Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസിയെ അറിയിക്കാതെ പിച്ചില്‍ തിരിമറി, സെമിയില്‍ ഇന്ത്യക്ക് അനുകൂലമായ പിച്ച്? ഗുരുതര ആരോപണം

2023 ലോകകപ്പിന്റെ ആദ്യ സെമിക്ക് മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. പ്രാഥമിക റൗണ്ടില്‍ പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും നാലാം സ്ഥാനക്കാരായ ന്യൂസിലാന്റും തമ്മിലാണ് ആദ്യ സെമി. മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. രണ്ടാം സെമി നാളെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലും നടക്കും.

ഈ ലോകകപ്പില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യയുടെ കുതിപ്പ്. കളിച്ച ഒമ്പത് മത്സരങ്ങളിലും ഇന്ത്യ ആധികാരികയാണ് വിജയിച്ചത്. ന്യൂസിലാന്റാകട്ടെ അഞ്ച് ജയങ്ങളോടെയാണ് സെമി ബര്‍ത്ത് ഉറപ്പിച്ചത്. കഴിഞ്ഞ രണ്ട് ലോകകപ്പിലും ന്യൂസിലാന്റായിരുന്നു റണ്ണേഴ്‌സ് അപ്പ്. ഇന്ത്യയാകട്ടെ 2011 ല്‍ ലോകകപ്പ് നേടിയ ശേഷം 2015 ലും 2019 ലും സെമിഫൈനലില്‍ വീണു. 2019 ല്‍ ന്യൂസിലാന്റിനോടാണ് ഇന്ത്യ പരാജയപ്പെട്ടത്.

ICC World Cup 2023

അതിനാല്‍ തന്നെ ഇന്ന് നടക്കുന്ന സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ഫൈനലില്‍ കടക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം സെമി ഫൈനലിന് മുന്നെ മുംബൈയിലെ പിച്ച് സംബന്ധിച്ച് സംശയമുയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് പശ്ചാത്യ മാധ്യമങ്ങള്‍. 'ബുധനാഴ്ച ന്യൂസിലന്‍ഡിനെതിരെ മുംബൈയില്‍ നടക്കുന്ന തങ്ങളുടെ ടീമിന്റെ സെമിഫൈനലിനായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയുടെ അനുമതിയില്ലാതെ പിച്ച് മാറ്റി' എന്നാണ് ഡെയ്ലി മെയില്‍ യുകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഗവേണിംഗ് ബോഡിയുടെ കണ്‍സള്‍ട്ടന്റായ ആന്‍ഡി അറ്റ്കിന്‍സന്റെ മേല്‍നോട്ടത്തിലാണ് ഐസിസി ഇവന്റുകളിലെ പിച്ചുകള്‍ തയ്യാറാക്കുന്നത്. ഓരോ ഗെയിമിനും സ്‌ക്വയറിലുള്ള അക്കമിട്ട സ്ട്രിപ്പുകളില്‍ ഏതൊക്കെ ഉപയോഗിക്കണമെന്ന് നേരത്തെ തന്നെ തീരുമാനിക്കും. എന്നാല്‍ ടൂര്‍ണമെന്റ് അതിന്റെ പാരമ്യത്തിലെത്തുമ്പോള്‍ ഈ ധാരണ അവഗണിച്ചു എന്നാണ് ഡെയ്‌ലി മെയില്‍ അവകാശപ്പെടുന്നത്.

ഇതിനകം രണ്ടുതവണ ഉപയോഗിച്ച പിച്ചില്‍ ആണ് സെമി ഫൈനല്‍ നടക്കുന്നത്. ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്ക് സഹായകമാകും ഇത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ബുധനാഴ്ചത്തെ മത്സരത്തിനുള്ള പിച്ച് ഏഴാം നമ്പര്‍ ആയിരിക്കേണ്ടതായിരുന്നു. ഈ വേദിയിലെ നാല് ഗ്രൂപ്പ് മത്സരങ്ങളില്‍ ഒന്നിലും ഉപയോഗിക്കാത്ത തികച്ചും പുതിയ പ്രതലമാണിത്.

എന്നാല്‍ ആറാം നമ്പര്‍ പിച്ചാണ് സെമിക്കായി ഒരുക്കിയിരിക്കുന്നത് എന്നാണ് ഡെയ്‌ലി മെയില്‍ പറയുന്നത്. 50-ലധികം ബി സി സി ഐ, ഐ സി സി ഉദ്യോഗസ്ഥരുള്ള വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്ന സന്ദേശങ്ങളില്‍ ഇത് സ്ഥിരീകരിക്കുന്നുണ്ട്. ആറാം നമ്പര്‍ പിച്ച് ഇതിനകം ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ലീഗ് മത്സരങ്ങള്‍ നടത്തിയ പിച്ചാണ്. പിച്ച് നമ്പര്‍ 7-ല്‍ അവ്യക്തമായ ഒരു പ്രശ്‌നമുണ്ടെന്നാണ് അറ്റ്കിന്‍സണോട് പറഞ്ഞത്.

ഞായറാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ പ്ലാനുകളും ഏകപക്ഷീയമായി മാറ്റിയേക്കുമെന്ന ആശങ്കയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലുള്ള ടൂര്‍ണമെന്റിന്റെ ഓപ്പണിംഗ് ഗെയിം, മുന്‍കൂട്ടി സമ്മതിച്ച പിച്ചില്‍ 6-ാം നമ്പറില്‍ നടന്നപ്പോള്‍, അടുത്ത മൂന്ന് മത്സരങ്ങളിലൊന്നും ഷെഡ്യൂള്‍ പാലിച്ചില്ലെന്ന് അറ്റ്കിന്‍സണ്‍ തന്റെ മേലധികാരികള്‍ക്ക് അയച്ച ഇമെയിലില്‍ അവകാശപ്പെട്ടു. ശരിയായ അറിയിപ്പോ മുന്‍കരുതലുകളോ ഇല്ലാതെയാണ് മാറ്റങ്ങള്‍ വരുത്തിയത് എന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+