്തിനുമായാണ് പരീക്ഷണം. പരീക്ഷണം രാജ്യന്തര നിയമങ്ങളെയോ ഉടമ്പടികളെയോ ലംഘിക്കുന്നില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ട്വീറ്റ്

മോദിയെ പ്രശംസിച്ച് രവിശങ്കര്‍ പ്രസാദ്

English summary
India tests anti-satellite weapon A-SAT, establishes itself as major space power: Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X