Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹാവൂ... രക്ഷപ്പെട്ടു..! കോലി ഡിആര്‍എസ് അതിജീവിച്ചതിന് പിന്നാലെ നെടുവീര്‍പ്പിട്ട് അനുഷ്‌ക

2023 ലോകകപ്പിലെ ആവേശകരമായ ഒന്നാം സെമി ഫൈനല്‍ ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യയും ന്യൂസിലാന്റും തമ്മില്‍ മുംബൈയിലാണ് ഏറ്റുമുട്ടുന്നത്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പതിവ് പോലെ പവര്‍പ്ലേയില്‍ ആഞ്ഞടിച്ച രോഹിതും ശുഭ്മാന്‍ ഗില്ലും ഒരിക്കല്‍ കൂടി ഈ ലോകകപ്പില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി.

8.2 ഓവറില്‍ 71 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് സഖ്യം പിരിഞ്ഞത്. ഇതില്‍ 47 റണ്‍സും രോഹിത് ശര്‍മ്മയുടെ സംഭാവനയായിരുന്നു. 29 പന്തില്‍ രോഹിത് ശര്‍മ്മ നാല് വീതും സിക്‌സും ഫോറും പായിച്ചാണ് 47 റണ്‍സെടുത്തത്. രോഹിതിനെ കെയ്ന്‍ വില്യംസണിന്റെ കൈയിലെത്തിച്ച് ടിം സൗത്തിയാണ് പുറത്താക്കിയത്. പിന്നാലെ എത്തിയത് സൂപ്പര്‍താരം വിരാട് കോലിയാണ്.

ICC World Cup 2023

എന്നാല്‍ നേരിട്ട മൂന്നാം പന്തില്‍ തന്നെ വിരാട് കോലിയെ ടിം സൗത്തി എല്‍ബിയില്‍ കുരുക്കി. വിക്കറ്റിനായി ന്യൂസിലാന്റ് ബൗളര്‍മാരെല്ലാം ആര്‍ത്തുവിളിച്ചെങ്കിലും അംപയര്‍ അനുവദിച്ചില്ല. ഇതോടെ വില്യംസണും സൗത്തിയും ചര്‍ച്ച നടത്തി ഡിആര്‍എസിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഈ സമയം ഗാലറിയിലും നിരാശയും ആശങ്കയും പരന്നു. വിരാടിന്റെ ഭാര്യ അനുഷ്‌കയും നിരാശയോടെ മൂന്നാം അംപയറുടെ തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നു.

ഡിആര്‍എസില്‍ പന്ത് ബാറ്റില്‍ തട്ടിയതിന് ശേഷമാണ് പാഡില്‍ കൊണ്ടതെന്ന് വ്യക്തമായതോടെ ഓണ്‍-ഫീല്‍ഡ് തീരുമാനം നിലനില്‍ക്കുന്നതായി മൂന്നാം അംപയര്‍ അറിയിക്കുകയായിരുന്നു. ഇതോടെ ഗാലറിയില്‍ വീണ്ടും ആരവയമുയര്‍ന്നു. പിന്നാലെ അനുഷ്‌ക ശര്‍മ്മ ആശ്വാസത്തോടെ നെടുവീര്‍പ്പിടുന്നതും കാണാമായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

വിരാട് കോലിയുടെ മിക്ക കളികളും നേരില്‍ കാണാന്‍ അനുഷ്‌ക ശര്‍മ്മ എത്താറുണ്ട്. സെഞ്ച്വറി പോലുള്ള നേട്ടങ്ങളിലെത്തുമ്പോള്‍ കോലി ഗാലറിയിലുള്ള അനുഷ്‌കയെ അഭിവാദ്യം ചെയ്യാറുമുണ്ട്. നിലവില്‍ ഏകദിനത്തില്‍ 49 സെഞ്ച്വറികളുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ലോകറെക്കോഡിനൊപ്പമാണ് വിരാട് കോലി. 50-ാം സെഞ്ച്വറി ലോകകപ്പില്‍ തന്നെയുണ്ടാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍.

അതിനിടെ ന്യൂസിലാന്റിനെതിരെ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. രോഹിത് പുറത്തായതിന് ശേഷം വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോകുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 24 ഓവറില്‍ 178-1 റണ്‍സ് എന്ന നിലയിലാണ്. ശുഭമാന്‍ ഗില്‍ 79 റണ്‍സുമായി റിട്ടയേര്‍ഡ് ഹര്‍ട്ടായി. വിരാട് കോലി 41 റണ്‍സുമായും ക്രീസിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+