ഇന്ത്യന്‍ ബാറ്റിംഗ് നിര ഓവര്‍റേറ്റഡ്? ഫൈനലില്‍ ലങ്കയായാലും പാകിസ്താനായാലും വീഴും, കാരണം ഇങ്ങനെ
ഇന്ത്യന്‍ ബാറ്റിംഗ് നിര ഓവര്‍ റേറ്റഡാണോ? ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യന്‍ രണ്ട് വമ്പന്‍മാരില്‍ ഒരാളെ നേരിടേണ്ടി വരും. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ബാറ്റിംഗ് ശക്തമാണോ എന്നറിയേണ്ടതുണ്ട്. തീര്‍ച്ചയായും ഇന്ത്യന്‍ ബാറ്റിംഗ് നിര ദൗര്‍ബല്യങ്ങള്‍ നിറഞ്ഞതാണ്. 2015 മുതലുള്ള ഐസിസി ട്രോഫികള്‍ പരിശോധിച്ചാല്‍ അക്കാര്യങ്ങള്‍ ബോധ്യപ്പെടാം.
ആ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ ഇന്ത്യ ബാറ്റിംഗ് നിര അമ്പേ പരാജയമായിരുന്നു. 329 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 233 റണ്‍സിനാണ് പുറത്തായത്. രോഹിത് ശര്‍മ നേടിയത് 34 റണ്‍സും, വിരാട് കോലി നേടിയത് ഒരു റണ്‍സുമാണ്. ഇതാണ് ഇന്ത്യയുടെ ടോപ് ഓര്‍ഡറിന്റെ അവസ്ഥ. ഓസ്‌ട്രേലിയ ജയിച്ചത് 95 റണ്‍സിനായിരുന്നു. സമാന അവസ്ഥ തന്നെയായിരുന്നു 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍.

പാകിസ്താന്‍ ഫൈനലില്‍ ഇന്ത്യക്കെതിരെ അടിച്ചെടുത്തത് 338 റണ്‍സ്. ഇന്ത്യ കൂടാരം കയറിയത് 158 റണ്‍സിന്. രോഹിത് ശര്‍മ പൂജ്യത്തിനും വിരാട് കോലി അഞ്ച് റണ്‍സിനും പുറത്തായി. ടോപ് ഓര്‍ഡര്‍ വന്‍ പരാജയമായിരുന്നു. പാകിസ്താന്‍ ജയിച്ചത് 180 റണ്‍സിനായിരുന്നു. 2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ 240 റണ്‍സ് വിജയലക്ഷ്യം ഇന്ത്യക്ക് മുന്നില്‍ വെച്ച ന്യൂസിലന്‍ഡ് വിജയിച്ചത് 18 റണ്‍സിനാണ്.
ഇതില്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ അതി ദയനീയമായിരുന്നു. രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ഓരോ റണ്‍സാണ് എടുത്തത്. ഇതില്‍ നിന്നെല്ലാം തന്നെ ഇന്ത്യയുടെ ബാറ്റിംഗ് നിര ദൗര്‍ബല്യങ്ങളാല്‍ നിറഞ്ഞതാണെന്ന് വ്യക്തമാണ്. ഇനി ഏഷ്യാ കപ്പിലേക്ക് വരാം. ഇന്ത്യ ഈ ടൂര്‍ണമെന്റില്‍ തന്നെ അവരുടെ ദൗര്‍ബല്യം പുറത്ത് കാണിച്ചിരിക്കുകയാണ്. പാകിസ്താനെതിരെയുള്ള ആദ്യ മത്സരം നോക്കാം.
ഷഹീന്‍ അഫ്രീദിയുടെ വേഗവും, സ്വിംഗുമുള്ള പന്തുകളില്‍ രോഹിത്തും, ശുഭ്മാന്‍ ഗില്ലും, വിരാട് കോലിയും പതറി. മധ്യനിര ഇല്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ സ്‌കോര്‍ 200 കടക്കില്ലായിരുന്നു. മഴ വന്നത് കൊണ്ട് ഇന്ത്യ രക്ഷപ്പെട്ടുവെന്നും പറയാം. ഇന്ത്യന്‍ വമ്പന്‍ സ്‌കോര്‍ അടിച്ച മത്സരത്തിലും നസീം ഷായുടെ അതിവേഗ പന്തുകളെ നേരിടാനാവാതെ രോഹിത് ബുദ്ധിമുട്ടിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ വെല്ലാലഗെയുടെ പന്തുകളെ മനസ്സിലാക്കാന്‍ പോലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിച്ചില്ല.
ശുഭ്മാന്‍ ഗില്ലിന് തുടരെ വിക്കറ്റ് ടു വിക്കറ്റ് പന്തുകള്‍ വന്നാല്‍ അതോടെ സമ്മര്‍ദമാകും. ധാരാളം പന്തുകള്‍ പാഴാക്കും. ഒടുവില്‍ പുറത്താവുകയും ചെയ്യും. രോഹിത്തിന് വേഗമേറിയ ഔട്ട്-ഇന്‍സ്വിംഗറുകളും അതുപോലെ ദൗര്‍ബല്യമാണ്. അതുപോലെ വിക്കറ്റിന് പുറത്തേക്ക് പോകുന്ന പന്തുകള്‍ കോലിക്കും ദൗര്‍ബല്യമാണ്. വെല്ലാലഗെ കോലിയെ പുറത്താക്കിയത് താരത്തിന്റെ ദൗര്‍ബല്യം കണ്ടറിഞ്ഞാണ്. ഗില്‍ പുറത്തായത് കണ്ട് ഫ്രണ്ട് ഫൂട്ടിലാണ് കോലി കളിച്ചത്.
എന്നാല്‍ മധ്യത്തില്‍ പിച്ച് ചെയ്ത പന്ത് മിഡ് വിക്കറ്റിന് നേരെ വന്നപ്പോള്‍ ബാക്ക് ഫൂട്ടില്‍ കളിക്കുകയല്ലാതെ കോലിക്ക് മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. അതോടെ പുറത്താവുകയും ചെയ്തു. ഇത്തരം പ്രശ്‌നങ്ങളുള്ള ഒരു ബാറ്റിംഗ് നിരയെ ലോകോത്തരം എന്ന് പറയാന്‍ സാധിക്കില്ല. നോക്കൗട്ട് മത്സരങ്ങളില്‍ ഇന്ത്യ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന കാഴ്ച്ചയാണ് ഉള്ളത്. ഫൈനലില്‍ പാകിസ്താന്‍ വന്നാലും, ശ്രീലങ്ക വന്നാലും ഇന്ത്യയുടെ ബാറ്റിംഗ് നിര വേഗത്തില്‍ തകരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.












Click it and Unblock the Notifications