Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യകുമാറിന്റെ തകര്‍പ്പനടി, ഫൈനലിലെ കണക്ക് അങ്ങ് തീര്‍ത്തു; ഓസീസിനെ 2 വിക്കറ്റിന് വീഴ്ത്തി ഇന്ത്യ

വിശാഖപട്ടണം: ലോകകപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റതിന്റെ കണക്ക് തീര്‍ത്ത് ഇന്ത്യ. വിശാഖപട്ടണത്ത് നടന്ന ആദ്യ. ടി20 മത്സരത്തില്‍ ഓസീസിനെ രണ്ട് വിക്കറ്റിനാണ് ഇന്ത്യ വീഴ്ത്തിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. അവസാന പന്തില്‍ സിക്‌സറടിച്ച് റിങ്കു സിംഗാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.

എന്നാല്‍ ഷോണ്‍ ആബട്ട് എറിഞ്ഞ അവസാന പന്ത് നോബോള്‍ ആയതിനാല്‍ ഈ സിക്‌സര്‍ പരിഗണിച്ചില്ല. പകരം നോബോളിലെ റണ്‍ കൊണ്ട് ഇന്ത്യ ജയിക്കുകയായിരുന്നു. ഓസീസ് ഏതെല്ലാം രീതിയില്‍ ഇന്ത്യന്‍ ബൗളര്‍മാരെ ആക്രമിച്ച് കളിച്ചുവോ അതേ രീതിയില്‍ തന്നെയായിരുന്നു ഇന്ത്യയുടെ ബാറ്റിംഗ്. റിതുരാജ് ഗെയ്ക്വാദ്(0) റണ്ണൗട്ടായതോടെ ഇന്ത്യ ചേസിംഗില്‍ തകരുമെന്നായിരുന്നു കരുതിയത്. യശസ്വി ജെയ്‌സ്വാള്‍(21) കൂടി പോയതോടെ ഇന്ത്യ പ്രതിരോധത്തിലായി.

suryakumar-yadav

ഇന്ത്യന്‍ നിരയില്‍ നിന്ന് പിന്നീടാണ് പ്രത്യാക്രമണം ഉണ്ടായത്. സൂര്യകുമാര്‍ യാദവ്(80) ഇഷാന്‍ കിഷന്‍(58) എന്നിവരായിരുന്നു തകര്‍ത്തടിച്ചത്. രണ്ടിന് 22 എന്ന നിലയില്‍ നിന്ന് 112 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവരുണ്ടാക്കിയത്. സൂര്യകുമാര്‍ 42 പന്തിലാണ് 80 റണ്‍സടിച്ചത്. ഒന്‍പത് ബൗണ്ടറിയും നാല് സിക്‌സറും താരം പറത്തി.

കിഷന്‍ 39 പന്തില്‍ അഞ്ച് സിക്‌സറും രണ്ട് ബൗണ്ടറിയും അടക്കമാണ് 58 റണ്‍സടിച്ചത്. ഓസീസ് നിരയില്‍ വിക്കറ്റ് എടുക്കുന്നവര്‍ ഇല്ലാതിരുന്നതും ഓസീസിന് തിരിച്ചടിയാവുകയായിരുന്നു. ചെറിയ സ്റ്റേഡിയം ആയത് കൊണ്ട് റണ്‍സ് എളുപ്പത്തില്‍ വന്നിരുന്നു. തിലക് വര്‍മ(12) പക്ഷേ നിരാശപ്പെടുത്തി. എന്നാല്‍ 14 പന്തില്‍ 22 റണ്‍സുമായി പുറത്താവാതെ നിന്ന റിങ്കു സിംഗ് മത്സരത്തില്‍ വിജയശില്‍പ്പിയായി.

ഓസീസ് നിരയില്‍ തന്‍വീര്‍ സംഗ്വ രണ്ട് വിക്കറ്റെടുത്തു.ജേസന്‍ ബെഹറന്‍ഡോര്‍ഫ്, മാത്യു ഷോര്‍ട്ട്, ഷോണ്‍ ആബട്ട് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. അതേസമയം നേരത്തെ ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മാത്യു ഷോര്‍ട്ട്(13) വേഗത്തില്‍ പുറത്തായെങ്കിലും ജോഷ് ഇംഗ്ലീസ്(110) സ്റ്റീവന്‍ സ്മിത്ത്(52) എന്നിവരുടെ ബാറ്റിംഗ് മികവ് ടീമിനെ വമ്പന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.

ഇന്ത്യന്‍ ബൗളര്‍മാരില്‍മുകേഷ് കുമാര്‍ ഒഴിച്ച് ബാക്കിയെല്ലാവരും നന്നായി തല്ലുവാങ്ങി. പ്രസീത് കൃഷ്ണ നാലോവറില്‍ 50 റണ്‍സും, രവി ബിഷ്‌ണോയ് 54 റണ്‍സുമാണ് വഴങ്ങിയത്. അര്‍ഷ്ദീപ് 41 റണ്‍സും വഴങ്ങി.ഇംഗ്ലിസിന്റെ ഇന്നിംഗ്‌സില്‍ 11 ബൗണ്ടറിയും എട്ട് സിക്‌സറുമുണ്ടായിരുന്നു. ജോഷ് ഇംഗ്ലിസും സ്മിത്തും തമ്മില്‍ രണ്ടാം വിക്കറ്റില്‍ 130 റണ്‍സാണ് ചേര്‍ത്തത്.

രണ്ടാം വിക്കറ്റില്‍ ഓസീസിന്റെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടാണിത്. ഡേവിഡ് വാര്‍ണറും മാര്‍ഷും തമ്മിലുള്ള 124 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ തകര്‍ത്തത്. അതേസമയം മുകേഷിന്റെ കുമാറിന്റെ അവസാന ഓവര്‍ 220 റണ്‍സിന് മുകളില്‍ പ്രതീക്ഷിച്ച ഓസീസിന് തിരിച്ചടിയായി മാറുകയായിരുന്നു. ഇതാണ് ഇന്ത്യക്ക് യഥാര്‍ത്ഥത്തില്‍ വിജയം സമ്മാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+