ഓസീസിനെ അടിച്ച് ഭിത്തിയില്‍ കേറ്റി 'പയ്യന്‍മാര്‍', കാര്യവട്ടത്ത് ഇന്ത്യക്ക് 44 റണ്‍സിന്റെ മാസ് വിജയം
തിരുവനന്തപുരം: ലോകകപ്പില്‍ ചേട്ടന്‍മാര്‍ അടിക്കാന്‍ മറന്നതിന് വീണ്ടും പകരം വീട്ടില്‍ ഇന്ത്യയുടെ യുവ നിര. രണ്ടാം ടി20 ഓസ്‌ട്രേലിയയെ 44 റണ്‍സിന് ഇന്ത്യ വീഴ്ത്തി. കാര്യവട്ടത്ത് ഇന്ത്യക്ക് മെഗാ മാസ് വിജയമാണ് ബാറ്റ്‌സ്മാന്‍മാര്‍ ചേര്‍ന്ന് ഒരുക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 236 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 191 റണ്‍സില്‍ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് പിറന്നതും കാര്യവട്ടത്താണ്. 426 റണ്‍സാണ് ഇരുടീമുകളും ചേര്‍ന്ന് അടിച്ചെടുത്തത്. സ്‌കോര്‍ പിന്തുടര്‍ന്ന ഓസീസിന് പ്രതീക്ഷിച്ച പോലെ ബാറ്റ് ചെയ്യാനായില്ല. 17 പന്തില്‍ 35 റണ്‍സാണ് ഓപ്പണിംഗില്‍ പിറന്നത്. ഓസീസിന് ഈ സമയം പ്രതീക്ഷയുണ്ടായിരുന്നു മാത്യു ഷോര്‍ട്ട്(10 പന്തില്‍ 19) സ്റ്റീവ് സ്മിത്ത്(19) എന്നിവര്‍ ചേര്‍ന്നായിരുന്നു സ്‌കോര്‍ ചെയ്തത്.

സ്മിത്ത് ഒരു സിക്‌സറും ഒരു ബൗണ്ടറിയുമടിച്ചു. ഷോര്‍ട്ടിന്റെ ഇന്നിംഗ്‌സില്‍ മൂന്ന് ബൗണ്ടറിയുണ്ടായിരുന്നു. കഴിഞ്ഞ കളിയിലെ സെഞ്ച്വറി വീരന്‍ ജോഷ് ഇംഗ്ലിസ്(2) വേഗം പുറത്തായതോടെ ഇന്ത്യ മത്സരം പാതി വിജയിച്ചിരുന്നു. പവര്‍പ്ലേ കഴിയുമ്പോള്‍ മൂന്നിന് 53 എന്ന നിലയിലേക്ക് ടീം വീണു. ഇതിനിടയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍(12) കൂടി വീണു. എട്ട് പന്തില്‍ ഓരോ സിക്‌സറും ബൗണ്ടറിയും താരം അടിച്ചിരുന്നു. എന്നാല്‍ ടീമിലേക്കുള്ള തിരിച്ചുവരവില്‍ മാക്‌സി പരാജയമായിരുന്നു.
പിന്നീടാണ് മാര്‍ക്കസ് സ്റ്റോയിനിസ്(45) ടിം ഡേവിഡ്(37) എന്നിവര്‍ തകര്‍ത്തടിച്ചത്. ഇരുവരും അതിവേഗം സ്‌കോര്‍ ചെയ്തു. പത്തോവര്‍ കഴിയുന്നതിന് മുമ്പേ തന്നെ സ്‌കോര്‍ നൂറിന് മുകളില്‍ എത്തിച്ചിരുന്നു. 25 പന്തില്‍ 4 സിക്‌സറുകളുടെയും രണ്ട് ബൗണ്ടറികളുടെയും സഹായത്തോടെയാണ് സ്‌റ്റോയിനിസ് 45 റണ്‍സടിച്ചത്.
ടിം ഡേവിഡിന്റെ ഇന്നിംഗ്‌സില്‍ നാല് ബൗണ്ടറിയും രണ്ട് സിക്‌സറുമുണ്ടായിരുന്നു. ഇരുവരും പുറത്തായതാണ് ഓസീസ് തോല്‍ക്കാന്‍ കാരണമായത്. മാത്യു വേഡ്(42*) റണ്‍സുമായി പുറത്താവാതെ നിന്നു. ഷോണ്‍ ആബട്ട്(1) നഥാന്‍ എല്ലിസ്(1) ആദം സാമ്പ(1) എന്നിവര്‍ പരാജയമായി.
അതേസമയം ഇന്ത്യന്‍ നിരയില്‍ പ്രസീത് കൃഷ്ണ, രവി ബിഷ്‌ണോയ് എന്നിവര്‍ മൂന്ന് വിക്കറ്റെടുത്തു. അക്ഷര്‍ പട്ടേല്‍, മുകേഷ് കുമാര്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. യശസ്വി ജെയ്‌സ്വാള്‍(53) റിതുരാജ് ഗെയ്ക്വാദ്(58) എന്നിവര്‍ ചേര്‍ന്നായിരുന്നു ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചത്.
25 പന്തില്‍ 9 ബൗണ്ടറിയും രണ്ട് സിക്‌സറുമടങ്ങുന്നതായിരുന്നു ജെയ്‌സ്വാളിന്റെ ഇന്നിംഗ്‌സ്. ഗെയ്ക്വാദിന്റെ ഇന്നിംഗ്‌സില്‍ 3 ബൗണ്ടറിയും രണ്ട് സിക്‌സറുമുണ്ടായിരുന്നു. ഇഷാന്‍ കിഷ(52) നും അതുപോലെ തകര്‍ത്തടിച്ചു. റിങ്കു സിംഗ്(31*) സൂര്യകുമാര്‍ യാദവ്(19) എന്നിവരാണ് ഇന്ത്യയുടെ പ്രധാന സ്‌കോറര്‍മാര്‍.












Click it and Unblock the Notifications