Get Updates
Get notified of breaking news, exclusive insights, and must-see stories!

സെമിയില്‍ മഴപെയ്താല്‍ റിസര്‍വ് ദിനത്തിലേക്ക്, റിസര്‍വ് ദിനത്തിലും മഴ പെയ്താലോ..?

ലോകകപ്പ് ക്രിക്കറ്റിലെ സെമി പോരാട്ടങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ആവേശകരമായ ലീഗ് പോരാട്ടങ്ങള്‍ക്കൊടുവില്‍ നാല് ടീമുകള്‍ക്കാണ് സെമി ബര്‍ത്ത് ലഭിച്ചിരിക്കുന്നത്. കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച ഇന്ത്യ പോയന്റ് ടേബിളിലെ ഒന്നാമന്‍മാരായാണ് സെമിയില്‍ എത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, ഓസ്്‌ട്രേലിയ, ന്യൂസിലാന്റ് ടീമുകളാണ് സെമിയിലെത്തിയ മറ്റുള്ളവര്‍.

നവംബര്‍ 15 ന് ന്യൂസിലാന്റുമായാണ് ഇന്ത്യയുടെ സെമി. പിറ്റേ ദിവസം ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ രണ്ടാം സെമിയില്‍ നേരിടും. മുംബൈയിലാണ് ഇന്ത്യ-കിവീസ് പോരാട്ടം നടക്കുന്നത്. ആവേശകരമായ പോരാട്ടം പ്രതീക്ഷിക്കുന്ന ആരാധകര്‍ക്ക് മഴയുടെ ആശങ്കയും ഉണ്ട്. കാലാവസ്ഥ പ്രതികൂലമായാല്‍ സെമി ഫൈനല്‍ പോരാട്ടത്തെ വിപരീതമായി ബാധിക്കുമെന്നുറപ്പാണ്.

ICC World Cup 2023

സെമിഫൈനല്‍ പോരാട്ടത്തിന് കാലാവസ്ഥ അനുകൂലമാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ അഥവാ മഴ കളി അപഹരിച്ചാല്‍ എന്ത് സംഭവിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. സെമിഫൈനലില്‍ മഴ പെയ്യുന്ന സാഹചര്യമുണ്ടായാല്‍ 2019 ലോകകപ്പില്‍ സംഭവിച്ചത് പോലെ റിസര്‍വ് ദിനത്തില്‍ കളി പൂര്‍ത്തിയാക്കാന്‍ ടീമുകള്‍ക്ക് അവസരം ലഭിക്കും.

എന്നിരുന്നാലും, റിസര്‍വ് ദിനത്തിലും മഴ തടസപ്പെടുത്തിയാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ കൂടുതല്‍ പോയന്റ് നേടിയ ടീം ഫൈനലിലേക്ക് കടക്കും. അങ്ങനെ വന്നാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ടീം ഇന്ത്യ ഫൈനലിലേക്ക് കടക്കും. ദക്ഷിണാഫ്രിക്ക - ഓസ്‌ട്രേലിയ സെമി ഫൈനലിനും ഇതേ അവസ്ഥയായിരിക്കും. മഴ പെയ്താല്‍ റിസര്‍വ് ദിനത്തിലേക്ക് കളി മാറ്റി വെക്കും.

റിസര്‍വ് ദിനത്തിലും മഴ പെയ്താല്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക് മുന്നേറും. 2019 ലെ സെമിഫൈനലില്‍ ഇന്ത്യ ന്യൂസിലാന്റിനോട് പരാജയപ്പെട്ടാണ് പുറത്ത് പോയത്. ഇത്തവണ അതിന് കണക്ക് തീര്‍ക്കാനാണ് ന്യൂസിലാന്റ് എത്തുന്നത്. കഴിഞ്ഞ രണ്ട് ലോകകപ്പിലേയും റണ്ണേഴ്‌സ് അപ്പുകളാണ് ന്യൂസിലാന്റ് ടീം. ഇതുവരെ ഇന്ത്യയുടെ ന്യൂസിലാന്റും 116 തവണ ഏകദിനത്തില്‍ ഏറ്റുമുട്ടിയിട്ടുണ്ട്.

58 എണ്ണത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ ന്യൂസിലന്‍ഡ് 50 മത്സരങ്ങളില്‍ വിജയിച്ചു. ഒന്നാം സെമിക്കായി സന്തുലിതമായ പിച്ചാണ് വാംഖഡെ സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. ബൗളര്‍മാര്‍ക്കും ബാറ്റര്‍മാര്‍ക്കും മികവ് പുലര്‍ത്താന്‍ കഴിയുന്ന സമതുലിതമായ പിച്ചുകള്‍ക്ക് പേരുകേട്ട വേദിയാണിത്. വാംഖഡെ സ്റ്റേഡിയത്തിലെ ഏകദിന മത്സരങ്ങളിലെ ശരാശരി ഒന്നാം ഇന്നിംഗ്സ് സ്‌കോര്‍ 248 റണ്‍സാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+