Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനത്തിന് ശേഷം നാട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം, ചിലവിനായി നവജാതശിശുവിനെ വിറ്റു

ബറേലി: പീഡനത്തിന് ശേഷം നാട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി 25 കാരിയെ യുവാവ് വിവാഹം കഴിച്ചു. വിവാഹത്തിന്റെ ചിലവിനായി 25000 രൂപയ്ക്ക് ദമ്പതികള്‍ക്ക് ജനിച്ച നവജാതശിശു വില്‍ക്കേണ്ടി വന്നു. വിവാഹത്തിന് ശേഷം യുവതിയെ ഉപേക്ഷിച്ച യുവാവിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി യുവതി പോലീസില്‍ സമീപിച്ചിരിക്കുകയാണ്.

2014 ലാണ് പെണ്‍കുട്ടിയെ ഷവേസ് എന്ന യുവാവ് പീഡിപ്പിച്ചതായി പറയുന്നത്. ഒരേ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇവര്‍ അടുപ്പത്തിലാക്കുകയും വിവാഹം കഴിക്കാം എന്ന വാഗ്ദാനത്തില്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു. യുവതി ഗര്‍ഭിണിയായപ്പോള്‍ നാട്ടുകാരുടെയും ബന്ധുക്കളുടെയും നിര്‍ബന്ധത്തിന് വഴങ്ങി യുവതിയെ ഇയാള്‍ക്ക് വിവാഹം കഴിക്കേണ്ടി വന്നു.

 ndian

വിവാഹത്തിന് മുന്‍പ് ജനിച്ച കുട്ടിയെ വിവാഹ ചിലവുകള്‍ക്കായി കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് 25000 രൂപയ്ക്ക് വില്‍ക്കേണ്ടി വന്നു എന്നാണ് യുവതി പറയുന്നത്. കുറച്ച് നാളുകള്‍ക്കുള്ളില്‍ യുവതിയെ ഇയാള്‍ വിവാഹ മോചനം ചെയ്യുകയും ഏഴ് വയസ്സുള്ള കുട്ടിയുടെ പിതാവിനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുകയായിരുന്നു. ഒരുവിധത്തിലാണ് താന്‍ കെണിയില്‍ നിന്നും രക്ഷപ്പെട്ടത് എന്ന് യുവതി പറയുന്നു.

തന്നെ ചതിച്ച യുവാവിന് ശിക്ഷ നല്‍കണമെന്നും കുഞ്ഞിനെ തിരികെ കിട്ടണമെന്നും ആവശ്യപ്പെട്ടാണ് യുവതി ഇപ്പോള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മൂന്ന് വര്‍ഷമായി യുവതി അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് അവസാനം വേണമെന്നാണ് ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+