ഇന്ത്യ ഒന്ന് കരുതിയിരുന്നോ? ബാബര്‍ അസം കിടിലന്‍ ഫോമില്‍; സന്നാഹത്തില്‍ തുടരെ ടോപ് സ്‌കോറുകള്‍
ന്യൂഡല്‍ഹി: ഏഷ്യ കപ്പില്‍ ഇന്ത്യ വിജയിക്കാന്‍ പ്രധാന കാരണം പാകിസ്താന്‍ ടീമിനെ തകര്‍ത്തത് തന്നെയായിരുന്നു. പക്ഷേ പാകിസ്താന്‍ വീണത് ബാറ്റിംഗിന്റെ കാര്യത്തിലായിരുന്നു. അവരുടെ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ മോശം ഫോമായിരുന്നു പ്രധാന കാരണം. വിരാട് കോലിക്ക് തുല്യനായി പാകിസ്താന്‍ ക്രിക്കറ്റ് ലോകം ഉയര്‍ത്തുന്ന താരമാണ് ബാബര്‍ അസം. ലോകകപ്പിലേക്ക് വരുമ്പോള്‍ പാകിസ്താന്‍ ഏറ്റവുമധികം ഭയപ്പെട്ട കാര്യം ബാബറിന്റെ ഫോമാണ്. എന്നാല്‍ ഇനി അക്കാര്യത്തില്‍ ഭയമേ വേണ്ട.
സന്നാഹ മത്സരത്തില്‍ ബാബറിന്റെ ബാറ്റിംഗ് കണ്ടവരാരും പാകിസ്താനെ പേടിയില്ലെന്ന് പറയില്ല. ഗംഭീരമായ രണ്ട് അര്‍ധ സെഞ്ച്വറികളാണ് താരം കുറിച്ചത്. ഒരു മത്സരത്തില്‍ സെഞ്ച്വറി വേണ്ടെന്ന് വെക്കുകയായിരുന്നു താരം. ന്യൂസിലന്‍ഡിനെതിരെ 80 റണ്‍സും, ഓസ്‌ട്രേലിയക്കെതിരെ 90 റണ്‍സുമാണ് താരം അടിച്ചെടുത്തത്.

പാകിസ്താന്‍ ടീം രണ്ടിലും തോറ്റെങ്കിലും പ്രകടനം കൊണ്ട് ബാബര്‍ മികച്ച് നിന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ കളിക്കാനിറങ്ങുമ്പോള്‍ പാകിസ്താന് ഏറ്റവും ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. അതിലുപരി വെടിക്കെട്ട് ബാറ്റിംഗാണ് ബാബര്‍ പുറത്തെടുത്തത്. ന്യൂസിലന്‍ഡിനെതിരായ ആദ്യ സന്നാഹ മത്സരത്തില്‍ 84 പന്തിലാണ് 80 റണ്‍സടിച്ചത്. ഓസ്‌ട്രേലിയക്കെതിരെ 59 പന്തിലാണ് 90 അടിച്ചത്.
ഇന്ത്യക്ക് മുന്നറിയിപ്പ് കൂടിയാണിത്. ഒക്ടോബര്‍ പതിനാലിന് ഇന്ത്യ പാകിസ്താന്‍ മത്സരം നടക്കാനുണ്ട്. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഈ മത്സരത്തിനായി ആരാധകര്‍ ഏറെ ആവേശത്തിലാണ്. ബാബര്‍ ഇന്ത്യക്കെതിരെ കഴിവിനൊത്ത പ്രകടനം ഇതുവരെ പുറത്തെടുത്തിട്ടില്ല. ഇത്തവണ അതിനുള്ള അവസരമാണെന്ന് ആരാധകര്‍ കരുതുന്നു.ഓസ്‌ട്രേലിയക്കെതിരെ താന്‍ നിസ്വാര്‍ത്ഥനായ കളിക്കാരനാണ് എന്ന് ബാബര്‍ ഒരിക്കല്‍ കൂടി തെളിയിക്കുകയും ചെയ്തു.
മുന്‍നിര ബാറ്റ്‌സ്മാന്‍മാനായ ബാബര്‍ ഓസീസിനെതിരെ ആറാമനായിട്ടാണ് ക്രീസിലെത്തിയത്. അതും 352 റണ്‍സ് എന്ന വമ്പന്‍ ടോട്ടല്‍ ചേസ് ചെയ്യുന്ന സമയമായിരുന്നു അത്. തന്റെ ബാറ്റിംഗ് പൊസിഷന്‍ ബാബര്‍ മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു. ഷദാബ് ഖാനാണ് ബാബറിനേക്കാള്‍ മുകളിലേക്ക് കയറി ഇറങ്ങിയത്. എന്നാല്‍ ബാബറിന്റെ വെടിക്കെട്ടായിരുന്നു ആറാം നമ്പറില്‍ കണ്ടത്. ഒടുവില്‍ റിട്ടയേഡ് ഔട്ടായിട്ടാണ് താരം മടങ്ങിയത്. തീര്‍ച്ചയായും സെഞ്ച്വറി നേടേണ്ടിയിരുന്ന മത്സരത്തിലാണ് അത് വേണ്ടെന്ന് താരം വെച്ചത്.
അതേസമയം റിട്ടയേര്‍ഡ് ചെയ്തതോടെ ടീമിലെ മറ്റ് താരങ്ങളായ ആഗ സല്‍മാനും, മുഹമ്മദ് നവാസിനും ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചു. മത്സരത്തില്‍ പതിനൊന്ന് ബൗണ്ടറിയും രണ്ട് സിക്‌സറുകളുമാണ് ബാബര്‍ അടിച്ചത്. മികച്ച രണ്ട് ടീമുകളോടുള്ള താരത്തിന്റെ പ്രകടനം ഇന്ത്യക്ക് വെല്ലുവിളിയാവാന്‍ ധാരാളം സാധ്യതയുണ്ട്. ബാബര്‍ ഇതിന് മുമ്പ് ഇന്ത്യയുമായി കളിച്ച സമയത്തൊന്നും അത്ര നല്ല ഫോമിലായിരുന്നില്ല കളിച്ചത്.
ഇത്തവണ ഫോം ഉയര്‍ന്ന് നില്‍ക്കുമ്പോഴാണ് താരം ഇന്ത്യയെ നേരിടുന്നത്. ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളര്‍ ജസ്പ്രീത് ബുംറയെ നന്നായി കളിക്കാന്‍ സാധിക്കുന്ന താരം എന്ന പേരും ബാബറിനുണ്ട്. നേരത്തെ തന്നെ ഇന്ത്യക്ക് ബാബറിന്റെ ഫോം തിരിച്ചെത്തുമെന്ന് നിരവധി താരങ്ങള്‍ നേരത്തെ പ്രവചിച്ചിരുന്നു.












Click it and Unblock the Notifications