കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ ജാതിയിൽ അതൃപ്തി; സഹായത്തിന് ആളില്ല, മൃതദേഹം കൊണ്ടുപോയത് ബൈക്കിൽ

Google Oneindia Malayalam News

താഴ്ന്ന ജാതിക്കാരനായ ഡോക്ടർ പോസ്റ്റുമോർട്ടം ചെയ്തതിനെ തുടർന്ന് യുവാവിന്റെ മൃതദേഹം സംസ്കരിക്കുന്നതിൽനിന്ന് ബന്ധുക്കളും നാട്ടുകാരും വിട്ടുനിന്നു. സഹായത്തിന് ആരും എത്താതായതോടെ യുവാവിന്റെ മൃതദേഹം ബൈക്കിൽ കൊണ്ടുപോയാണ് സംസ്കരിച്ചത്. ഒഡീഷയിലെ ബർഗഡ് ജില്ലയിലാണ് സംഭവം.

മുചുനു സന്ധ എന്ന യുവാവാണ് മരിച്ചത്. കരൾ സംബന്ധമായ അസുഖത്താൽ ഏറെ നാളായി ബുദ്ധിമുട്ടുകയായിരുന്ന യുവാവിന്റെ അരോഗ്യ സ്ഥിതി കഴിഞ്ഞ ദിവസമാണ് മോശമായത്. ഇതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ചികിത്സക്കിടെ അദ്ദേഹം മരിച്ചു.

odisha

തുടർന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം അദ്ദേഹത്തിന്റെ മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോയി. ഗർഭിണിയായ ഭാര്യയും മൂന്ന് വയസുള്ള മകളും അമ്മയുമാണ് മുചുനുവിന് ഉണ്ടായിരുന്നത്. പോസ്റ്റുമോർട്ടം നടത്തിയത് താഴ്ന്ന ജാതിയിൽപ്പെട്ട ഡോക്ടറാണെന്ന് ചൂണ്ടിക്കാട്ടി ഗ്രാമത്തിൽ നിന്നോ ബന്ധുക്കളോ ആരും തന്നെ അന്ത്യകർമങ്ങൾക്കായി എത്തിയില്ല.

'പ്രണയവിവാഹത്തിന് കൂട്ടുനിന്നു', വൈദികന് പെൺകുട്ടിയുടെ പിതാവിന്റെ മർദനം'പ്രണയവിവാഹത്തിന് കൂട്ടുനിന്നു', വൈദികന് പെൺകുട്ടിയുടെ പിതാവിന്റെ മർദനം

തുടർന്നാണ് മൃതദേഹം ബൈക്കിൽ കൊണ്ടുപോകേണ്ടി വന്നത്. ഗ്രാമപഞ്ചായത്ത് സർപഞ്ചിന്റെ ഭർത്താവ് സുനിൽ ബെഹ്‌റയാണ് മൃതദേഹം സംസ്‌കരിക്കാൻ ബൈക്കിൽ കൊണ്ടുപോയത്. ആശുപത്രിയിൽ നിന്ന് മുചുനുവിന്റെ മൃതദേഹം ഗ്രാമത്തിലെത്തിച്ച ആംബുലൻസിന് പണം നൽകാനും സുനിൽ മാത്രമാണ് ഉണ്ടായിരുന്നത്.

8000 രൂപ പലരിൽനിന്നും ശേഖരിച്ച് ആംബുലൻസ് കൂലി നൽകുകയായിരുന്നുവെന്ന് സുനിൽ പറഞ്ഞു. 'പോസ്റ്റുമോർട്ടത്തിൽ ഗ്രാമത്തിലുള്ളവർ അതൃപ്തരാണ്. അതിനാലാണ് ആരും പ​ങ്കെടുക്കാതിരുന്നത്'. സുനിൽ പറയുന്നു. മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ സുനിൽ ആംബുലൻസ് ഡ്രൈവറോടും മറ്റുള്ളവരോടും ആവശ്യപ്പെടുകയും അവർ സമ്മതിക്കുകയും ചെയ്തിരുന്നു.എന്നാൽ, റോഡ് ഗതാഗതയോഗ്യമല്ലാത്തതിനാൽ ആംബുലൻസ് പാതിവഴിയിൽ നിർത്തേണ്ടി വന്നു. തുടർന്നാണ് സുനിൽ മൃതദേഹം ബൈക്കിൽ കെട്ടി ആംബുലൻസ് ഡ്രൈവറുടെയും സഹായികളുടെയും സഹായത്തോടെ സംസ്‌കാരത്തിനായി കൊണ്ടുപോകേണ്ടി വന്നത്.

വാഹനം ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; പോലീസുകാരെ സിപിഎം നേതാവ് മര്‍ദിച്ചെന്ന് ആരോപണംവാഹനം ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; പോലീസുകാരെ സിപിഎം നേതാവ് മര്‍ദിച്ചെന്ന് ആരോപണം

English summary
The body of a man had to be carried on a bike for cremation after his relatives refused to attend the funeral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X