Get Updates
Get notified of breaking news, exclusive insights, and must-see stories!

പണമില്ലാതെ പാനിപ്പൂരി വില്‍പ്പനയ്ക്കിറങ്ങി, ഇന്ന് കോടീശ്വരന്‍, യശസ്വി ജെയ്‌സ്വാളിന്റെ ആസ്തി ഇത്ര

ഇന്ത്യന്‍ ടീമിലെ പുത്തന്‍ താരോദയമാണ് യശസ്വി ജെയ്‌സ്വാള്‍. ഓസ്‌ട്രേലിയക്കെതിരെ അതിവേഗം അര്‍ധ സെഞ്ച്വറി അടക്കം നേടി ജെയ്‌സ്വാള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. എന്നാല്‍ ജെയ്‌സ്വാളിന്റെ ജീവിതം ഇന്ന് കാണുന്നത് പോലെയായിരുന്നില്ല. ജീവിതത്തില്‍ സൗഭാഗ്യങ്ങളെല്ലാം താരം നേടുന്നതിന് മുമ്പ് ഒരുപാട് കഷ്ടപ്പെട്ടിരുന്നു ജെയ്‌സ്വാള്‍.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായതോടെയാണ് ജെയ്‌സ്വാളിന്റെ കരിയറില്‍ വലിയ ഉയര്‍ച്ചകളുണ്ടായത്. വണ്ടര്‍ബോയ് എന്ന വിശേഷണവും താരത്തിനുണ്ടായിരുന്നു. അത് ഇന്ത്യന്‍ ടീമിന്റെ ഓപ്പണര്‍ സ്ഥാനം വരെ എത്തി നില്‍ക്കുകയാണ്. വരുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണായക സാന്നിധ്യമാകും ജെയ്‌സ്വാള്‍ എന്നും ഉറപ്പായിട്ടുണ്ട്.

yashaswi-jaiswal

വെറുമൊരു കടയുടമയുടെ മകനായിരുന്നു ജെയ്‌സ്വാള്‍. ചെറിയ കച്ചവടങ്ങള്‍ ചെയ്തായിരുന്നു പിതാവ് ഇവരെ വളര്‍ത്തിയിരുന്നത്. ഉത്തര്‍പ്രദേശിലെ ബദോഹിയിലെ സൂര്യവനിലായിരുന്നു ജെയ്‌സ്വാളിന്റെ പിതാവ് കട നടത്തിയിരുന്നത്. പത്താം വയസ്സില്‍ ജെയ്‌സ്വാളും കുടുംബവും അടക്കം മുംബൈയിലേക്ക് താമസം മാറുകയായിരുന്നു. ജെയ്‌സ്വാളിന് ക്രിക്കറ്ററാവാന്‍ വേണ്ടിയായിരുന്നു ദാരിദ്ര്യത്തിനിടയിലും ഇതെല്ലാം സംഭവിച്ചത്.

ജെയ്‌സ്വാളിന്റെ സീനിയേഴ്‌സായിരുന്നു ഇക്കാര്യത്തില്‍ ഉപദേശം നല്‍കിയത്. എന്നാല്‍ മുംബൈയില്‍ ദുരിത ജീവിതമായിരുന്നു ജെയ്‌സ്വാളിനെ കാത്തിരുന്നത്. പലതരം പരീക്ഷണങ്ങളാണ് ക്രിക്കറ്റ് ജീവിതം നേടിയെടുക്കുന്നതിനായി ജെയ്‌സ്വാള്‍ നേരിട്ടത്. ജെയ്‌സ്വാളിന് അമ്മാവന്റെ സഹായത്തോടെ മുംബൈയില്‍ ഒരു പാല്‍ കടയില്‍ ജോലി ലഭിച്ചിരുന്നു. ഇവിടെ രാവിലെ ജോലിയെടുക്കണം.

