Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകകപ്പ് 2023: പതറാതെ കോഹ്ലിയും രാഹുലും; ഇന്ത്യയ്ക്ക് ജയത്തുടക്കം

ചെന്നൈ: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയത്തുടക്കം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 52 പന്തും ആറ് വിക്കറ്റും ബാക്കി നില്‍ക്കെ മറികടന്നു. അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയുടേയും കെ എല്‍ രാഹുലിന്റേയും പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്. വിരാട് കോഹ്ലി 85 റണ്‍സെടുത്തപ്പോള്‍ കെ എല്‍ രാഹുല്‍ 97 റണ്‍സുമായി പുറത്താകാതെ നിന്നു.

താരതമ്യേന ദുര്‍ബല ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ അപ്രതീക്ഷിത തകര്‍ച്ചെയയാണ് നേരിട്ടത്. സ്‌കോര്‍ ബോര്‍ഡില്‍ വെറും രണ്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ രോഹിത് ശര്‍മ്മ, ഇഷന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ പൂജ്യത്തിന് പുറത്തായി. എന്നാല്‍ പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന കോഹ്ലിയും രാഹുലും ക്ഷമയോടെ ഓസീസ് ബൗളര്‍മാരെ നേരിട്ടു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 165 റണ്‍സ് ആണ് കൂട്ടിച്ചേര്‍ത്തത്.

ICC World Cup 2023

നേരത്തെ ആദ്യം ബാറ്റ് ചെയ്തസ ഓസീസിന് ഇന്ത്യന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തിന് മുന്നില്‍ ചെറുത്തുനില്‍ക്കാനായില്ല. സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഓസീസ് ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് വീഴുകയായിരുന്നു. സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും മാത്രമാണ് അല്‍പമെങ്കിലും ചെറുത്തുനില്‍പ്പിന് ശ്രമിച്ചത്. ജസ്പ്രീത് ബുംറയാണ് ഓസ്ട്രേലിയ്ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്.

സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ് മാത്രമുള്ളപ്പോള്‍ മിച്ചല്‍ മാര്‍ഷിനെ പറഞ്ഞുവിട്ട് ബുംറയിലുടെ ഇന്ത്യ വിക്കറ്റ് വേട്ട തുടങ്ങി. എന്നാല്‍ പിന്നാലെയെത്തിയ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ക്ക് ഉറച്ച പങ്കളിയായി. 46 റണ്‍സെടുത്ത സ്മിത്തും 41 ണ്‍സെടുത്ത വാര്‍ണറും പതിയെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. എന്നാല്‍ കുല്‍ദീപ് യാദവിനെ പന്തേല്‍പ്പിച്ചതോടെ കളി മാറി. വാര്‍ണറെ സ്വന്തം പന്തില്‍ പിടികൂടി കുല്‍ദീപ് ഇന്ത്യയ്ക്ക് ബ്രേക്ക് സമ്മാനിച്ചു.

സ്മിത്തിന് കൂട്ടായെത്തിയ ലബുഷാനെ ചെറുത്ത് നില്‍പിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സ്മിത്തിനെ പുറത്താക്കി ജഡേജ വരവറിയിച്ചു. പിന്നാലെ ഓസീസ് ബാറ്റിംഗ് നിര തകര്‍ന്നടിയുകയായിരുന്നു. മാക്സ് വെല്‍ 15 റണ്‍സിനും അലക്സ് കാരി റണ്ണെടുക്കാതേയും കാമറൂണ്‍ ഗ്രീന്‍ എട്ട് റണ്ണുമായും മടങ്ങി. ഓസ്ട്രേലിയയുടെ ആറ് വിക്കറ്റുകളും വീഴ്ത്തിയത് സ്പിന്നര്‍മാരാണ്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റെടുത്തു. അശ്വിന്‍ ഒരു വിക്കറ്റും നേടി. ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+