Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബാബര്‍ അസം കിംഗ് അല്ല...'; അഫ്ഗാനെതിരായ തോല്‍വിക്ക് പിന്നാലെ വിമര്‍ശിച്ച് മുന്‍താരങ്ങള്‍

ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാന്‍ എട്ട് വിക്കറ്റിന് തോറ്റതിന് പിന്നാലെ ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെ മുന്‍ താരങ്ങള്‍ രംഗത്ത്. 283 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോര്‍ അഫ്ഗാനിസ്ഥാന്‍ നിഷ്പ്രയാസം മറികടന്നതിന് കാരണം ബാബര്‍ അസമിന്റെ മോശം ക്യാപ്റ്റന്‍സിയാണ് എന്നാണ് മുന്‍ താരങ്ങളുടെ അഭിപ്രായം. ബാബറിന്റെ ബൗളിംഗ് മാറ്റങ്ങളും ഫീല്‍ഡ് പ്ലേസ്മെന്റുകളുമാണ് കനത്ത വിമര്‍ശനത്തിന് വിധേയമായത്.

അഫ്ഗാന്‍ കൂട്ടുകെട്ടുകള്‍ കെട്ടിപ്പടുക്കുമ്പോള്‍ ഹാരിസ് റൗഫിനെ ശരിയായി ഉപയോഗിക്കാത്തതിനും സ്ട്രൈക്ക് ബൗളര്‍മാരരെ കൊണ്ടുവരുന്നതിന് പകരം സ്പിന്നര്‍മാരില്‍ ഉറച്ച് നിന്നതും ബാബര്‍ അസമിന്റെ തെറ്റായ തീരുമാനമായി പോയി എന്നാണ് കുറ്റപ്പെടുത്തല്‍. അഫ്ഗാനെതിരായ തോല്‍വിക്ക് പിസിബി ചെയര്‍മാനും സെലക്ടര്‍മാരും ക്യാപ്റ്റനും പരിശീലകരും എല്ലാവരും ഉത്തരവാദികളാണെന്ന് മുന്‍താരം വസീം അക്രം പറഞ്ഞു.

ICC World Cup 2023

എന്നാല്‍ ഏറ്റവും കൂടുതല്‍ ഉത്തരവാദിത്തം ബാബര്‍ അസമിനാണെന്നാണ് മുന്‍ ഓള്‍റൗണ്ടര്‍ ഷോയ്ബ് മാലിക്ക് പറഞ്ഞത്. പരാജയത്തില്‍ ഏറ്റവും ഉത്തരവാദിത്തമുള്ള ആള്‍ ക്യാപ്റ്റന്‍ ആണ്. ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ബാബര്‍ രാജാവാണ്. എന്നാല്‍ ഒരു ലീഡര്‍ എന്ന നിലയില്‍ അദ്ദേഹം ആ വിശേഷണത്തിന് അര്‍ഹനല്ല എന്നാണ് ഷോയ്ബ് മാലിക്ക് പറഞ്ഞത്. മുന്‍ താരം മോയിന്‍ ഖാനും ബാബര്‍ അസമിനെ വിമര്‍ശിച്ച് രംഗത്തെത്തി.

കഴിഞ്ഞ നാല് വര്‍ഷമായി ടീമിനെ നയിച്ചിട്ടും ഒരു തുടക്കക്കാരനെ പോലെയാണ് ഇപ്പോഴത്തെ നായകന്‍ മോയിന്‍ ഖാന്‍ വിമര്‍ശിച്ചു. മിക്കവാറും എല്ലാ വലിയ ഇവന്റുകളിലും ബാബര്‍ ടീമിനെ നയിച്ചിട്ടുണ്ട്. എന്നാല്‍ ഈ കാലയളവില്‍ അദ്ദേഹം ഒരു കാര്യവും പഠിച്ചിട്ടില്ല എന്ന് മോയിന്‍ ഖാന്‍ പറഞ്ഞു. എതിരാളികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടിവരുമ്പോള്‍ ബാബര്‍ ഒന്നും ചെയ്യുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.

വിക്കറ്റുകള്‍ ആവശ്യമുള്ളപ്പോള്‍ ക്ലോസ്-ഇന്‍ ഫീല്‍ഡര്‍മാരെ സജ്ജരാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'നമ്മുടെ ക്യാപ്റ്റന്‍ ബോക്സിന് പുറത്ത് ചിന്തിക്കുന്നില്ല' എന്നായിരുന്നു ബാബര്‍ അസമിനെ കുറിച്ച് മുന്‍ ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹഖ് പറഞ്ഞത്. ഡീപ്പില്‍ നാല് ഫീല്‍ഡര്‍മാര്‍ ഉള്ളപ്പോള്‍ പവര്‍പ്ലേയ്ക്ക് ശേഷം ക്യാപ്റ്റന്‍ പന്ത് നല്‍കിയിരുന്നെങ്കില്‍ അത് ഹാരിസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

അഞ്ച് മത്സരങ്ങളില്‍ പാക്കിസ്ഥാന്റെ മൂന്നാം തോല്‍വിയാണിത്. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണെങ്കിലും ഒന്നോ രണ്ടോ തോല്‍വികള്‍ അവരുടെ സെമി ഫൈനല്‍ പ്രതീക്ഷകളെ ഇല്ലാതാക്കും. ഒക്ടോബര്‍ 27 ന് വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയുമായാണ് പാകിസ്ഥാന്റെ അടുത്ത മത്സരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+