ഇവിടെ താമസിക്കാനും സൗകര്യമുണ്ടായിരുന്നു. എന്നാല്‍ വൈകീട്ട് ക്രിക്കറ്റ് പ്രാക്ടീസുള്ളതിനാല്‍ ജെയ്‌സ്വാളിന് ജോലിയെടുക്കാനാവുമായിരുന്നില്ല. ഇതോടെ കടയുടമ താരത്തെ പുറത്താക്കുകയായിരുന്നു. ജോലിയും താമസവും ഇതോടെ നഷ്ടപ്പെടുകയായിരുന്നു. പിന്നീട് ആസാദ് മൈതാനത്തേക്കാണ് ജെയ്‌സ്വാള്‍ പോയത്. ഇവിടെ ഇമ്രാന്‍ എന്നയാള്‍ നടത്തുന്ന മുസ്ലീം യുനൈറ്റഡ് സ്‌പോര്‍ട്‌സ് ക്ലബില്‍ അഭയം തേടുകയായിരുന്നു ജെയ്‌സ്വാള്‍. എന്നാല്‍ ഇവിടെയുള്ള ടെന്റില്‍ യാതൊരു സൗകര്യങ്ങളും ഇല്ലായിരുന്നു.

ടെന്റില്‍ വൈദ്യുതിയോ ബാത്‌റൂമോ ഇല്ലായിരുന്നു. ഇവിടെ താമസിക്കുന്ന മറ്റുള്ളവര്‍ ജെയ്‌സ്വാളിനെ പലപ്പോഴും മര്‍ദിക്കാറുണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടി പാചകം ചെയ്യേണ്ടിയും വന്നിരുന്നു. പാചകം ചെയ്തില്ലെങ്കില്‍ ഭക്ഷണം തരില്ലെന്നായിരുന്നു ഭീഷണി. ഈ സമയത്താണ് താരം പാനിപ്പൂരി വില്‍ക്കാന്‍ പോയിരുന്നത്. ആസാദ് മൈതാനത്തിന് പുറത്ത് രാത്രിയിലായിരുന്നു പാനിപ്പൂരി വിറ്റിരുന്നത്.

ക്ലബുകള്‍ക്കായി ചെറിയ മത്സരങ്ങളൊക്കെ കളിച്ചാണ് ചെറിയ രീതിയില്‍ പണം ജെയ്‌സ്വാളിന് ലഭിച്ചത്. പലപ്പോഴും ഒരു നേരത്തെ ഭക്ഷണവും ഇവിടെ നിന്ന് ലഭിച്ചിരുന്നു. പരിശീലകനായ ജ്വാല സിംഗിനെ പരിചയപ്പെട്ടതോടെയാണ് ജെയ്‌സ്വാളിന്റെ ജീവിതം മാറിയത്. അദ്ദേഹം ജെയ്‌സ്വാളിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു.

നിലവില്‍ രണ്ട് മില്യണ്‍ യുഎസ് ഡോളറാണ് ജെയ്‌സ്വാളിന്റെ ആസ്തി. ഏകദേശം പതിനാറ് കോടിയോളം വരും. ബിസിസിഐ വാര്‍ഷിക കരാര്‍, ഐപിഎല്‍ കരാര്‍, ബിസിനസുകള്‍ എന്നിവയിലൂടെയാണ് താരത്തിന് വരുമാനം ലഭിക്കും. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് നാല് കോടിയാണ് താരത്തിന് പ്രതിഫലമായി ലഭിക്കുന്നത്. പന്ത്രണ്ട് കോടിയില്‍ അധികം രൂപ ജെയ്‌സ്വാളിന് ഐപിഎല്ലിലൂടെ ലഭിച്ചിട്ടുണ്ട്. 2019ല്‍ രണ്ട് കോടി മാത്രമായിരുന്നു ജെയ്‌സ്വാളിന്റെ ആസ്തി. 2022ല്‍ അത് എട്ട് കോടിയായിരുന്നു. പിന്നീടാണ് 16 കോടിയെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+