ചെസ് ലോകകപ്പ്; പ്രഗ്നാനന്ദയോ കാള്‍സനോ? ജേതാവിനെ ടൈബ്രേക്കറില്‍ അറിയാം, രണ്ടാം ഗെയിമും സമനില
ബകു: ലോക ചെസ് ലോകകപ്പ് ഫൈനലിന്റെ രണ്ടാം റൗണ്ടിലും സമനില. ഇതോടെ മാഗ്നസ് കാള്‍സന്‍-പ്രഗ്നാനന്ദ പോരാട്ടം ടൈബ്രേക്കറിലേക്ക് നീണ്ടിരിക്കുകയാണ്. നാളെയാണ് ടൈ ബ്രേക്കര്‍ മത്സരം നടക്കുക. മത്സരത്തില്‍ വെളുത്ത കരുക്കളുമായി കളിച്ച കാള്‍സന് മുന്‍തൂക്കമുണ്ടായിരുന്നു. എന്നാല്‍ മികച്ച പ്രതിരോധമൊരുക്കി തന്നെ അതിനെ നേരിട്ട പ്രഗ്നാനന്ദ സമനില പിടിച്ചെടുക്കുകയായിരുന്നു.
നേരത്തെ ആദ്യ റൗണ്ടും ഇതുപോലെ സമനിലയില്‍ കലാശിക്കുകയായിരുന്നു. ലോക മൂന്നാം നമ്പറിനെ അടക്കം പരാജയപ്പെടുത്തിയാണ് പ്രഗ്നാനന്ദ ലോക ഒന്നാം നമ്പര്‍ താരമായ കാള്‍സനെതിരെ മത്സരത്തിനിറങ്ങിയത്. ടൈബ്രേക്കര്‍ മത്സരങ്ങള്‍ മൂന്നാം ദിനത്തിലാണ് നടക്കുക. അസര്‍ബൈജാനിലെ ബാകുവിലാണ് കലാശപ്പോര് നടക്കുന്നത്.

ചെസ് ലോകകപ്പില്‍ രണ്ട് ക്ലാസിക്കല്‍ ഗെയിമുകളാണ് ഉണ്ടാവുക. ഈ രണ്ട് ഗെയിമിലും രണ്ട് കളിക്കാര്‍ക്കും 90 മിനുട്ട് ഉണ്ടാവും. അതില്‍ നാല്‍പ്പത് നീക്കങ്ങള്‍ നടത്താം. അതിന് ശേഷം 30 മിനുട്ടില്‍ ബാക്കി നീക്കങ്ങള്‍ നടത്താം. മുപ്പത് സെക്കന്‍ഡുകള്‍ ബോണസായും ലഭിക്കും. ഈ രണ്ട് ക്ലാസിക്കല്‍ ഗെയിമുകളിലും ജേതാവിനെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും, രണ്ട് റാപ്പിഡ് ഫോര്‍മാറ്റ് ഗെയിംസിലേക്ക് മത്സരാര്‍ത്ഥികള്‍ പ്രവേശിക്കും.
ഓരോ മത്സരാര്‍ത്ഥിക്കും പത്ത് മിനുട്ട് വീതം ലഭിക്കും. പത്ത് സെക്കന്‍ഡ് ഇന്‍ക്രിമെന്റും ലഭിക്കും. ഇതില്‍ ജേതാവ് ഉണ്ടായില്ലെങ്കില്‍, ഒരു സെറ്റ് റാപ്പിഡ് ഗെയിംസ് കൂടി കളിക്കും. ഇത് നിയന്ത്രിതമായ സമയത്തായിരിക്കും. അഞ്ച് മിനുട്ടാണ് നല്‍കുക. മൂന്ന് സെക്കന്‍ഡ് ഇന്‍ക്രിമെന്റ് സമയവും അനുവദിക്കും. ഇതിലും സ്‌കോര്‍ തുല്യമാണെങ്കില്‍ സഡന്‍ ഡെത്തിലേക്ക് മത്സരം നീളും. ഇതില്‍ സിംഗിള്‍ ബ്ലിറ്റ്‌സ് ഗെയിമായിരിക്കും ജേതാവിനെ തീരുമാനിക്കുക.












Click it and Unblock the Notifications