Get Updates
Get notified of breaking news, exclusive insights, and must-see stories!

പരമ്പര ഇങ്ങെടുക്കുവാ, ഓസീസിനെ കണ്ടംവഴി ഓടിച്ചു, നാലാം ടി20യില്‍ ഇന്ത്യക്ക് 20 റണ്‍സിന്റെ ജയം

റായ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. നാലാം ടി20 മത്സരത്തില്‍ ഓസീസിനെ ഇരുപത് റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. നിലവില്‍ 3-1ന്റെ ലീഡ് ഇന്ത്യക്കുണ്ട്. ഇനി പരമ്പരയില്‍ ഒരു മത്സരമാണ് ശേഷിക്കുന്നത്. മത്സരത്തില്‍ 175 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ഉയര്‍ത്തിയത്. എന്നാല്‍ ഓസീസിന്റെ പോരാട്ടം ഏഴിന് 154 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

സ്‌കോര്‍ പിന്തുടര്‍ന്ന ഓസീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. 3.1 ഓവറില്‍ 40 റണ്‍സ് കങ്കാരുക്കള്‍ അടിച്ചെടുത്തു. ട്രാവിസ് ഹെഡ്(31) ഇത്തവണയും അതിവേഗം സ്‌കോര്‍ ചെയ്തു. 16 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ഹെഡിന്റെ ഇന്നിംഗ്‌സ്. അതേസമയം ഓസീസ് നിരയില്‍ മറ്റാരും കാര്യമായി തിളങ്ങിയില്ല. എല്ലാവരും ഇന്ത്യയുടെ സ്പിന്‍ കരുത്തിന് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു.

india-vs-australi-t20-match

ജോഷ് ഫിലിപ്പി(8) ബെന്‍ മക്‌ഡേര്‍മട്ട്(19) ആരോണ്‍ ഹാര്‍ഡി(8) ടിം ഡേവിഡ്(19) മാത്യു ഷോര്‍ട്ട്(22) എന്നിവര്‍ക്കൊന്നും ഇന്നിംഗ്‌സ് നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനായില്ല. മാത്യു വേഡ് 36 റണ്‍സുമായി പുറത്താവാതെ നിന്നു. രണ്ട് വീതം ബൗണ്ടറിയും സിക്‌സറും താരം പറത്തി. അതേസമയം 16 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത അക്ഷര്‍ പട്ടേല്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ച് നിന്നു. രവി ബിഷ്‌ണോയ് 17 റണ്‍സിന് ഒരു വിക്കറ്റെടുത്തു. നിര്‍ഭാഗ്യം കൊണ്ടാണ് താരത്തിന് കൂടുതല്‍ വിക്കറ്റ് ലഭിക്കാതിരുന്നത്. ദീപക് ചാഹര്‍ രണ്ടും, ആവേശ് ഖാനും ശേഷിച്ച വിക്കറ്റുമെടുത്തു.

നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലെ പോലെയായിരുന്നില്ല റായ്പൂരിലെ പിച്ച്. വേഗം കുറഞ്ഞ പിച്ചില്‍ പതിയെ തന്നെയാണ് ഇന്ത്യ തുടങ്ങിയത്. എന്നാല്‍ പിന്നീട് യശസ്വി ജെയ്‌സ്വാള്‍(37) തകര്‍ത്തടിക്കുകയായിരുന്നു. 28 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ജെയ്‌സ്വാലിന്റെ ഇന്നിംഗ്‌സ്.

പതിവ് പോലെ ഇനത്യക്ക് മികച്ച തുടക്കം സമ്മാനിക്കും ജെയ്‌സ്വാളിന് സാധിച്ചു. താരം മടങ്ങുമ്പോള്‍ ആറോവറില്‍ 50 റണ്‍സ് എത്തിയിരുന്നു. എന്നാല്‍ ശ്രേയസ് അയ്യര്‍(8) സൂര്യകുമാര്‍ യാദവ്(1) എന്നിവര്‍ നിരാശപ്പെടുത്തിയതോടെ ടീം പ്രതിരോധത്തിലാവുകയായിരുന്നു. മൂന്നിന് 63 എന്ന നിലയിലേക്ക് വീണതോടെ ടീമിന്റെ സ്‌കോറിംഗും മെല്ലെയായി. റിതുരാജ് ഗെയ്ക്വാദ്(32) റിങ്കു സിംഗ്(46) ജിതേഷ് ശര്‍മ(35) എന്നിവര്‍ ചേര്‍ന്നാണ് ടീമിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

200 റണ്‍സിന് മുകളില്‍ നേടുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ് അവസാന ഘട്ടത്തില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ഇന്ത്യ കുറഞ്ഞ സ്‌കോറില്‍ ഒതുങ്ങിയത്. എന്നാല്‍ വേഗം കുറഞ്ഞ പിച്ചില്‍ ഇത് മികച്ച സ്‌കോറായിരുന്നു. ജിതേഷ് 19 പന്തില്‍ മൂന്ന് സിക്‌സറും ഒരു ബൗണ്ടറിയും അടക്കമാണ് 35 റണ്‍സെടുത്തത്. റിങ്കു സിംഗ് തന്റെ മികച്ച ഫോം വീണ്ടും തുടരുകയായിരുന്നു. 29 പന്തില്‍ നാല് ബൗണ്ടറിയും, രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു റിങ്കുവിന്റെ ഇന്നിംഗ്‌സ്. അക്ഷര്‍ പട്ടേല്‍(0) ദീപക് ചാഹര്‍(0) എന്നിവര്‍ തിളങ്ങിയില്ല. ഓസീസ് നിരയില്‍ ബെന്‍ ഡ്വാര്‍ഷ്യസ് മൂന്ന് വിക്കറ്റെടുത്തു. ജേസന്‍ ബെഹറന്‍ഡോര്‍ഫ്, തന്‍വീര്‍ സംഗ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ശേഷിച്ച വിക്കറ്റ് ആരോണ്‍ ഹാര്‍ഡിക്കാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+