Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഹിത് വീണാല്‍ കോഹ്ലിയുണ്ട്, കോഹ്ലി വീണാല്‍ രോഹിതും; കണക്കുകളിലെ അപൂര്‍വത കണ്ടോ..!

ലോകകപ്പ് ക്രിക്കറ്റില്‍ ഏഴില്‍ ഏഴും ജയിച്ച് സെമി ഫൈനലിലേക്ക് കടന്നിരിക്കുകയാണ് ടീം ഇന്ത്യ. മികച്ച ബാറ്റിംഗ്- ബൗളിംഗ് പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ കളിച്ച എല്ലാ മത്സരത്തിലും ആധികാരിക ജയം സ്വന്തമാക്കിയത്. ബാറ്റിംഗില്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ ബൗളിംഗില്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുമാണ് ഇന്ത്യയുടെ കരുത്ത്.

ഇനി ഈ ലോകകപ്പില്‍ രണ്ട് മത്സരങ്ങള്‍ കൂടിയാണ് ഇന്ത്യയ്ക്ക് അവശേഷിക്കുന്നത്. നവംബര്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയേയും പന്ത്രണ്ടിന് നെതര്‍ലാന്റിനേയും ആണ് ഇന്ത്യ നേരിടുന്നത്. ഈ രണ്ട് മത്സരത്തിലും ജയിച്ച് ലീഗ് മത്സരങ്ങളില്‍ ഒന്നാമതായി ഫിനിഷ് ചെയ്യാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. അതേസമയം കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തുന്ന രോഹിത്-വിരാട് ദ്വയത്തിന്റെ ഒരു അപൂര്‍വതയാണ് ശ്രദ്ധേയമാകുന്നത്.

ICC World Cup 2023

ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ ആദ്യ അഞ്ചില്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ഉണ്ട്. വിരാട് കോഹ്ലി ഏഴ് മത്സരങ്ങളില്‍ 442 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മ്മ അത്രയും മത്സരങ്ങളില്‍ നിന്ന് 402 റണ്‍സ് നേടി. ഏകദിനത്തില്‍ 10000 റണ്‍സ് പിന്നിട്ട ഇരുവരുമാണ് ഇന്ത്യന്‍ ബാറ്റിംഗിന്റെ നെടുന്തൂണുകള്‍. ഈ ലോകകപ്പില്‍ കഴിഞ്ഞ മത്സരങ്ങളില്‍ ഒന്നിലെങ്കിലും ഇവരില്‍ ഒരാള്‍ എന്തായാലും ഫോമായിരിക്കും എന്നതാണ് പ്രത്യേകത.

ഓസ്‌ട്രേലിയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ രോഹിത് പൂജ്യത്തിന് പുറത്തായപ്പോള്‍ 85 റണ്‍സ് നേടിയ കോഹ്ലി ടീമിനെ വിജയത്തിലേക്ക് എത്തിച്ചു. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം മത്സരത്തില്‍ ഇരുവരും ഫോമായി. രോഹിത് സെഞ്ച്വറി നേടിയപ്പോള്‍ കോഹ്ലി 55 റണ്‍സുമായി പുറത്താകാതെ നിന്നു. പാകിസ്ഥാനോട് കോഹ്ലി 16 റണ്‍സിന് പുറത്തായപ്പോള്‍ 86 റണ്‍സ് നേടി രോഹിത് ടീമിന് കരുത്തായി.

ബംഗ്ലാദേശിനെതിരെ രോഹിത് 48 റണ്‍സെടുത്തു. ആ മത്സരത്തില്‍ സെഞ്ച്വറിയായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. ന്യൂസിലാന്റിനെതിരെ രോഹിതിന് (46) അര്‍ധ സെഞ്ച്വറി നഷ്ടമായപ്പോള്‍ കോഹ്ലിക്ക് (95) സെഞ്ച്വറിയും നഷ്ടമായി. ഇംഗ്ലണ്ടിനെതിരെ കോഹ്ലി പൂജ്യനായി മടങ്ങിയപ്പോള്‍ 87 റണ്‍സുമായി രോഹിത് ടീമിനെ കാത്തു. ഏറ്റവുമൊടുവില്‍ ശ്രീലങ്കയ്‌ക്കെതിരെ രോഹിത് (4) വേഗത്തില്‍ പുറത്തായപ്പോള്‍ കോഹ്ലി (88) ഇന്ത്യയുടെ രക്ഷകനായി.

ഏകദിന ക്രിക്കറ്റില്‍ തന്റെ റെക്കോഡുകള്‍ തകര്‍ക്കാന്‍ സാധ്യതയുള്ള രണ്ട് താരങ്ങള്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയുമാണ് എന്ന് ഒരിക്കല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പ്രവചിച്ചിരുന്നു. ആ പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ ശരി വെക്കുന്നതാണ് ഇരുവരുടേയും പ്രകടനം. ഏകദിനത്തില്‍ സച്ചിന്റെ സെഞ്ച്വറി റെക്കോഡിനൊപ്പമെത്താന്‍ കോഹ്ലിക്ക് ഒരു സെഞ്ച്വറി കൂടി മതി. രോഹിതാകട്ടെ സച്ചിന്റെ ലോകകപ്പിലെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി എന്ന റെക്കോഡ് മറികടന്ന് കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+