ഏഷ്യ കപ്പ്: ബംഗ്ലാ ഗര്‍ജനം, ത്രില്ലര്‍ പോരില്‍ ഇന്ത്യയെ അട്ടിമറിച്ച് ബംഗ്ലാദേശ്
കൊളംബോ: ഏഷ്യാ കപ്പിലെ അപ്രധാന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 6 റണ്‍സിന്റെ തോല്‍വി. ബംഗ്ലാദേശിന്റെ 266 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം 49.5 ഓവറില്‍ 259 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇന്ത്യയുടെ ബാറ്റിംഗ് നിരയുടെ ദൗര്‍ബല്യങ്ങള്‍ മുഴുവന്‍ തുറന്നുകാണിക്കപ്പെട്ട മത്സരത്തില്‍ ശുഭ്മാന്‍ ഗില്‍(121) സെഞ്ചറിയുമായി തിളങ്ങി.
സൂര്യകുമാര്‍ യാദവ്(26) ആണ് മറ്റൊരു പ്രധാന സ്കോറര്‍. ബംഗ്ലാദേശിന്റെ സ്പിന്‍ നിരയ്ക്കെതിരെ ഇന്ത്യ വിയര്‍ക്കുന്ന കാഴ്ച്ചയാണ് മത്സരത്തില്‍ കണ്ടത്. ഗില്‍ ഒരറ്റത്ത് നിന്ന് ബാറ്റുവീശിയപ്പോഴും പിന്തുണ നല്കാന് ആരുമില്ലായിരുന്നു. നേരിട്ട രണ്ടാം പന്തില്‍ രോഹിത് ശര്‍മ(0) പുറത്തായി. തന്‍സീം ഹസന്റെ പന്തിലായിരുന്നു പുറത്താവല്‍.

തിലക് വര്‍മ(5)യും പെട്ടെന്ന് മടങ്ങി. കെഎല്‍ രാഹുല്‍(19) ഇഷാന് കിഷന്(5) എന്നിവരും റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടി. അതേമസമയം ക്ഷമ പാലിച്ചാണ് മികച്ച സ്കോറിലേക്ക് എത്തിയത്. 133 പന്തില്‍ എട്ട് ബൗണ്ടറിയും അഞ്ച് സിക്സറും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. രവീന്ദ്ര ജഡേജ(7) ടൂര്‍ണമെന്റില്‍ വീണ്ടും പരാജയപ്പെട്ടു. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന് നാലും, തന്‍സീം ഹസന്, മെഹദി ഹസന്, എന്നിവര്‍ രണ്ടും വിക്കറ്റെടുത്തു. ഷാക്കിബ് അല്‍ ഹസന്, മെഹദി ഹസന് മിറാസ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഫൈനലില്‍ നേരത്തെ തന്നെ പ്രവേശിച്ചത് കൊണ്ട് ബൗളിംഗിലും ഫീല്‍ഡിംഗിലും ഉടനീളം ഇന്ത്യ പിഴവുകള്‍ വരുത്തി. നിരവധി ക്യാച്ചുകളാണ് കൈവിട്ടത്. അതുപോലെ ഫീല്‍ഡിംഗ് പിഴവുകളും ഉണ്ടായിരുന്നു.
ജസ്പ്രീത് ബുംറയും, മുഹമ്മദ് സിറാജും, കുല്‍ദീപ് യാദവുംഇല്ലാതെ ഇറങ്ങിയ ഇന്ത്യന്‍ ബൗളിംഗ് തുടക്കത്തില്‍ തന്നെ മികവ് കാണിച്ചു. തന്‍സിദ് ഹസന്(13) ലിറ്റണ്‍ ദാസ്(0) എന്നിവര്‍ വേഗത്തില്‍ മടങ്ങി. പിന്നാലെ തന്നെ അനാമുല്‍ ഹഖും(4) മടങ്ങിയതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലായി. പിന്നീട് ഷാക്കിബ് അല്‍ ഹസനാണ്(80) ടീമിനെ നയിച്ചത്. മെഹദി ഹസന് മിറാസിനെ(13) ഇടയ്ക്ക് നഷ്ടമായെങ്കിലും, തൗഹിദ് ഹൃദോയിയെ(54) പങ്കാളിയായി ലഭിച്ചതോടെ ഷാക്കിബ് തകര്‍ത്തടിക്കുകയായിരുന്നു. ഇരുവരെയും വമ്പന്‍ സ്കോറിന് സഹായിച്ചത് ഇന്ത്യ ക്യാച്ചുകള്‍ വിട്ടതാണ്.
അതുപോലെ ഫീല്‍ഡിംഗും നിലവാരമില്ലാത്ത പ്രകടനം ഇന്ത്യ പുറത്തെടുത്തപ്പോള്‍ ബംഗ്ലാദേശിന് സ്കോറിംഗ് എളുപ്പമാവുകയായിരുന്നു. 85 പന്തില്‍ ആറ് സിക്സറും മൂന്ന് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഷാക്കിബിന്റെ ഇന്നിംഗ്സ്. ഹൃദോയിയുടെ ഇന്നിംഗ്സില്‍ 5 ബൗണ്ടറിയും രണ്ട് സിക്സറുമുണ്ടായിരുന്നു. വാലറ്റത്ത് നസും അഹമ്മദ് 45 പന്തില്‍ 44 റണ്‍സടിച്ച് ബംഗ്ലാദേശിന്റെ സ്കോര്‍ ഉയര്ത്തു. ആറ് ബൗണ്ടറിയും ഒരു സിക്സറും താരം അടിച്ചത്. അതേസമയം ഇന്ത്യന്‍ നിരയില്‍ മുഹമ്മദ് ഷമിയും ഷാര്‍ദുല്‍ താക്കൂറും മൂന്ന് വീതം വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, പ്രസീത് കൃഷ്ണ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വേനൽക്കാലത്ത് ചൊറിച്ചിലും ചുവന്നപാടുകളും ഒക്കെ പമ്പ കടക്കും; ഈ ഔഷധങ്ങൾ ഒന്ന് പരീക്ഷിക്കൂ..! -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര?










Click it and Unblock the Notifications