ഇനി ഇന്ത്യയുടെ കളി ഗംഭീരമാവും; പരിശീലകനായി ഗൗതം ഗംഭീറിന് നിയമനം, രണ്ടും കൽപിച്ച് ബിസിസിഐ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ച് ബിസിസിഐ. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്. ടി20 ലോകകപ്പ് കിരീടധാരണത്തോടെ രാഹുൽ ദ്രാവിഡ് പടിയിറങ്ങിയതിന് പിന്നാലെയാണ് ഗംഭീറിന്റെ നിയമനം. നേരത്തെ ഇക്കാര്യത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയായിരുന്നു ഇതുവരെ.
വിവിഎസ് ലക്ഷ്‌മൺ താൽക്കാലിക പരിശീലകനായി സിംബാബ്‌വെയ്‌ക്കെതിരെ 5 മത്സരങ്ങളുടെ ടി20 പരമ്പരയാണ് ഇന്ത്യൻ ടീം ഇപ്പോൾ കളിക്കുന്നത്. 3 ടി20യും 3 ഏകദിനങ്ങളും ഉൾപ്പെടുന്ന ശ്രീലങ്കൻ പരമ്പരയോടെ ഗംഭീർ ചുമതല ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പര്യടനം ജൂലൈ 27ന് ആരംഭിച്ച് ഓഗസ്‌റ്റ് 7നാണ് അവസാനിക്കുക.

അതേസമയം, ഐപിഎല്ലിലെ മികവ് ഉൾപ്പെടെയാണ് ഗംഭീറിനെ പരിഗണിക്കാൻ ബിസിസിഐയെ പ്രേരിപ്പിച്ച ഘടകങ്ങളിൽ ഒന്ന്. 2022ൽ ലഖ്‌നൗ ടീമിന്റെ ഉപദേശകനായാണ് ഗംഭീറിന്റെ രണ്ടാം ഐപിഎൽ കരിയറിന് ജീവൻ വച്ചത്. ഈ രണ്ട് വർഷങ്ങളിൽ ലഖ്‌നൗ പ്ലേ ഓഫിൽ എത്തിയത് ഗംഭീറിന്റെ മികവ് കൊണ്ട് കൂടിയായിരുന്നു.
പിന്നീട് വർഷങ്ങൾക്ക് ശേഷം തന്റെ തട്ടകമായ കൊൽക്കത്തയിലേക്ക് ഇക്കുറി ഗംഭീർ വണ്ടി കയറി. അങ്ങനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉപദേശകനായി ചുമതല ഏറ്റെടുത്തു. ആദ്യ വരവിൽ തന്നെ ടീമിനെ കിരീടത്തിലേക്ക് നയിക്കാനും ആരാധകരുടെ പ്രിയപ്പെട്ട ഗൗതിക്ക് കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഐപിഎല്ലിൽ മുൻപ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായിരുന്ന ഗൗതം ഗംഭീർ രണ്ട് വട്ടം ടീമിനെ കിരീടത്തിലേക്ക് നയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഗംഭീറിനെ സംബന്ധിച്ച് ഇന്ത്യൻ പരിശീലക സ്ഥാനം കൂടുതൽ വെല്ലുവിളിയാവാൻ ഇടയില്ല. എന്നാൽ ഐപിഎൽ പോലെയല്ല ഇന്ത്യൻ ടീമിലെ പരിശീലക ചുമതല എന്നാണ് അനിൽ കുംബ്ലെ അടക്കമുള്ള മുൻനിര താരങ്ങൾ നേരത്തെ അഭിപ്രായപ്പെട്ടത്.
ഇത്തവണ ബിസിസിഐ രണ്ടും കൽപിച്ച് തന്നെ
സ്ഥാനമൊഴിഞ്ഞ പരിശീലകൻ രാഹുൽ ദ്രാവിഡിൽ നിന്ന് ഏറെ വ്യത്യസ്‌തമായ ശൈലി വച്ചുപുലർത്തുന്ന താരമാണ് ഗൗതം ഗംഭീർ. കളത്തിലും പുറത്തും ആക്രമണോത്സുകത കാട്ടുന്നതിൽ ഒട്ടും മടി കാണിക്കാത്ത താരത്തെ കൊണ്ട് വരുമ്പോൾ ബിസിസിഐ വലിയ പ്രതീക്ഷകളാണ് മുന്നോട്ട് വയ്ക്കുന്നത്. ഇന്ത്യൻ ടീമിന്റെ ശൈലി ഒന്നാകെ ഉടച്ചു വാർക്കുകയാവും ഗംഭീറിലൂടെ മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്.
കാരണം കഴിഞ്ഞ മൂന്ന് ഏകദിന ലോകകപ്പുകളിൽ അവസാനവട്ടം കലമുടയ്ക്കുന്ന ഇന്ത്യൻ ടീമിന്റെ പതിവ് രീതി മാറ്റി കൊണ്ട് കൂടുതൽ പ്രൊഫഷണൽ ശൈലിയിലൂടെ ടീമിനെ വാർത്തെടുക്കാനും 2027 ലോകകപ്പിൽ കിരീടം ഉറപ്പിക്കാനുമാണ് ബിസിസിഐ ശ്രമം. അത് ഗംഭീറിലൂടെ സാധ്യമാകും എന്നാണ് മാനേജ്‌മെന്റ് കരുതുന്നത്.
കൂടാതെ വിവിധ ഫോർമാറ്റുകളിൽ വെവ്വേറെ ടീം എന്ന നയത്തിലേക്കും ഇന്ത്യ മാറാനിടയുണ്ട്. ടെസ്‌റ്റിൽ ഒരു പ്രത്യേക ടീമിനെ തന്നെ അനുവദിക്കണമെന്ന ആവശ്യം ഗംഭീർ തന്നെ മുന്നോട്ട് വച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. അതേസമയം, ഗംഭീറിന്റെ വരവിൽ ആരാധകർ ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നത് രോഹിതിന്റെയും കോഹ്ലിയുടെയും ഭാവിയാണ്.
ഇരുവരും ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ഏകദിന, ടെസ്‌റ്റ് ടീമുകളിൽ ഇനിയും സേവനം അനുഷ്‌ഠിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇവരെ ടീമിന്റെ പ്രധാന ഭാഗമാക്കാതെ പുതിയ താരങ്ങൾക്ക് അവസരം നൽകി കൊണ്ടുള്ള നയമാണോ ഗംഭീർ പിന്തുടരുക എന്നാണ് ഇനി കണ്ടറിയേണ്ടത്, അക്കൂട്ടത്തിൽ സഞ്ജു ഉൾപ്പെടെയുള്ള ഒരുപിടി താരങ്ങൾ അവസരം കാത്തിരിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications