Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടം; ഹര്‍ദിക്കിന് പകരം ഈ താരം? കണക്കുതീര്‍ക്കുമോ ഇന്ത്യ

ഏകദിന ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തിനിറങ്ങുന്നു. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലാന്റാണ് എതിരാളികള്‍. ഈ ലോകകപ്പില്‍ പരാജയമറിയാത്ത രണ്ട് ടീമുകളാണ് ഇന്ത്യയും ന്യൂസിലാന്റും. അതിനാല്‍ തന്നെ ഇന്നത്തെ മത്സരം ആവേശകരമായിരിക്കുമെന്ന് ഉറപ്പാണ്. കളിച്ച നാല് മത്സരങ്ങളിലും ആധികാരികമായാണ് ഇന്ത്യയും ന്യൂസിലാന്റും ജയിച്ചത്.

ബാറ്റിംഗിലും ബൗളിംഗിലും തുല്യ ശക്തികളാണ് ഇന്ത്യയും ന്യൂസിലാന്റും. റണ്‍വേട്ടക്കാരിലും വിക്കറ്റ് വേട്ടക്കാരിലും ആദ്യഅഞ്ചില്‍ ഇരുടീമിലേയും താരങ്ങളുണ്ട്. റണ്‍വേട്ടക്കാരില്‍ ഇന്ത്യയുടെ രോഹിത് ശര്‍മ്മ (265) രണ്ടാമതും വിരാട് കോഹ്ലി (259) മൂന്നാമതുമാണ്. ന്യൂസിലാന്റിന്റെ ഡെവണ്‍ കോണ്‍വേയാണ് (249) നാലാമത്. വിക്കറ്റ് വേട്ടക്കാരില്‍ ന്യൂസിലാന്റിന്റെ മിച്ചല്‍ സാന്റ്‌നര്‍ (11) ഒന്നാമതും ഇന്ത്യയുടെ ജസ്പ്രീത് ബുംറ (10) രണ്ടാമതുമാണ്.

ICC World Cup 2023

ന്യൂസിലാന്റിന്റെ മാറ്റ് ഹെന്റി (9) മൂന്നാം സ്ഥാനത്തുമുണ്ട്. നാല് കളിയില്‍ നാലിലും വിജയിച്ചെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ രണ്ടാമതാണ്. അതിനാല്‍ ഇന്ന് ജയിച്ച് പോയന്റ് പട്ടികയില്‍ അധീശത്വം ഉറപ്പിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവയ്ക്കെതിരെ ഇന്ത്യ വിജയിച്ചപ്പോള്‍ ന്യൂസിലാന്‍ഡ് ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്സ്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവരെയാണ് പരാജയപ്പെടുത്തിയത്.

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ നടന്ന 2019 ഏകദിന ലോകകപ്പ് സെമിഫൈനലില്‍ 18 റണ്‍സിന് ന്യൂസിലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. അതിന് കണക്ക് തീര്‍ക്കാന്‍ കൂടിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. എന്നാല്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ അഭാവം ഇന്ത്യയ്ക്ക് വിനയാകും. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പരിക്കേറ്റ പാണ്ഡ്യ ഇന്ന് കളിക്കാനിറങ്ങുന്നില്ല. പകരം ആര് എന്നതാണ് ഉയരുന്ന ചോദ്യം.

ഓപ്പണിംഗില്‍ രോഹിത് ശര്‍മ്മ-ശുഭ്മാന്‍ ഗില്‍ സഖ്യം തന്നെ ഇറങ്ങും. ഈ ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് രോഹിത് ശര്‍മ്മ. ഓസ്ട്രേലിയയ്ക്കെതിരെ പൂജ്യത്തിന് പുറത്തായതിന് ശേഷം അടുത്ത മൂന്ന് മത്സരങ്ങളില്‍ ആക്രമണാത്മക ബാറ്റിംഗാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ കാഴ്ച വെച്ചത്. അഫ്ഗാനിസ്ഥാനെതിരെ സെഞ്ച്വറി നേടിയ രോഹിത് പാകിസ്ഥാനെതിരെ 63 പന്തില്‍ 86 റണ്‍സാണ് അടിച്ചെടുത്തത്. ബംഗ്ലാദേശിനെതിരെ 40 പന്തില്‍ 48 റണ്‍സ് നേടിയിരുന്നു.

മറുവശത്ത് ഡെങ്കിപ്പനിയെ തുടര്‍ന്ന് ആദ്യ രണ്ട് മത്സരങ്ങളില്‍ ശുഭ്മാന്‍ ഗില്ലിന് നഷ്ടമായിരുന്നു. പാകിസ്ഥാനെതിരെ 16 റണ്‍സ് മാത്രമാണ് നേടാനായത്. എന്നാല്‍ ബംഗ്ലാദേശിനെതിരെ താരം അര്‍ധ സെഞ്ച്വറി കണ്ടെത്തിയിരുന്നു. മധ്യനിരയിലും ഇന്ത്യയ്ക്കത് കാര്യമായ ഭീഷണിയില്ല. വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ന്നിവരാണ് മധ്യനിര കൈകാര്യം ചെയ്യുന്നത്. വിരാട് കോഹ്ലി ഈ ലോകകപ്പിലും മികച്ച ഫോമിലാണ്.

കെ എല്‍ രാഹുല്‍ ഈ ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും പുറത്തായിട്ടില്ല. ശ്രേയസ് അയ്യരും താളം കണ്ടെത്തിയിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യ പരിക്കുമൂലം പുറത്തായതിനാല്‍ സൂര്യകുമാര്‍ യാദവിനോ ഇഷാന്‍ കിഷനോ അവസരം ലഭിക്കാനാണ് സാധ്യത. വാലറ്റത്ത് രവീന്ദ്ര ജഡേജയും ബാറ്റ് ചെയ്യും എന്നതിനാല്‍ എട്ടാം നമ്പര്‍ വരെ നീളുന്നതാണ് ഇന്ത്യയുടെ ബാറ്റിംഗ് നിര. ബൗളിംഗില്‍ ജസ്പ്രീത് ബുംറക്ക് സ്ഥാനമുറപ്പാണ്.

ഒപ്പം മുഹമ്മദ് സിറാജിനേയും പരിഗണിച്ചേക്കും ശാര്‍ദുല്‍ താക്കൂറോ മുഹമ്മദ് ഷമിയോ ആയിരിക്കും മൂന്നാം പേസര്‍. അങ്ങനെയെങ്കില്‍ സ്പിന്നറായി കുല്‍ദീപ് യാദവ് മാത്രമായിരിക്കും ഉണ്ടായിരിക്കുക. ജഡേജയുടെ സേവനവും സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് ലഭിച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+