Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാന്‍ ഇനിയും അത്ഭുതം കാണിക്കും; തന്ത്രമോതുന്നത് ഈ മുന്‍ ഇന്ത്യന്‍ താരം

2023 ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ അട്ടിമറി തുടരുകയാണ്. നേരത്തെ ലോകചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ വിറപ്പിച്ച അഫ്ഗാന്‍ കഴിഞ്ഞ ദിവസം മുന്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാനേയും തുരത്തി വിട്ടു. ഇതോടെ അഞ്ച് കളികളില്‍ രണ്ട് ജയവുമായി പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്കെത്താനും അഫ്ഗാനിസ്ഥാനായി. ഏകദിനത്തില്‍ ഇതുവരെ അഫ്ഗാനോട് തോറ്റിട്ടില്ല എന്ന ഹുങ്കുമായെത്തിയ പാകിസ്ഥാനെ എട്ട് വിക്കറ്റിനാണ് അഫ്ഗാന്‍ പറപ്പിച്ചത്.

മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ബാബര്‍ അസം (74), അബ്ദുല്ല ഷഫീഖ് (58), ഇഫ്തിഖര്‍ അഹമ്മദ് (40), ഷദബ് ഖാന്‍ (40) എന്നിവരുടെ മികവില്‍ ഏഴ് വിക്കറ്റിന് 282 എന്ന ഭേദപ്പെട്ട സ്‌കോര്‍ നേടിയ പാകിസ്ഥാന്റെ വന്യമായ സ്വപ്‌നത്തില്‍ പോലും തോല്‍വി ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. എന്നാല്‍ അഫ്ദഗാനിസ്ഥാന്‍ രണ്ടും കല്‍പ്പിച്ചായിരുന്നു ഇറങ്ങിയത്.

ICC World Cup 2023

ഭേദപ്പെട്ട ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനിസ്ഥാനായി ഓപ്പണര്‍മാരായ ഇബ്രാഹിം സദ്രാനും (113 പന്തില്‍ 87) റഹ്‌മാനുള്ള ഗുര്‍ബാസും (63 പന്തില്‍ 65) ചേര്‍ന്ന് 21.1 ഓവറില്‍ 130 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നാലെയെത്തിയ റഹ്‌മത്ത് ഷാ (84 പന്തില്‍ 77*), ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി (45 പന്തില്‍ 48*) എന്നിവരും നിര്‍ണായക സംഭാവനകള്‍ നല്‍കിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ എട്ട് വിക്കറ്റിന്റെ ചരിത്രജയം സ്വന്തമാക്കുകയായിരുന്നു.

ഇപ്പോഴിതാ അഫ്ഗാന്റെ വിജയത്തിന് പിന്നിലെ ഇന്ത്യന്‍ സാന്നിധ്യത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജയാണ് അഫ്ഗാനിസ്ഥാന്റെ ടീം മെന്റര്‍. ലോകകപ്പിന് തൊട്ടുമുന്‍പാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (എസിബി) അജയ് ജഡേജയെ ടീം മെന്ററായി നിയമിച്ചത്. ജഡേജയുടെ പരിശീലനം ടീം എന്ന നിലയില്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ അഫ്ഗാനെ സഹായിച്ചു എന്നാണ് വിലയിരുത്തല്‍.

ഈ ലോകകപ്പിലെ മത്സരങ്ങളിലെല്ലാം ആത്മവിശ്വാസത്തോടെയാണ് അഫ്ഗാന്‍ താരങ്ങള്‍ കളത്തിലിറങ്ങുന്നത്. 1990-കളില്‍ ഇന്ത്യന്‍ ഏകദിന ടീമിലെ മധ്യനിരയിലെ പ്രധാന താരമായിരുന്നു ജഡേജ. ഇന്ത്യയ്ക്കായി 196 ഏകദിനങ്ങളില്‍ കളിച്ചു. 37.47 ശരാശരിയില്‍ ആറ് സെഞ്ചുറികളും 30 അര്‍ധസെഞ്ചുറികളും സഹിതം 5359 റണ്‍സ് നേടിയിട്ടുണ്ട്. 1992, 1996, 1999 ഏകദിന ലോകകപ്പുകളില്‍ ജഡേജ ഇന്ത്യക്കായി കളിച്ചിരുന്നു.

കൗശലക്കാരനായ ബാറ്റ്‌സ്മാന്‍, ഉജ്വലനായ ഫീല്‍ഡര്‍ എന്നീ വിശേഷണങ്ങള്‍ക്ക് അര്‍ഹനാണ് അജയ് ജഡേജ. അതേസമയം ടെസ്റ്റില്‍ വലിയ കരിയര്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. 15 ടെസ്റ്റ് മത്സരങ്ങളില്‍ 26.18 ശരാശരിയില്‍ 576 റണ്‍സും നാല് അര്‍ധസെഞ്ചുറികളും ആണ് സമ്പാദ്യം. 111 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 54 ശരാശരിയില്‍ 8100 റണ്‍സും 20 സെഞ്ച്വറികളും 40 അര്‍ധസെഞ്ചുറികളും നേടി.

ലിസ്റ്റ് എ കരിയറില്‍ 291 കളികളില്‍ നിന്ന് 37.91 ശരാശരിയില്‍ 11 സെഞ്ചുറികളും 48 അര്‍ധസെഞ്ചുറികളും സഹിതം 8304 റണ്‍സ് നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 20 ഉം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 54 ഉം ലിസ്റ്റ് എ കരിയറില്‍ 49 ഉം വിക്കറ്റ് നേടിയ ജഡേജ ഒരു പാര്‍ട്ട് ടൈം മീഡിയം പേസര്‍ കൂടിയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+