ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമായി ഇന്ത്യ, കിവീസിനെ പിന്നിലാക്കി, മുന്നിലുള്ളത് ആ ടീം മാത്രം
ലോകകപ്പിലെ തങ്ങളുടെ ആറാം മത്സരത്തിലും വിജയിച്ച് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ഈ ലോകകപ്പില്‍ തോല്‍വി അറിയാത്ത ഏക ടീമാണ് ഇന്ത്യ. ഇന്നലത്തെ മത്സരത്തില്‍ ലോകചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ 100 റണ്‍സിനാണ് ഇന്ത്യ തകര്‍ത്ത് വിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മ്മയുടെ അര്‍ധ സെഞ്ച്വറിയും (87) സൂര്യകുമാര്‍ യാദവിന്റേയും (49) കെഎല്‍ രാഹുലിന്റേയും (39) പ്രകടനവുമാണ് തുണയായത്.
50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 229 റണ്‍സാണ് ഇന്ത്യ കുറിച്ചത്. 230 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് 129 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഏഴ് ഓവറില്‍ 22 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും ചേര്‍ന്നാണ് ലോകചാമ്പ്യന്‍മാരെ എറിഞ്ഞോടിച്ചത്. ജയത്തോടെ ഇന്ത്യ സെമി ഏറെക്കുറെ ഉറപ്പിച്ചു.

ആറ് തുടര്‍വിജയങ്ങളും +1.405 നെറ്റ് റണ്‍ റേറ്റോടെയും ഇന്ത്യയ്ക്ക് 12 പോയിന്റുണ്ട്. ഇംഗ്ലണ്ടാകട്ടെ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ആറ് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും -1.652 എന്ന നെറ്റ് റണ്‍ റേറ്റുമായി വെറും രണ്ട് പോയിന്റ് മാത്രമാണ് ഇംഗ്ലണ്ടിന് ഉള്ളത്. ഇന്ത്യയോടും തോറ്റതോടെ ഇംഗ്ലണ്ടിന്റെ സെമിഫൈനല്‍ പ്രതീക്ഷകള്‍ അവസാനിക്കുകയും ചെയ്തു.
അതേസമയം ഇന്നലത്തെ ജയത്തോടെ റെക്കോഡ് ബുക്കില്‍ ഇടം നേടാനും ഇന്ത്യക്ക് സാധിച്ചു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളുടെ നിരയിലേക്കാണ് ഇന്ത്യ എത്തിയിരിക്കുന്നത്. ലോകകപ്പിലെ തങ്ങളുടെ 59-ാം വിജയമാണ് ഇന്ത്യ ഇന്നലെ രേഖപ്പെടുത്തിയത്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ജയിച്ച ടീമുകളുടെ പട്ടികയില്‍ ന്യൂസിലന്‍ഡിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്താനും ഇന്ത്യക്കായി.
അഞ്ച് തവണ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ മാത്രമാണ് ഏകദിന ലോകകപ്പില്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍ മത്സരങ്ങള്‍ ജയിച്ചിട്ടുള്ളത് (73). ന്യൂസിലന്‍ഡ് 58 മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ ഇംഗ്ലണ്ട് 50 ലോകകപ്പ് മത്സരങ്ങളിലും പാകിസ്ഥാന്‍ 47 മത്സരങ്ങളിലും വിജയിച്ചു. ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും 43 തവണ വീതം ലോകകപ്പ് മത്സരങ്ങളില്‍ വിജയം സ്വന്തമാക്കിയിട്ടുണ്ട്.
ഏകദിന ലോകകപ്പുകളിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വിജയശതമാനവും ഇന്ത്യയ്ക്കാണ്. ലോകകപ്പിലെ മത്സരങ്ങളില്‍ 65.56 ആണ് ഇന്ത്യയുടെ വിജയ ശതമാനം. ഈ പട്ടികയിലും ഓസ്‌ട്രേലിയ തന്നെയാണ് ഒന്നാം സ്ഥാനത്ത്. 73 ശതമാനമാണ് ഓസ്ര്‌ടേലിയയുടെ വിജയ ശതമാനം. 61.43 വിജയ ശതമാനമുള്ള ദക്ഷിണാഫ്രിക്കയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.












Click it and Unblock the Notifications