• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുസ്ലീം സ്ത്രീകളെ ആപ്പിലാക്കി ഈ ആപ്പ്: ബുള്ളി ബായിന് എന്തിന് നിരോധനം? സോഷ്യൽ മീഡിയയിൽ വൻ വിവാദം

Google Oneindia Malayalam News

ഡൽഹി: 'ബുള്ളി ബായ്' ആപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം വൻ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഒരു വിവര ശേഖരണത്തിന്റെ കലവറയായി സൃഷ്ടിച്ച ആപ്പാണ് 'ബുള്ളി ബായ്'.

എന്നാൽ, ആ ആപ്പ് മുസ്ലീം സ്ത്രീകളുടെ ഫോട്ടോകൾ അവരുടെ സമ്മതമില്ലാതെ അപ്‌ലോഡ് ചെയ്യുന്നു എന്നതാണ് ആപ്പിനെതിരെ വിവാദം ആയത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ രോഷത്തിന് കാരണമായി.

'സുള്ളി ഡീൽസ്' എന്ന ആപ്പ് മാസങ്ങൾക്ക് ശേഷം 'ബുള്ളി ബായ്' എന്ന പേരിൽ സൃഷ്ടിച്ചിച്ചു. തുടർന്ന് ഈ ആപ്പ് മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങൾ ലേലം ചെയ്യുന്നു എന്ന് കണ്ടെത്തി.

1

ഇതിലൂടെ നൂറു കണക്കിന് മുസ്ലീം സ്ത്രീകളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് അപ്ലോഡ് ചെയ്യുകയും ലേലം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ, സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധത്തെ തുടർന്ന് ആപ്പ് പിൻവലിച്ചു. അതേ സമയം, ഇന്നലെ, ഒരു വനിതാ ജേണലിസ്റ്റ് ബുള്ളി ബായ് ആപ്പിൽ 'ഡീൽ ഓഫ് ദി ഡേ' ആയി നിൽക്കുന്ന ചിത്രം പങ്കുവച്ചു. " ഒരു മുസ്ലീം സ്ത്രീ എന്ന നിലയിൽ ഈ ഭയവും വെറുപ്പോടെ നിങ്ങൾ പുതുവർഷം ആരംഭിക്കേണ്ടി വരുന്നത് വളരെ സങ്കടകരമാണെന്ന്" മാധ്യമ പ്രവർത്തകൻ ട്വിറ്ററിൽ കുറിച്ചു.

മുസ്ലീം സ്ത്രീകള്‍ വില്‍പ്പനയ്ക്ക് ആപ്പില്‍, ചോദ്യങ്ങളുമായി പ്രതിപക്ഷം, ബ്ലോക്ക് ചെയ്‌തെന്ന് മന്ത്രിമുസ്ലീം സ്ത്രീകള്‍ വില്‍പ്പനയ്ക്ക് ആപ്പില്‍, ചോദ്യങ്ങളുമായി പ്രതിപക്ഷം, ബ്ലോക്ക് ചെയ്‌തെന്ന് മന്ത്രി

2

അതേസമയം, " ഇത് ഒരു സൈബർ കുറ്റ കൃത്യം ആണ്. ഉടനടി നടപടി എടുക്കാൻ ഞാൻ പോലീസിനോട് ആവശ്യപ്പെടുന്നു. കുറ്റവാളികൾ മാതൃകാ പരവും മാന്യവുമായ ശിക്ഷ അർഹിക്കുന്നു," കോൺഗ്രസ് നേതാവ് ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.

3

വ്യാപകമായ സ്ത്രീ വിരുദ്ധതയ്‌ക്ക് എതിരെ വർഗീയമായി ലക്ഷ്യം ഇടുന്ന പ്ലാറ്റ്‌ഫോമുകൾക്ക് എതിരെ കർശന നടപടിയെടുക്കാൻ താൻ കേന്ദ്ര വിവ രസാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ശിവസേന എം പി പ്രിയങ്ക ചതുർവേദി പറഞ്ഞു. 'ഇത് അവഗണിക്കപ്പെടുന്നത് തുടരുന്നത് ലജ്ജാകരമാണ്,' ചതുർവേദി കൂട്ടിച്ചേർത്തു.

ചാലിയാര്‍ പുഴയില്‍ അധ്യാപകന്‍ മുങ്ങി മരിച്ചു; മൃതദേഹം കണ്ടെത്തിയത് ശക്തമായ തെരച്ചിലിനൊടുവില്‍ചാലിയാര്‍ പുഴയില്‍ അധ്യാപകന്‍ മുങ്ങി മരിച്ചു; മൃതദേഹം കണ്ടെത്തിയത് ശക്തമായ തെരച്ചിലിനൊടുവില്‍

4

എന്നാൽ, ആപ്പിൽ ശനിയാഴ്ച രാവിലെ ഉപയോക്താവിനെ ബ്ലോക്ക് ചെയ്യുന്ന ഗിറ്റ് ഹമ്പ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും സി ഇ ആർ ടി യും പോലീസ് അധികൃതരും തുടർ നടപടികൾ ഏകോപിപ്പിക്കുന്നുണ്ടെന്നും വൈഷ്ണവ് അറിയിച്ചു. ഇത്തരം സൈറ്റുകൾ സൃഷ്ടിക്കുന്ന കുറ്റവാളികളെ ശിക്ഷിക്കണം എന്നും പ്ലാറ്റ്‌ഫോം തടയുന്നത് പ്രധാനമാണെന്നും ചതുർവേദി ഇക്കാര്യത്തിൽ പ്രതികരിച്ചു കൊണ്ട് പറഞ്ഞു.

5

സോഷ്യൽ മീഡിയയിൽ മുസ്ലീം സ്ത്രീകളെ ലേലം ചെയ്തതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് എതിരെ ഉടൻ തന്നെ എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്യണം എന്നും തൽഫലമായി നടപടി എടുക്കണം എന്നും ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകൻ ഡൽഹി പോലീസിന്റെ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. " ഇത്തരം വിദ്വേഷ പ്രചാരകർ മുസ്ലീം സ്ത്രീകളെ ആക്രമിക്കുന്നത് കാണുന്നത് നിരാശ ജനകമാണ്, യാതൊരു വിധ നടപടികളും ഭയക്കാതെ, ഡൽഹി പോലീസ് പോസ്റ്റ് ചെയ്ത ട്വീറ്റുകളുടെ അടിസ്ഥാനത്തിൽ, ഡൽഹി പോലീസ് ഈ കുറ്റം അറിഞ്ഞു എന്ന് ഞാൻ വിശ്വസിക്കുന്നു. മാധ്യമ പ്രവർത്തകന്ററെ പരാതിയിൽ വ്യക്തമാക്കുന്നു.

cmsvideo
  ഒമിക്രോണിന് പിന്നാലെ പുതിയ വൈറസ് ഫ്ലൊറോണ സ്ഥിരീകരിച്ചു | Oneindia Malayalam
  6

  അതേ സമയം, മറ്റൊരു വനിതാ മാധ്യമ പ്രവർത്തകയുടെ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ടർ 509 പ്രകാരം ഡൽഹി പോലീസ് എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൗത്ത് ഈസ്റ്റ് ജില്ലയിലെ സൈബർ പോലീസ് സ്റ്റേഷനിൽ എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്തതായി വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തിരുന്നു.

  English summary
  Uploading images of Muslim womens; Bulli Bai has been banned; social media take Huge controversy for this; reason is here
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X